പ്രായമായ രോഗികള്‍ക്ക് അനാവശ്യ അഡ്മിഷനുകള്‍ ഒഴിവാക്കാനും, വേഗത്തിലുള്ള ചികിത്സ നല്‍കാനും ആശുപത്രി എ& ഇ ഡിപ്പാര്‍ട്ട്‌മെന്റുകളുടെ പ്രവേശനകവാടത്തില്‍ 'ഹെല്‍ത്ത് എംഒടി-കള്‍' നല്‍കുമെന്ന് ഹെല്‍ത്ത് സര്‍വ്വീസ്. നിരവധി രോഗികളുടെ ജീവന്‍ രക്ഷിക്കാന്‍ കഴിയുന്ന ഈ രീതി വേഗത്തില്‍ പരിശോധിക്കാനും, പിന്തുണ നല്‍കാനും സഹായിക്കുമെന്ന് എന്‍എച്ച്എസ് ഇംഗ്ലണ്ട് ചീഫ് എക്‌സിക്യൂട്ടീവ് അമാന്‍ഡ പ്രിച്ചാര്‍ഡ് പറഞ്ഞു.
65 വയസിന് മുകളിലുള്ളവര്‍ക്കും, വളരെ തളര്‍ച്ചയോടെയും എത്തുന്ന ആളുകളിലാണ് ഈ പദ്ധതി ശ്രദ്ധകേന്ദ്രീകരിക്കുക. ആഴ്ചയില്‍ ഏഴ് ദിവസം, ദിവസത്തില്‍ 10 മണിക്കൂര്‍ ലഭ്യമാക്കുന്ന ടെസ്റ്റുകളില്‍ രക്തസമ്മര്‍ദം, ഹൃദയാരോഗ്യം, നടക്കാനുള്ള പ്രശ്‌നങ്ങള്‍, പോഷകാഹാരക്കുറവ് എന്നിവയും പരിശോധിക്കും.
രോഗിയുടെ ശ്വാസസംബന്ധവും, വീഴ്ചകളുമായി ബന്ധപ്പെട്ട രേഖകളും എന്‍എച്ച്എസ് ജീവനക്കാര്‍ പരിശോധിക്കും. ഇതില്‍ നിന്നുള്ള ഫലങ്ങള്‍ പ്രകാരം രോഗികളെ സ്‌പെഷ്യലിസ്റ്റ് കെയറുകളിലേക്ക് അയയ്ക്കും. 'ചില ആളുകളെ പ്രവേശിപ്പിക്കേണ്ടതുണ്ടെങ്കിലും, പ്രായമായ രോഗികളെ സംബന്ധിച്ച് ഇത് ആവശ്യമാകില്ല, കൂടാതെ ആശുപത്രിയില്‍ ഇവരുടെ നടപ്പ് നിലയ്ക്കും', പ്രിച്ചാര്‍ഡ് പറഞ്ഞു.
'എ&ഇകള്‍ക്ക് മുന്നില്‍ പ്രായമായവര്‍ക്ക് നല്‍കുന്ന ഹെല്‍ത്ത് എംഒടി-കള്‍ മുഖേന പലരുടെയും ജീവന്‍ രക്ഷിക്കാനാണ്. പല പരിശോധനകളും വേഗത്തില്‍ നടത്തി ആവശ്യമായ പിന്തുണ ലഭ്യമാക്കും', എന്‍എച്ച്എസ് മേധാവി വ്യക്തമാക്കി. എന്‍എച്ച്എസ് ഇംഗ്ലണ്ട് കണക്കുകള്‍ പ്രകാരം 75ന് മുകളില്‍ പ്രായമുള്ള ഒരു മില്ല്യണ്‍ ആളുകളെയാണ് ഓരോ വര്‍ഷവും ആശുപത്രിയില്‍ പ്രവേശിപ്പിക്കന്നത്.
എ&ഇ ബെഡിനായി കാത്തിരുന്ന് കഴിഞ്ഞ വര്‍ഷത്തിലെ ഓരോ ആഴ്ചയും ഇംഗ്ലണ്ടില്‍ 250-ലേറെ രോഗികള്‍ വീതം അനാവശ്യമായി മരിച്ചുവെന്ന് റോയല്‍ കോളേജ് ഓഫ് എമര്‍ജന്‍സി മെഡിസിന്‍ പഠനം പുറത്തുവിട്ടിരുന്നു.