യു.കെ.വാര്‍ത്തകള്‍

കാന്‍സര്‍ ചികിത്സ തുടങ്ങിയശേഷം കെയ്റ്റ് ആദ്യമായി പൊതുമുഖത്ത്


കാന്‍സര്‍ ചികിത്സ തുടങ്ങിയശേഷം വെയില്‍സ് രാജകുമാരി കെയ്റ്റ് ട്രൂപ്പിംഗ് ദി കളറില്‍ പങ്കെടുത്ത് പൊതുസേവനങ്ങളിലേക്ക് എത്തി. ഫെബ്രുവരി അവസാനത്തോടെയാണ് കാന്‍സര്‍ രോഗവുമായി ബന്ധപ്പെട്ട് ചികിത്സ ആരംഭിച്ചതായി കെയ്റ്റ് വ്യക്തമാക്കിയത്. ഇതിന് ശേഷം ആദ്യമായാണ് രാജകുമാരി പൊതുമുഖത്ത് പ്രത്യക്ഷപ്പെടുന്നത്.

മൂന്ന് മക്കള്‍ക്കൊപ്പം കുതിരവണ്ടിയില്‍ സഞ്ചരിക്കുന്ന കെയ്റ്റ് മിഡില്‍ടണ്‍ ബക്കിംഗ്ഹാം കൊട്ടാരത്തിന്റെ ബാല്‍ക്കണിയില്‍ നിന്നും ഫ്‌ളൈപാസ്റ്റ് വീക്ഷിക്കുകയും ചെയ്യും. രാജാവിനും, രാജ്ഞിക്കും പുറമെ ഭര്‍ത്താവ് വില്ല്യമിനും, മറ്റ് രാജകുടുംബാംഗങ്ങള്‍ക്കും ഒപ്പമാകും കെയ്റ്റ് ബാല്‍ക്കണിയില്‍ എത്തുക.

'രാജാവിന്റെ ബര്‍ത്ത്‌ഡേ പരേഡില്‍ കുടുംബത്തോടൊപ്പം പങ്കെടുക്കാന്‍ ഒരുങ്ങുകയാണ്. സമ്മറില്‍ ഏതാനും പൊതുചടങ്ങുകളിലും പങ്കുചേരാമെന്ന് പ്രതീക്ഷിക്കുന്നു. പ്രശ്‌നങ്ങളൊന്നും അവസാനിച്ചിട്ടില്ലെന്ന് അറിയാം. ക്ഷമയോടെ, ഈ അനിശ്ചിതത്വത്തെ നേരിടാന്‍ പഠിക്കുകയാണ്. ഓരോ ദിവസവും വരുന്ന പോലെ സ്വീകരിച്ച്, ശരീരം പറയുന്നത് കേട്ട്, സ്വയം സൗഖ്യം നേടാനുള്ള സമയം അനുവദിക്കുകയാണ്', കെയ്റ്റ് പ്രസ്താവനയില്‍ അറിയിച്ചു.

കെയ്റ്റിന് ചടങ്ങില്‍ പങ്കെടുക്കാന്‍ കഴിയുമെന്നത് രാജാവിനെ സന്തോഷിപ്പിക്കുന്നതായി കൊട്ടാര വക്താവും പറഞ്ഞു. പ്രധാനമന്ത്രി റിഷി സുനാകും, പ്രതിപക്ഷ നേതാവ് കീര്‍ സ്റ്റാര്‍മറും വാര്‍ത്തയെ സോഷ്യല്‍ മീഡിയയില്‍ സ്വാഗതം ചെയ്തു.

  • ബ്രിട്ടന്‍ മോഷണ പരമ്പരകളുടെ പിടിയില്‍; അന്വേഷിക്കാന്‍ താല്‍പര്യമില്ലാതെ പോലീസും, ഷോപ്പ് ജീവനക്കാര്‍ സുരക്ഷാഭീഷണിയില്‍
  • സമരത്തിനിടെ ജോലിക്ക് കയറുന്ന ഡോക്ടര്‍മാരെ ചതിയന്‍മാരെന്ന് വിളിച്ച് സമരക്കാര്‍
  • മലയാളി യുവാവ് അയര്‍ലന്‍ഡില്‍ കാര്‍ നദിയില്‍ വീണ് മരിച്ചു
  • യുകെയിലെ ആദ്യകാല മലയാളി കുടിയേറ്റക്കാരനായ ബിജു മാത്യു ന്യൂകാസിലില്‍ അന്തരിച്ചു
  • ക്രിസ്മസ് പാര്‍ട്ടിക്കിടെ സ്റ്റോക്ക് ഓണ്‍ ട്രെന്റ് മലയാളി കുഴഞ്ഞു വീണു മരിച്ചു
  • ചാന്‍സലറുടെ 30 ബില്ല്യണ്‍ പൗണ്ടിന്റെ ബജറ്റ് വേട്ട ഡിസംബര്‍ ഷോപ്പിംഗിനെ പ്രതികൂലമായി ബാധിച്ചു
  • ബ്രൈറ്റണ്‍ ബിഷപ്പ് റിച്ചാര്‍ഡ് മോത്ത് യുകെയിലെ കത്തോലിക്കാ സഭയുടെ പുതിയ തലവന്‍
  • പുതിയ ഫ്ലൂ ഡാറ്റ പുറത്തുവിട്ടു, ആശുപത്രികള്‍ 'ഹൈ അലേര്‍ട്ടില്‍'
  • പെന്‍ഷന്‍ പ്രായത്തില്‍ വലിയ മാറ്റത്തിന് സര്‍ക്കാര്‍; വിരമിക്കല്‍ പ്രായം 67 മാറും
  • ജനരോഷം ഭയന്ന് ലോക്കല്‍ തെരഞ്ഞെടുപ്പുകള്‍ മാറ്റിവയ്‌ക്കാന്‍ ലേബര്‍ സര്‍ക്കാര്‍
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions