സിനിമ ഷൂട്ടിംഗിനിടെ നടന്‍ ജോജു ജോര്‍ജിന് പരിക്ക്. താരത്തിന്റെ കാല്‍പാദത്തിന്റെ എല്ലിന് പൊട്ടല്‍ ഉണ്ടെന്നാണ് പുറത്തുവരുന്ന വിവരം. 'തഗ് ലെെഫ്' എന്ന മണിരത്നം ചിത്രത്തിന്റെ ഷൂട്ടിംഗിനിടെയാണ് പരിക്കേറ്റത്. ഹെലികോപ്റ്ററില്‍ നിന്ന് ചാടുന്ന രംഗം ചിത്രീകരിച്ചപ്പോഴായിരുന്നു അപകടം. ജോജു കൊച്ചിയിലെത്തി.ഷൂട്ടിങ് താല്‍ക്കാലികമായി നിര്‍ത്തിവച്ചിരിക്കുകയാണ്.
കമല്‍ഹാസനും മണിരത്നവും മൂന്നരപതിറ്റാണ്ടിന് ശേഷം ഒരുമിക്കുന്ന ചിത്രമാണ് തഗ് ലെെഫ്. ജോജു ജോര്‍ജ് ഇതിന്റെ ഭാഗമാകുന്നതായി നേരത്തെ അണിയറപ്രവര്‍ത്തകര്‍ അറിയിച്ചിരുന്നു. ജനുവരി 18ന് തഗ് ലൈഫിന്റെ ചിത്രീകരണം ചെന്നൈയില്‍ ആരംഭിച്ചിരുന്നു. ചിത്രത്തില്‍ പ്രധാന വേഷത്തിലാണ് ജോജു എത്തുന്നതെന്നാണ് വിവരം.
തൃഷയാണ് ചിത്രത്തില്‍ നായിക. ജയം രവി, ഗൗതം കാര്‍ത്തിക്, നാസര്‍, അഭിരാമി തുടങ്ങി വമ്പന്‍ താരനിരയുണ്ട്. രാജ്കമല്‍ ഫിലിംസ് ഇന്റര്‍നാഷണല്‍, മദ്രാസ് ടാക്കീസ്, റെഡ് ജയന്റ് മൂവീസ്, ആര്‍. മഹേന്ദ്രന്‍, ശിവ അനന്ത് എന്നിവര്‍ ചേര്‍ന്നാണ് നിര്‍മ്മാണം. ഛായാഗ്രഹണം രവി കെ. ചന്ദ്രന്‍.