യു.കെ.വാര്‍ത്തകള്‍

ചെലവ് താങ്ങാനാവില്ല; ലെസ്റ്ററിലെ ദീപാവലി ആഘോഷം പ്രതിസന്ധിയില്‍

ഇന്ത്യക്ക് പുറത്ത് നടക്കുന്ന ഏറ്റവും വലിയ ആഘോഷം ആയ യുകെയിലെ ലെസ്റ്ററിലെ ദീപാവലി ആഘോഷം സാമ്പത്തിക ബുദ്ധിമുട്ടു മൂലം പ്രതിസന്ധിയില്‍. ഇക്കുറി ലെസ്റ്ററിലെ ദീപാവലി ആഘോഷങ്ങള്‍ക്ക് തിരിതെളിയാന്‍ സാധ്യത കുറവാണെന്നാണ് റിപ്പോര്‍ട്ടുകള്‍. ആഘോഷപരിപാടികള്‍ക്ക് വേണ്ടിവരുന്ന വലിയ ചെലവുകള്‍ താങ്ങാന്‍ സിറ്റി കൗണ്‍സിലിന് സാധിക്കാത്ത വന്നതോടെയാണ് പരിപാടി റദ്ദാക്കാന്‍ സാധ്യത തെളിയുന്നത്.

ലെസ്റ്ററില്‍ സാധാരണയായി രണ്ട് ദിവസം നീളുന്ന പരിപാടിയാണ് സംഘടിപ്പിക്കാറുള്ളത്. വിളക്കുകളുടെ രൂപത്തിലുള്ള 6000 എല്‍ഇഡി ലൈറ്റുകള്‍ ഓണാക്കുന്ന ചടങ്ങ് പോലും വലിയ രീതിയിലാണ് സംഘടിപ്പിക്കുക. കൂടാതെ ഘോഷയാത്ര, വെടിക്കെട്ട് എന്നിവയും ദീപാവലിക്ക് രണ്ടാഴ്ച മുന്‍പ് നടക്കും. ഇതിന് ശേഷം മറ്റൊരു പരിപാടിയായി സംഗീതനിശയും, ദീപങ്ങളുമായി ഘോഷയാത്ര നടത്തുന്നത് ദീപാവലി ദിനത്തിലാണ്. ഇതിനായി 250,000 പൗണ്ടാണ് ലെസ്റ്റര്‍ സിറ്റി കൗണ്‍സില്‍ ചെലവിടുന്നത്.

എന്നാല്‍ ഈ തുക ചെലവാക്കാന്‍ ഇപ്പോഴത്തെ അവസ്ഥയില്‍ സാധിക്കില്ലെന്ന് ലെസ്റ്റര്‍ മേയര്‍ പീറ്റര്‍ സോള്‍സ്ബി പറഞ്ഞു. ഇതോടെ ആഘോഷങ്ങള്‍ നടത്തണമെന്ന് ആവശ്യപ്പെട്ട് കണ്‍സര്‍വേറ്റീവ് ലെസ്റ്റര്‍ ഈസ്റ്റ് സ്ഥാനാര്‍ത്ഥി ശിവാനി രാജയും, മുന്‍ എംപി കീത്ത് വാസും പെറ്റീഷന്‍ ആരംഭിച്ചിട്ടുണ്ട്.

40,000 പേരിലേറെ പങ്കെടുക്കുന്ന പരിപാടി പ്രാദേശിക ബിസിനസ്സുകള്‍ വലിയ തോതില്‍ ഗുണം ചെയ്യുന്നുണ്ടെന്ന് ഇവര്‍ ചൂണ്ടിക്കാണിക്കുന്നു. വിഷയത്തില്‍ ആഘോഷ കൗണ്‍സിലുമായും, പ്രാദേശിക കൗണ്‍സിലര്‍മാരുമായും ചര്‍ച്ച ആരംഭിച്ചിട്ടുണ്ടെന്ന് കൗണ്‍സില്‍ വക്താവ് പറഞ്ഞു.

  • സമരത്തിനിടെ ജോലിക്ക് കയറുന്ന ഡോക്ടര്‍മാരെ ചതിയന്‍മാരെന്ന് വിളിച്ച് സമരക്കാര്‍
  • മലയാളി യുവാവ് അയര്‍ലന്‍ഡില്‍ കാര്‍ നദിയില്‍ വീണ് മരിച്ചു
  • യുകെയിലെ ആദ്യകാല മലയാളി കുടിയേറ്റക്കാരനായ ബിജു മാത്യു ന്യൂകാസിലില്‍ അന്തരിച്ചു
  • ക്രിസ്മസ് പാര്‍ട്ടിക്കിടെ സ്റ്റോക്ക് ഓണ്‍ ട്രെന്റ് മലയാളി കുഴഞ്ഞു വീണു മരിച്ചു
  • ചാന്‍സലറുടെ 30 ബില്ല്യണ്‍ പൗണ്ടിന്റെ ബജറ്റ് വേട്ട ഡിസംബര്‍ ഷോപ്പിംഗിനെ പ്രതികൂലമായി ബാധിച്ചു
  • ബ്രൈറ്റണ്‍ ബിഷപ്പ് റിച്ചാര്‍ഡ് മോത്ത് യുകെയിലെ കത്തോലിക്കാ സഭയുടെ പുതിയ തലവന്‍
  • പുതിയ ഫ്ലൂ ഡാറ്റ പുറത്തുവിട്ടു, ആശുപത്രികള്‍ 'ഹൈ അലേര്‍ട്ടില്‍'
  • പെന്‍ഷന്‍ പ്രായത്തില്‍ വലിയ മാറ്റത്തിന് സര്‍ക്കാര്‍; വിരമിക്കല്‍ പ്രായം 67 മാറും
  • ജനരോഷം ഭയന്ന് ലോക്കല്‍ തെരഞ്ഞെടുപ്പുകള്‍ മാറ്റിവയ്‌ക്കാന്‍ ലേബര്‍ സര്‍ക്കാര്‍
  • മലയാളി നഴ്‌സിനെ വംശീയമായി അധിക്ഷേപിക്കുകയും മാനസികമായി പീഡിപ്പിക്കുകയും ചെയ്ത ഹോം മാനേജരെ പുറത്താക്കി എന്‍എംസി
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions