എന്‍എച്ച്എസില്‍ കാന്‍സര്‍ ചികിത്സ യഥാസമയത്ത് രോഗികള്‍ക്ക് നല്‍കുന്നതില്‍ ഗുരുതര വീഴ്ച സംഭവിക്കുന്നതായി കാന്‍സര്‍ റിസേര്‍ച്ച് യുകെ. 2015 മുതല്‍ 380,000-ലേറെ കാന്‍സര്‍ രോഗികള്‍ക്കാണ് കൃത്യസമയത്ത് ചികിത്സ നല്‍കാതെ പോയത്. രോഗം ബാധിച്ച കുട്ടികള്‍ക്ക് പോലും സുപ്രധാനമായ പിന്തുണ ഉറപ്പാക്കാന്‍ കഴിയുന്നില്ലെന്ന് വിവിധ റിപ്പോര്‍ട്ടുകള്‍ കുറ്റപ്പെടുത്തുന്നു.
യുകെയിലെ കാന്‍സര്‍ ചികിത്സയെ കുറിച്ച് ആരോഗ്യ മേധാവികളും, ചാരിറ്റികളും, ഡോക്ടര്‍മാരും ആശങ്ക അറിയിച്ചു കഴിഞ്ഞു. ജോലിക്കാരുടെ ക്ഷാമം, ഉപകരണങ്ങളുടെ ലഭ്യതക്കുറവ് എന്നിവ എന്‍എച്ച്എസ് ജീവനക്കാരെ സാരമായി ബാധിക്കുകയും, രോഗികള്‍ക്ക് സുദീര്‍ഘമായ കാത്തിരിപ്പ് സമ്മാനിക്കുകയും ചെയ്യുന്നതാണ് അവസ്ഥ.
കാന്‍സറുള്ളതായി സംശയിച്ച് അടിയന്തരമായി റഫര്‍ ചെയ്യുന്നവര്‍ക്ക് 62 ദിവസമോ, അതിലേറെയോ ആണ് ചികിത്സ തുടങ്ങാനായി ആവശ്യം വരുന്നതെന്ന് ചാരിറ്റി അന്വേഷണം വ്യക്തമാക്കി. എന്‍എച്ച്എസ് നാഷണല്‍ ടാര്‍ജറ്റ് പ്രകാരം 62 ദിവസത്തിനുള്ളില്‍ 85% പേര്‍ക്കും ചികിത്സ ആരംഭിക്കണം. ഈ എന്‍എച്ച്എസ് ലക്ഷ്യം 2015 ഡിസംബറിന് ശേഷം പ്രാവര്‍ത്തികമായിട്ടില്ല.
ഇപ്പോഴും ആവശ്യത്തിന് ജീവനക്കാരില്ലാത്തതും, സിടി, എംആര്‍ഐ സ്‌കാനുകള്‍ക്കുള്ള ഉപകരണങ്ങളുടെ കുറവുമാണ് പ്രശ്‌നം രൂക്ഷമാക്കുന്നതെന്ന് ക്യാന്‍സര്‍ റിസേര്‍ച്ച് യുകെ പറയുന്നു. അടുത്തിടെ നടത്തിയ പുരോഗതി കൊണ്ടൊന്നും ചികിത്സയില്‍ മാറ്റം വന്നിട്ടില്ല.
മാര്‍ച്ചില്‍ 62 ദിവസത്തില്‍ കൂടുതല്‍ കാത്തിരിക്കാതെ ആദ്യത്തെ കാന്‍സര്‍ ചികിത്സ ലഭിച്ചവരുടെ എണ്ണം കേവലം 68.7 ശതമാനമാണ്. അടുത്ത യുകെ ഗവണ്‍മെന്റ് കാന്‍സറിനെ നേരിടുന്നത് മുന്‍ഗണനാ വിഷയമാക്കി മാറ്റുകയും, ചികിത്സയ്ക്കായുള്ള കാത്തിരിപ്പ് പൂര്‍ണ്ണമായി ഒഴിവാക്കാനും വാഗ്ദാനം ചെയ്യണമെന്ന് കാന്‍സര്‍ റിസേര്‍ച്ച് യുകെ ചീഫ് എക്‌സിക്യൂട്ടീവ് മിഷേല്‍ മിച്ചല്‍ ആവശ്യപ്പെട്ടു.