സിനിമ

ഷെയിന്‍ നിഗം ചിത്രത്തിന് വിലക്ക്! കാരണം പുറത്തു പറയാനാവില്ലെന്ന് നിര്‍മ്മാതാവ് സാന്ദ്ര തോമസ്

ഷെയിന്‍ നിഗം-മഹിമ നമ്പ്യാര്‍ ജോഡിയുടെ പുതിയ ചിത്രം ‘ലിറ്റില്‍ ഹാര്‍ട്‌സി’ന് ഗള്‍ഫ് രാജ്യങ്ങളില്‍ വിലക്ക്. ചിത്രത്തിന്റെ നിര്‍മ്മാതാവായ സാന്ദ്ര തോമസ് ആണ് ഇക്കാര്യം സോഷ്യല്‍ മീഡിയയിലൂടെ പങ്കുവച്ചത്. വിലക്കിനിടയായ കാരണത്തെ തുറന്നു പറയാനാവില്ല എന്നാണ് സാന്ദ്ര തോമസ് ഫെയ്‌സ്ബുക്കില്‍ കുറിച്ചിരിക്കുന്നത്.

'ആത്മാവും ഹൃദയവും നല്‍കി ഞങ്ങള്‍ ചെയ്ത സിനിമയാണ് ‘ലിറ്റില്‍ ഹാര്‍ട്ട്‌സ്.. എന്നാല്‍ വളരെ ഖേദത്തോടെ ഞാനറിയിക്കട്ടെ ‘ലിറ്റില്‍ ഹാര്‍ട്ട്‌സ്’ ജിസിസി രാജ്യങ്ങളില്‍ പ്രദര്‍ശനമുണ്ടാകുകയില്ല.. ഗവണ്‍മെന്റ് പ്രദര്‍ശനം വിലക്കിയിരിക്കുന്നു…! ഈ സിനിമ ലോകമൊട്ടുക്കും പ്രദര്‍ശനത്തിനെത്തിക്കണമെന്ന എന്റെ മോഹത്തിനേറ്റ ഏറ്റവും വലിയ മുറിവാണിത്..'

'പ്രവാസി സുഹൃത്തുക്കളോട് ഞാന്‍ ക്ഷമ ചോദിക്കുന്നു..! നിലവിലെ വിലക്കിനിടയായ കാരണത്തെ തുറന്നു പറയാനാവില്ല ഒന്നുറപ്പിച്ചോളൂ.. ഒരു നിഗൂഢത പുറത്ത് വരാനുണ്ട്.. കാത്തിരിക്കൂ.. ക്ഷമിക്കൂ.. നാളെ (7.6.2024) നിങ്ങള്‍ തിയേറ്ററില്‍ വരിക ..!ചിത്രം കാണുക.. മറ്റുള്ളവരോട് കാണാന്‍ പറയുക എല്ലായ്‌പ്പോഴും കൂടെയുണ്ടായ പോലെ ഇനിയും എന്നോടൊപ്പമാവണം.. നന്ദി' എന്നാണ് സാന്ദ്ര കുറിച്ചിരിക്കുന്നത്.

ബന്ധങ്ങളുടെ കഥ പറയുന്ന ചിത്രത്തില്‍ എല്‍ജിബിടിക്യു വിഷയം ഉള്‍പ്പെടെ ചര്‍ച്ച ചെയ്യുന്നുണ്ടെന്നാണ് വിവരം. ഇതാണ് ജിസിസി രാജ്യങ്ങളിലെ വിലക്കിലേക്ക് നയിച്ചതെന്നാണ് സൂചന.

എബി ട്രീസ പോള്‍, ആന്റോ ജോസ് പെരേര എന്നിവര്‍ ചേര്‍ന്നാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. ബാബു രാജ്, ഷമ്മി തിലകന്‍, ജാഫര്‍ ഇടുക്കി, രഞ്ജി പണിക്കര്‍, എയ്മ റോസ്മി, മാലാ പാര്‍വതി എന്നിവരാണ് ചിത്രത്തില്‍ മറ്റ് പ്രധാന വേഷങ്ങളിലെത്തുന്നത്.

  • ഐഎഫ്എഫ്കെയിലും ആറ് ചിത്രങ്ങള്‍ക്ക് വിലക്ക്
  • പ്രീതിയും താനും വിവാഹമോചിതരായെന്ന് നടന്‍ ഷിജു
  • തിരക്കഥ മോഷണം: മേജര്‍ രവി 30 ലക്ഷം രൂപ റെജി മാത്യുവിന് നല്‍കണം
  • പി ടി കുഞ്ഞുമുഹമ്മദിനെതിരായ ലൈംഗികാതിക്രമ കേസ്; ചലച്ചിത്ര അക്കാദമിക്ക് പൊലീസ് നോട്ടീസ് നല്‍കും
  • ഇത് ഇന്നയാള് തന്നെയാണ് ചെയ്യിച്ചതെന്ന് ഭാമ എന്നോട് പറഞ്ഞതാണല്ലോ, പിന്നീട് മൊഴി മാറ്റി- ഭാഗ്യലക്ഷ്മി
  • ദിലീപിനെ തിരിച്ചെടുക്കുന്നതില്‍ പ്രതിഷേധം; ഫെഫ്കയില്‍ നിന്ന് രാജിവച്ച് ഭാഗ്യലക്ഷ്മി
  • ദിലീപ് അഗ്നിശുദ്ധി വരുത്തി; ജയിലിലിട്ടതിന് ആര് നഷ്ടപരിഹാരം നല്‍കും? സുരേഷ് കുമാര്‍
  • 'അവള്‍ക്കൊപ്പം'; നടിയെ ആക്രമിച്ച കേസില്‍ അതിജീവിതയെ പിന്തുണച്ച് റിമ കല്ലിങ്കല്‍
  • ഗര്‍ഭിണികളും കുട്ടികളും പങ്കെടുക്കരുത്; കര്‍ശന നിബന്ധനകളോടെ വിജയ്‌യുടെ പൊതുയോഗത്തിന് അനുമതി
  • ലാല്‍ ജോസിന്റെ നേതൃത്വത്തില്‍ കലാഭവന്‍ ലണ്ടന്‍, ലണ്ടനില്‍ ആക്റ്റിംഗ് & ഫിലിം മേക്കിങ് വര്‍ക്ക് ഷോപ്പ് സംഘടിപ്പിക്കുന്നു
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions