ബോളിവുഡ് താരം സണ്ണി ലിയോണിന്റെ നൃത്തപരിപാടിക്ക് അനുമതി നിഷേധിച്ച് കേരള സര്‍വകലാശാല. ക്യാമ്പസിലെ എഞ്ചിനീയറിംഗ് കോളേജില്‍ ജൂലൈ 5ന് നടക്കാനിരുന്ന പരിപാടിക്ക് വിസി ആണ് വിലക്ക് ഏര്‍പ്പെടുത്തിയത്. പുറത്തു നിന്നുള്ളവറുടെ സംഗീത പരിപാടികള്‍ക്കുള്ള സര്‍ക്കാര്‍ വിലക്ക് ഉന്നയിച്ചാണ് നടപടി.
കുസാറ്റിലെ അപകടത്തിന് ശേഷം ഇത്തരം പരിപാടികള്‍ക്കുള്ള വിലക്ക് ശക്തമാക്കി സര്‍ക്കാര്‍ ഉത്തരവ് ഇറക്കിയിരുന്നു. കുസാറ്റിലെ ടെക്‌ഫെസ്റ്റിനിടെ നടന്ന അപകടത്തില്‍ നാലുപേര്‍ മരിച്ചിരുന്നു. ബോളിവുഡ് ഗായിക നിഖിത ഗാന്ധിയുടെ ഗാനമേളയ്ക്കിടെ ഉണ്ടായ തിക്കിലും തിരക്കിലും പെട്ടാണ് നാലുപേര്‍ മരിച്ചത്.
'ക്വട്ടേഷന്‍ ഗ്യാങ്' എന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് തിരക്കുകളിലാണ് സണ്ണി ലിയോണ്‍ ഇപ്പോള്‍. തെലുങ്ക്, കന്നഡ, ഹിന്ദി, തമിഴ്, മലയാളം ഭാഷകളില്‍ ഒരുങ്ങുന്ന ചിത്രത്തില്‍ പ്രിയാമണി, ജാക്കി ഷ്‌റപ്, സാറ അര്‍ജുന്‍ തുടങ്ങിയവരാണ് മറ്റ് താരങ്ങള്‍.