ഭാവനയുടെ 38ാം ജന്മദിനത്തില്‍ താരത്തിന് ആശംസകളുമായി പ്രിയ സുഹൃത്തായ മലയാളത്തിന്റെ 'ലേഡി സൂപ്പര്‍ സ്റ്റാര്‍' മഞ്ജു വാര്യര്‍. പ്രിയപ്പെട്ടവള്‍ക്ക് ജന്മദിനാശംസകള്‍ (Happy Birthday dearest, Love love and only love) എന്നാണ് ഇരുവരുമൊന്നിച്ചുള്ള ചിത്രം പങ്കുവെച്ച് താരം കുറിച്ചത്. നിരവധി പേര്‍ ഭാവനയ്ക്ക് കമന്റിലൂടെയും ജന്മദിനാശംസകള്‍ അറിയിക്കുന്നുണ്ട്.
ഭാവനയുടെയും മഞ്ജുവിന്റെയും സൗഹൃദം ഏവര്‍ക്കും സുപരിചിതമാണ്. ഭാവനയുടെ വിവാഹത്തില്‍ നിലവിലെ മലയാള സിനിമാലോകത്തു നിന്നും മഞ്ജു മാത്രമാണ് ഉണ്ടായിരുന്നത്.