യു.കെ.വാര്‍ത്തകള്‍

സൈബര്‍ അക്രമണം: രക്തദാനത്തിന് അടിയന്തര അഭ്യര്‍ത്ഥനയുമായി എന്‍എച്ച്എസ്


എന്‍എച്ച്എസിന് നേരെ അടുത്തിടെ നടന്ന സൈബര്‍ അക്രമണം ദൂരവ്യാപകമായ പ്രത്യാഘാതം സൃഷ്ടിക്കുമെന്ന് ആശങ്കപ്പെട്ട് ജിപി. രോഗികള്‍ക്ക് ഇതിന്റെ തിരിച്ചടി സമീപകാലത്തും, സമീപഭാവിയിലും വരെ നേരിടേണ്ടി വരുമെന്നാണ് ആശങ്ക. തലസ്ഥാന നഗരത്തിലെ ചില വലിയ ആശുപത്രികളെ റാന്‍സംവെയര്‍ അക്രമണം ബാധിച്ചതോടെ 'ഒ' രക്തഗ്രൂപ്പില്‍ പെട്ട ദാതാക്കള്‍ അടിയന്തരമായി മുന്നോട്ട് വരണമെന്ന് എന്‍എച്ച്എസ് അറിയിപ്പ് പുറപ്പെടുവിച്ചിരുന്നു. ലണ്ടനിലെ പ്രധാന ആശുപത്രികളില്‍ ഓപ്പറേഷനുകള്‍ ഉള്‍പ്പെടെ സൈബര്‍ അക്രമത്തിന്റെ പശ്ചാത്തലത്തില്‍ നിര്‍ത്തിവെയ്‌ക്കേണ്ടി വന്നിട്ടുണ്ട്. ഐടി ശൃഖലയുടെ നിയന്ത്രണം ഹാക്കര്‍മാരുടെ കൈകളിലായതോടെ രക്തപരിശോധനാ സേവനങ്ങള്‍ ഉള്‍പ്പെടെ അവതാളത്തിലാണ്.

ഈ സാഹചര്യത്തില്‍ ഒ' ഗ്രൂപ്പ് രക്തം ദാനം ചെയ്യാന്‍ കഴിയുന്നവര്‍ അടിയന്തരമായി അപ്പോയിന്റ്‌മെന്റ് എടുക്കാനാണ് അഭ്യര്‍ത്ഥന. യൂണിവേഴ്‌സല്‍ വിഭാഗത്തില്‍ വരുന്നതാണ് ഒ ബ്ലഡ് ഗ്രൂപ്പിന്റെ പ്രസക്തി. ഇതോടെ ഒരു വ്യക്തിയുടെ രക്ത ഗ്രൂപ്പ് പരിഗണിക്കാതെ തന്നെ, ഭൂരിപക്ഷം കേസുകളിലും ഒ'ഗ്രൂപ്പ് രക്തം നല്‍കാന്‍ കഴിയും.

ഐടി അക്രമങ്ങളുടെ പശ്ചാത്തലത്തില്‍ സേവനങ്ങള്‍ തകരാറിലായ ആശുപത്രികളില്‍ രോഗികളുടെ രക്തത്തിന് മാച്ചിംഗ് കണ്ടെത്താന്‍ പതിവ് വേഗതയില്‍ സാധിക്കുന്നില്ല. ഇതോടെയാണ് ഒ-ഗ്രൂപ്പ് രക്തം മുന്‍പത്തേക്കാള്‍ ഏറെയായി ആവശ്യം വന്നിരിക്കുന്നത്.

സൈബര്‍ അക്രമണത്തെ തുടര്‍ന്ന് ഏതാനും ലണ്ടന്‍ ആശുപത്രികളുടെ പ്രവര്‍ത്തനമാണ് തടസ്സപ്പെട്ടത്. ഇവിടെ ഓപ്പറേഷനുകളും, പരിശോധനകളും നിര്‍ത്തിവെയ്‌ക്കേണ്ട അവസ്ഥയാണ്. ഈയാഴ്ചയിലെ രക്തം നല്‍കേണ്ട രോഗികള്‍ക്ക് ഇതിനുള്ള അവസരം നിഷേധിക്കുകയും ചെയ്യുന്ന ഘട്ടത്തിലാണ് ഒ-ഗ്രൂപ്പ് രക്തം അടിയന്തരമായി നല്‍കാന്‍ എന്‍എച്ച്എസ് അഭ്യര്‍ത്ഥിച്ചിരിക്കുന്നത്.

ഗൈസ് & സെന്റ് തോമസ്, ഗ്രേറ്റ് ഓര്‍മണ്ട് സ്ട്രീറ്റ്, കിംഗ്‌സ് കോളേജ് ഹോസ്പിറ്റല്‍ എന്നിങ്ങനെ ആറ് വലിയ എന്‍എച്ച്എസ് ട്രസ്റ്റുകളിലാണ് സൈബര്‍ അക്രമണം നേരിട്ടത്. എന്‍എച്ച്എസിനായി രക്തപരിശോധനകള്‍ നടത്തുന്ന കമ്പനിയായ സിനോവിസിനെയാണ് ഹാക്കര്‍മാര്‍ ലക്ഷ്യമിട്ടത്. ഇതോടെ കഴിഞ്ഞ തിങ്കളാഴ്ച എല്ലാ പതിവ് രക്തപരിശോധനകളും റദ്ദാക്കാനാണ് തന്റെ സര്‍ജറിക്ക് നിര്‍ദ്ദേശം ലഭിച്ചതെന്ന് ഗ്രീന്‍വിച്ചിലെ സൗത്ത് സ്ട്രീറ്റ് മെഡിക്കല്‍ സെന്റരിലെ പാര്‍ട്ണര്‍ ഡോ. ജെയിംസ് ടെയ്‌ലര്‍ പറഞ്ഞു.

ഇതോടെ ക്ലിനിക്കുകളും റദ്ദാക്കി. ജൂണ്‍ അവസാനം വരെ കൂടുതല്‍ രോഗികളുടെ ബുക്കിംഗ് എടുക്കേണ്ടെന്ന് നിര്‍ദ്ദേശം ലഭിച്ചതായും ഈ ഡോക്ടര്‍ പറയുന്നു. പ്രൈമറി കെയറിലാണ് സൈബര്‍ അക്രമണം വലിയ പ്രത്യാഘാതം സൃഷ്ടിച്ചിരിക്കുന്നത്. ഇവിടങ്ങളില്‍ ഒരു രോഗിക്ക് പോലും തങ്ങളുടെ പതിവ് ബ്ലഡ് ടെസ്റ്റ് സാധ്യമാകില്ല.

  • ബ്രിട്ടന്‍ മോഷണ പരമ്പരകളുടെ പിടിയില്‍; അന്വേഷിക്കാന്‍ താല്‍പര്യമില്ലാതെ പോലീസും, ഷോപ്പ് ജീവനക്കാര്‍ സുരക്ഷാഭീഷണിയില്‍
  • സമരത്തിനിടെ ജോലിക്ക് കയറുന്ന ഡോക്ടര്‍മാരെ ചതിയന്‍മാരെന്ന് വിളിച്ച് സമരക്കാര്‍
  • മലയാളി യുവാവ് അയര്‍ലന്‍ഡില്‍ കാര്‍ നദിയില്‍ വീണ് മരിച്ചു
  • യുകെയിലെ ആദ്യകാല മലയാളി കുടിയേറ്റക്കാരനായ ബിജു മാത്യു ന്യൂകാസിലില്‍ അന്തരിച്ചു
  • ക്രിസ്മസ് പാര്‍ട്ടിക്കിടെ സ്റ്റോക്ക് ഓണ്‍ ട്രെന്റ് മലയാളി കുഴഞ്ഞു വീണു മരിച്ചു
  • ചാന്‍സലറുടെ 30 ബില്ല്യണ്‍ പൗണ്ടിന്റെ ബജറ്റ് വേട്ട ഡിസംബര്‍ ഷോപ്പിംഗിനെ പ്രതികൂലമായി ബാധിച്ചു
  • ബ്രൈറ്റണ്‍ ബിഷപ്പ് റിച്ചാര്‍ഡ് മോത്ത് യുകെയിലെ കത്തോലിക്കാ സഭയുടെ പുതിയ തലവന്‍
  • പുതിയ ഫ്ലൂ ഡാറ്റ പുറത്തുവിട്ടു, ആശുപത്രികള്‍ 'ഹൈ അലേര്‍ട്ടില്‍'
  • പെന്‍ഷന്‍ പ്രായത്തില്‍ വലിയ മാറ്റത്തിന് സര്‍ക്കാര്‍; വിരമിക്കല്‍ പ്രായം 67 മാറും
  • ജനരോഷം ഭയന്ന് ലോക്കല്‍ തെരഞ്ഞെടുപ്പുകള്‍ മാറ്റിവയ്‌ക്കാന്‍ ലേബര്‍ സര്‍ക്കാര്‍
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions