തൃശൂരില്‍ സുരേഷ് ഗോപിയുടെ വന്‍ വിജയത്തിന് പിന്നാലെ നടി നിമിഷ സജയന് നേരെ കടുത്ത ബൈബര്‍ ആക്രമണം. നടിയുടെ സോഷ്യല്‍ മീഡിയ പേജുകളിലാണ് വ്യാപകമായി സംഘപരിവാര്‍ അണികള്‍ സൈബര്‍ ആക്രമണം നടത്തുന്നത്. പൗരത്വ ഭേദഗതി നിയമത്തിനെതിരെ കൊച്ചില്‍ നടന്ന ജനാവലി റാലിയുടെ ഭാഗമായി നിമിഷ സജയന്‍ പങ്കെടുത്ത് സംസാരിച്ചിരുന്നു.
ആ റാലിയില്‍ നിമിഷ സജയന്‍ പറഞ്ഞ വാക്കുകള്‍ വീണ്ടും കുത്തി പൊക്കിയാണ് സംഘപരിവാര്‍ അണികളുടെ വിമര്‍ശനം. തൃശൂര്‍ ലോക്‌സഭ തിരഞ്ഞെടുപ്പില്‍ സുരേഷ് ഗോപി സ്ഥാനാര്‍ത്ഥിയായി താരം പറഞ്ഞ വാചകം ആയിരുന്നു 'ഈ തൃശൂര്‍ എനിക്ക് വേണം, നിങ്ങള്‍ ഈ തൃശൂര്‍ എനിക്ക് തരണം, തൃശൂരിനെ ഞാന്‍ ഇങ്ങ് എടുക്കുവാ' എന്നത്.
ഇതിനെ പരിഹസിച്ച് കൊണ്ടായിരുന്നു നിമിഷാ സജയന്‍ രംഗത്ത് വന്നിരുന്നു. 'തൃശൂര്‍ ചോദിച്ചിട്ട് കൊടുത്തില്ല, ആ നമ്മളോടാണ് ഇന്ത്യ ചോദിക്കുന്നത്. നമ്മള്‍ കൊടുക്കുവോ? കൊടുക്കൂല്ല. നന്ദി' എന്നായിരുന്നു നിമിഷ സജയന്‍ നടത്തിയ പ്രതികരണം.