യു.കെ.വാര്‍ത്തകള്‍

1500 വോട്ടുകള്‍ക്ക് താന്‍ ജയിക്കുകയോ തോല്‍ക്കുകയോ ചെയ്യുമെന്ന് ചാന്‍സലര്‍

ജൂലൈ 4ന് നടക്കുന്ന പൊതുതെരഞ്ഞെടുപ്പില്‍ ഭരണപക്ഷത്തുള്ള പല പ്രമുഖരുടെയും തലകള്‍ ഉരുളുമെന്നാണ് പ്രവചനം. അക്കൂട്ടത്തില്‍ ഒരാളാണ് ചാന്‍സലര്‍ ജെറമി ഹണ്ട്. രാജ്യം ബുദ്ധിമുട്ടിലായ ഘട്ടത്തില്‍ സാമ്പത്തിക മേഖലയെ പിടിച്ചുനിര്‍ത്തുന്ന നയങ്ങള്‍ നടപ്പാക്കിയെങ്കിലും ജനത്തിന് ഇതിനായി അനുഭവിക്കേണ്ടി വന്ന ബുദ്ധിമുട്ടുകള്‍ ഹണ്ടിന്റെ സീറ്റ് നഷ്ടപ്പെടുത്താന്‍ സാധ്യതയുണ്ടെന്നാണ് വിലയിരുത്തല്‍.

ഈ ഘട്ടത്തിലാണ് തന്റെ സാധ്യതകള്‍ ജെറമി ഹണ്ട് സ്വയം വിലയിരുത്തുന്നത്. ഗോഡാല്‍മിംഗ് & ആഷിലെ സീറ്റില്‍ 1500 വോട്ടുകളുടെ ബലാബലത്തില്‍ ജയിക്കുകയോ, ചിലപ്പോള്‍ തോല്‍ക്കുകയോ ചെയ്‌തേക്കാമെന്നാണ് ഹണ്ട് പ്രവചിക്കുന്നത്. തോറ്റാല്‍ ചാന്‍സലര്‍ പദവിയിലിരിക്കെ പരാജിതനാവുന്ന ആദ്യ നേതാവായി ഇദ്ദേഹം മാറും.

ഹണ്ടിനെ ലിബറല്‍ ഡെമോക്രാറ്റുകള്‍ പരാജയപ്പെടുത്താന്‍ സാധ്യതയുണ്ടെന്നാണ് സര്‍വ്വെകള്‍ പ്രവചിക്കുന്നത്. ഹണ്ടിന്റെ സീറ്റില്‍ തന്റെ പാര്‍ട്ടി വിജയിക്കുമെന്ന് ആത്മവിശ്വാസം ഉള്ളതായി പാര്‍ട്ടി നേതാവ് എഡ് ഡേവി പറഞ്ഞു. ആജീവനാന്തം കണ്‍സര്‍വേറ്റീവുകളായിരുന്നവര്‍ ഇപ്പോള്‍ ലിബറല്‍ ഡെമോക്രാറ്റ് ഭാഗത്തേക്ക് മാറുകയാണ്, ഡേവി പറയുന്നു.

എംആര്‍പി പോളില്‍ ലിബറല്‍ ഡെമോക്രാറ്റുകള്‍ക്ക് 46 ശതമാനം സാധ്യതയും, ടോറികള്‍ക്ക് 31 ശതമാനവുമാണ് കാണുന്നത്. ഈ ഘട്ടത്തിലാണ് താന്‍ തോറ്റാലും, ജയിച്ചാലും കേവലം 1500 വോട്ടുകളുടെ വ്യത്യാസം മാത്രമാണ് ഉണ്ടാകുകയെന്ന് ഹണ്ട് പ്രവചിക്കുന്നത്.

  • ബ്രിട്ടന്‍ മോഷണ പരമ്പരകളുടെ പിടിയില്‍; അന്വേഷിക്കാന്‍ താല്‍പര്യമില്ലാതെ പോലീസും, ഷോപ്പ് ജീവനക്കാര്‍ സുരക്ഷാഭീഷണിയില്‍
  • സമരത്തിനിടെ ജോലിക്ക് കയറുന്ന ഡോക്ടര്‍മാരെ ചതിയന്‍മാരെന്ന് വിളിച്ച് സമരക്കാര്‍
  • മലയാളി യുവാവ് അയര്‍ലന്‍ഡില്‍ കാര്‍ നദിയില്‍ വീണ് മരിച്ചു
  • യുകെയിലെ ആദ്യകാല മലയാളി കുടിയേറ്റക്കാരനായ ബിജു മാത്യു ന്യൂകാസിലില്‍ അന്തരിച്ചു
  • ക്രിസ്മസ് പാര്‍ട്ടിക്കിടെ സ്റ്റോക്ക് ഓണ്‍ ട്രെന്റ് മലയാളി കുഴഞ്ഞു വീണു മരിച്ചു
  • ചാന്‍സലറുടെ 30 ബില്ല്യണ്‍ പൗണ്ടിന്റെ ബജറ്റ് വേട്ട ഡിസംബര്‍ ഷോപ്പിംഗിനെ പ്രതികൂലമായി ബാധിച്ചു
  • ബ്രൈറ്റണ്‍ ബിഷപ്പ് റിച്ചാര്‍ഡ് മോത്ത് യുകെയിലെ കത്തോലിക്കാ സഭയുടെ പുതിയ തലവന്‍
  • പുതിയ ഫ്ലൂ ഡാറ്റ പുറത്തുവിട്ടു, ആശുപത്രികള്‍ 'ഹൈ അലേര്‍ട്ടില്‍'
  • പെന്‍ഷന്‍ പ്രായത്തില്‍ വലിയ മാറ്റത്തിന് സര്‍ക്കാര്‍; വിരമിക്കല്‍ പ്രായം 67 മാറും
  • ജനരോഷം ഭയന്ന് ലോക്കല്‍ തെരഞ്ഞെടുപ്പുകള്‍ മാറ്റിവയ്‌ക്കാന്‍ ലേബര്‍ സര്‍ക്കാര്‍
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions