ലണ്ടനില്‍ കാണാതായ മലയാളി പെണ്‍കുട്ടിയെ കവന്‍ട്രിയില്‍ കണ്ടെത്തി
എസക്സിലെ ബെന്‍ഫ്ലീറ്റില്‍ നിന്ന് കഴിഞ്ഞ ദിവസം കാണാതായ പതിനഞ്ചു വയസുള്ള പെണ്‍കുട്ടിയെ ശനിയാഴ്ച വൈകുനേരം ഏഴുമണിയോടെ കവന്‍ട്രിയില്‍ കണ്ടെത്തി. വെള്ളിയാഴ്ച വൈകുന്നേരത്തോടെ പെണ്‍കുട്ടി കാണാതായ വിവരം പങ്കുവയ്ക്കപ്പെട്ടപ്പോള്‍ അന്വേഷണത്തിലായിരുന്നു ഏവരും. കുട്ടിയ കാണാതായ ഉടന്‍ പോലീസില്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നെങ്കിലും പൊലീസിനൊപ്പം കാര്യം സോഷ്യല്‍ മീഡിയയും മാധ്യമങ്ങളും ശ്രമിച്ചു.
പെണ്‍കുട്ടിയുടെ സഹോദരി മുന്‍പ് കവന്‍ട്രി യൂണിവേഴ്സിറ്റിയില്‍ പഠിച്ചിട്ടുള്ള സാഹചര്യത്തില്‍ ഈ പട്ടണം തീരെ അന്യമല്ല എന്ന സാഹചര്യമാണ് കുട്ടിയെ 120 മൈല്‍ ദൂരത്തെത്തിച്ചത്. എന്നാല്‍ വൈകുന്നേരത്തോടെ കവന്‍ട്രി യൂണിവേഴ്സിറ്റി പരിസരത്തു നടക്കുന്നത് ശ്രദ്ധയില്‍ പെട്ട മലയാളി യുവാക്കള്‍ പിന്തുടരുക ആയിരുന്നു. ഇവര്‍ യൂണിവേഴ്സിറ്റി വിദ്യാര്‍ത്ഥികളാണ്. പെണ്‍കുട്ടിയുടെ മുഖം തിരിച്ചറിഞ്ഞ യുവാക്കള്‍ സഹായത്തിനായി ഈ ഘട്ടത്തില്‍ പലരുമായി ബന്ധപ്പെട്ടിരുന്നു.
കവന്‍ട്രിയിലെ മലയാളി കുടുംബം ഉടന്‍ പെണ്‍കുട്ടിയെ കണ്ടെത്തിയ ലൊക്കേഷനിലേക്ക് പുറപ്പെടുക ആയിരുന്നു. പേര് വെളിപ്പെടുത്താന്‍ തയ്യാറാകാത്ത കുടുംബത്തിലെ ഗൃഹനാഥ പെണ്‍കുട്ടിയെ കാര്യങ്ങള്‍ ബോധ്യപ്പെടുത്താന്‍ ശ്രമിക്കവേ പോലീസ് സ്ഥലത്തെത്തി.
പിന്നീട് എസസ്‌ക്‌സ് പൊലീസിന് കൈമാറുന്ന പെണ്‍കുട്ടിയുടെ മാനസിക നില, ആരോഗ്യ നില എന്നിവ പരിശോധിച്ച ശേഷമാകും കുടുംബത്തിന് കൈമാറുക. തങ്ങളെ രാപ്പകല്‍ സഹായിക്കാന്‍ ഇറങ്ങി തിരിച്ച ഓരോ മലയാളി കുടുംബത്തോടും മാധ്യമ സുഹൃത്തുക്കളോടും നന്ദി പറയുകയാണ് എന്ന കുട്ടിയുടെ പിതാവ് കോശിയുടെ ഇടറിയെത്തിയ വാക്കുകള്‍ . മകളെ കണ്ടെത്താന്‍ സഹായിച്ച ഓരോ വ്യക്തിയോടും വാട്‌സാപ്പ് കൂട്ടായ്മകളോടും സോഷ്യല്‍ മീഡിയ പേജുകള്‍ എന്നിവയ്ക്കൊക്കെയും നന്ദി അറിയിക്കുകയാണ് എന്ന് അദ്ദേഹം വ്യക്തമാക്കി.