യു.കെ.വാര്‍ത്തകള്‍

തിരഞ്ഞെടുപ്പിന് മൂന്നാഴ്ച ബാക്കിനില്‍ക്കെ ലേബര്‍ പാര്‍ട്ടിയുടെ ജനപിന്തുണ ടോറികളെക്കാള്‍ ഇരട്ടിയെത്തി!


തിരഞ്ഞെടുപ്പിന് മൂന്നാഴ്ച മാത്രം ബാക്കിനില്‍ക്കെ കണ്‍സര്‍വേറ്റീവ് പാര്‍ട്ടിയുടെ നില കൂടുതല്‍ പരുങ്ങലിലേയ്ക്ക്. ഏറ്റവും പുതിയ അഭിപ്രായം സര്‍വേകളില്‍ ലേബര്‍ പാര്‍ട്ടിവളരെ മുന്നിലാണെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നു. 2022 -ല്‍ ലേബര്‍ പാര്‍ട്ടിയുടെ നേതാവായി തിരഞ്ഞെടുത്തതു മുതല്‍ പ്രതിപക്ഷ നേതാവായ കീര്‍ സ്റ്റാര്‍മര്‍ സര്‍വേകളില്‍ വളരെ മുന്നിലാണ്. ജൂലൈ നാലിന് നടക്കുന്ന അടുത്ത പൊതു തിരഞ്ഞെടുപ്പില്‍ ലേബര്‍ പാര്‍ട്ടിക്ക് അനുകൂലമായ തരംഗം യുകെയില്‍ നിലവിലുണ്ടെന്നാണ് രാഷ്ട്രീയ നിരീക്ഷകര്‍ വിലയിരുത്തുന്നത്.

ലേബര്‍ പാര്‍ട്ടിക്ക് 44 ശതമാനം വോട്ടു വിഹിതമാണ് അഭിപ്രായ സര്‍വേകളില്‍ പ്രവചിച്ചിരിക്കുന്നത്. സുനാകിന്റെ കണ്‍സര്‍വേറ്റീവ് പാര്‍ട്ടിയുടെ വോട്ട് വിഹിതം 22.9 ശതമാനം മാത്രമാണ്. 2022 ജൂണില്‍ നടത്തിയ സര്‍വേകളില്‍ 39.6 ശതമാനം പിന്തുണയായിരുന്നു ലേബര്‍ പാര്‍ട്ടിക്ക് ഉണ്ടായിരുന്നത്. 32.3 ശതമാനമായിരുന്നു അന്ന് കണ്‍സര്‍വേറ്റീവ് പാര്‍ട്ടിയുടെ സാധ്യത. എന്നാല്‍ തുടര്‍ന്നുള്ള കാലത്ത് ലേബര്‍ പാര്‍ട്ടി മുന്നോട്ടു പോവുകയും കണ്‍സര്‍വേറ്റീവുകളുടെ ജനപിന്തുണ വലിയ തോതില്‍ കുറയുകയും ചെയ്തു.

നിലവില്‍ റീഫോം യുകെ ഉള്‍പ്പെടെയുള്ള ചെറു പാര്‍ട്ടികളുടെ മുന്നേറ്റം രാഷ്ട്രീയ നിരീക്ഷകരെ അത്ഭുതപ്പെടുത്തുന്നുണ്ട്. ഇത്തരം ചെറു പാര്‍ട്ടികള്‍ ശക്തി പ്രാപിച്ചത് കണ്‍സര്‍വേറ്റീവ് പാര്‍ട്ടിയുടെ വോട്ട് ബാങ്കില്‍ ചോര്‍ച്ച ഉണ്ടാക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്. ഇന്ന് പുറത്തിറങ്ങിയ പ്രകടനപത്രികയില്‍ ടാക്സ് നിരക്കുകള്‍ കുറയ്ക്കുമെന്ന വാഗ്ദാനങ്ങളാണ് കണ്‍സര്‍വേറ്റീവ് പാര്‍ട്ടി മുന്‍തൂക്കം കൊടുത്തിരിക്കുന്നത്. മൂന്നാഴ്ചയ്ക്കപ്പുറം നടക്കുന്ന പൊതു തിരഞ്ഞെടുപ്പ് തങ്ങള്‍ക്ക് അനുകൂലമാക്കാന്‍ ഉള്ള പരിശ്രമത്തിലാണ് എല്ലാ രാഷ്ട്രീയ പാര്‍ട്ടികളും .


ലേബര്‍ പാര്‍ട്ടി മുന്നേറ്റം നടത്തുന്നതിനിടെ പ്രധാനമന്ത്രി കസേര പിടിച്ചു നിര്‍ത്താന്‍ ഓഫറുമായി റിഷി സുനാക് രംഗത്തുവന്നിട്ടുണ്ട്. വീണ്ടും 2 പെന്‍സ് നാഷണല്‍ ഇന്‍ഷുറന്‍സ് കുറയ്ക്കുമെന്ന് വ്യക്തമാക്കുന്ന സുനാക്, 425,000 പൗണ്ടില്‍ താഴെയുള്ള വീടുകള്‍ വാങ്ങുന്നവര്‍ക്ക് സ്റ്റാമ്പ് ഡ്യൂട്ടി സ്ഥിരമായി നിര്‍ത്തലാക്കി കൊടുക്കുമെന്നാണ് പ്രകടനപത്രികയിലൂടെ വാഗ്ദാനം ചെയ്യുന്നത്.

നിരവധി വെട്ടിക്കുറവുകള്‍ വരുത്തുമെന്ന വാഗ്ദാനങ്ങള്‍ അടങ്ങിയ പ്രകടനപത്രികയിലൂടെ പൊതുതെരഞ്ഞെടുപ്പ് രംഗത്ത് തിരിച്ചുവരവ് നടത്താമെന്നാണ് പ്രധാനമന്ത്രിയുടെ പ്രതീക്ഷ.

  • ബ്രിട്ടന്‍ മോഷണ പരമ്പരകളുടെ പിടിയില്‍; അന്വേഷിക്കാന്‍ താല്‍പര്യമില്ലാതെ പോലീസും, ഷോപ്പ് ജീവനക്കാര്‍ സുരക്ഷാഭീഷണിയില്‍
  • സമരത്തിനിടെ ജോലിക്ക് കയറുന്ന ഡോക്ടര്‍മാരെ ചതിയന്‍മാരെന്ന് വിളിച്ച് സമരക്കാര്‍
  • മലയാളി യുവാവ് അയര്‍ലന്‍ഡില്‍ കാര്‍ നദിയില്‍ വീണ് മരിച്ചു
  • യുകെയിലെ ആദ്യകാല മലയാളി കുടിയേറ്റക്കാരനായ ബിജു മാത്യു ന്യൂകാസിലില്‍ അന്തരിച്ചു
  • ക്രിസ്മസ് പാര്‍ട്ടിക്കിടെ സ്റ്റോക്ക് ഓണ്‍ ട്രെന്റ് മലയാളി കുഴഞ്ഞു വീണു മരിച്ചു
  • ചാന്‍സലറുടെ 30 ബില്ല്യണ്‍ പൗണ്ടിന്റെ ബജറ്റ് വേട്ട ഡിസംബര്‍ ഷോപ്പിംഗിനെ പ്രതികൂലമായി ബാധിച്ചു
  • ബ്രൈറ്റണ്‍ ബിഷപ്പ് റിച്ചാര്‍ഡ് മോത്ത് യുകെയിലെ കത്തോലിക്കാ സഭയുടെ പുതിയ തലവന്‍
  • പുതിയ ഫ്ലൂ ഡാറ്റ പുറത്തുവിട്ടു, ആശുപത്രികള്‍ 'ഹൈ അലേര്‍ട്ടില്‍'
  • പെന്‍ഷന്‍ പ്രായത്തില്‍ വലിയ മാറ്റത്തിന് സര്‍ക്കാര്‍; വിരമിക്കല്‍ പ്രായം 67 മാറും
  • ജനരോഷം ഭയന്ന് ലോക്കല്‍ തെരഞ്ഞെടുപ്പുകള്‍ മാറ്റിവയ്‌ക്കാന്‍ ലേബര്‍ സര്‍ക്കാര്‍
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions