ഇമിഗ്രേഷന്‍

ബയോമെട്രിക് റസിഡന്‍സ് പെര്‍മിറ്റില്‍ നിന്നും ഇ-വിസയിലേക്ക്: കുടിയേറ്റക്കാര്‍ക്ക് തിരിച്ചടിയോ?

ബ്രിട്ടനില്‍ താമസിക്കുന്ന, ഇന്ത്യക്കാരടക്കമുള്ള 40 ലക്ഷത്തോളം കുടിയേറ്റക്കാര്‍ ഈ വര്‍ഷം അവസാനത്തോടെ ഡിജിറ്റല്‍ ഇ- വിസയിലേക്ക് മാറേണ്ടതായി വരും. അല്ലാത്തപക്ഷം അവര്‍ക്ക് യുകെയില്‍ താമസിക്കുന്നതിനുള്ള നിയമപരമായ അവകാശം ഇല്ലാതെയാകാം എന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു. ചുരുങ്ങിയത് ആറ് മാസമെങ്കിലും യുകെയില്‍ താമസിക്കുന്നതിനായി വിദേശികള്‍ക്ക് നല്‍കിവരുന്ന ബയോമെട്രിക് റെസിഡന്‍സ് പെര്‍മിറ്റുകള്‍ (ബി ആര്‍ പി) ഒരു വ്യക്തിക്ക് ബ്രിട്ടനില്‍ താമസിക്കുന്നതിനുള്ള നിയമപരമായ അവകാശത്തെ സാക്ഷ്യപ്പെടുത്തുന്നവയാണ്.

അതോടൊപ്പം പൊതു സേവനങ്ങള്‍ക്കും മറ്റ് ആനുകൂല്യങ്ങള്‍ക്കും മാന്ദണ്ഡങ്ങള്‍ക്ക് അനുസൃതമായി അര്‍ഹതയും ലഭിക്കും. ഇപ്പോള്‍, ഹോം ഡിപ്പാര്‍ട്ട്‌മെന്റിന്റെ ഡിജിറ്റലൈസേഷന്റെ ഭാഗമായി ഈ പെര്‍മിറ്റുകള്‍ ഡിജിറ്റലൈസ് ചെയ്യുകയാണ്. ഹോം ഓഫീസില്‍ നിന്നും വിവരാവകാശ നിയമ പ്രകാരം ലഭിച്ച കണക്കുകള്‍ പറയുന്നത്, ഡിസംബര്‍ 31 ഓടെ കാലാവധി തീരുന്ന 40, 66, 145 ബി ആര്‍ പികള്‍ ഉണ്ട് എന്നാണ്. അത് കഴിഞ്ഞാല്‍ പിന്നെ ബ്രിട്ടനില്‍ തുടരാന്‍ അവര്‍ക്ക് അവകാശമില്ല. അത് വേണമെങ്കില്‍, വരുന്ന ഡിസംബര്‍ അവസാനത്തിനു മുന്‍പായി, ഈ ഫിസിക്കല്‍ പെര്‍മിറ്റുകള്‍ക്ക് പകരമായി ഡിജിറ്റല്‍ ഇ വിസകള്‍ സമ്പാദിച്ചിരിക്കണം.

ഈ വിവരം, ഇത് ബാധിക്കുന്നവരെ എല്ലാവരെയും അറിയിക്കാന്‍ ഹോം ഓഫീസ് ശ്രമിച്ചെങ്കിലും പൂര്‍ണ്ണമായും വിജയിച്ചില്ല. പല കേസുകളിലും കുടിയേറ്റക്കാര്‍ അവരുടെ അഭിഭാഷകരുടെയോ, ചാരിറ്റികളുടെയോ ഒക്കെ ഈ മെയില്‍ വിലാസമാണ് നല്‍കിയിരിക്കുന്നത് എന്നതുകൊണ്ടാണ്. ഡിജിറ്റല്‍ ഇ വിസ ലഭിക്കുന്നതിനായി യുകെ വിസാസ് ആന്‍ഡ് ഇമിഗ്രേഷനില്‍ (യു കെ ഐ വി) ഒരു ഡിജിറ്റല്‍ അക്കൗണ്ട് തുറക്കേണ്ടതുണ്ട്. ഡിസംബര്‍ 31 ന് ശേഷവും ഈ അക്കൗണ്ട് തുറക്കാന്‍ കഴിയും. എന്നാല്‍, പുതിയ നിയമത്തെ കുറിച്ച് അറിയാത്തവര്‍ പലരും ഇത് അറിയുക വിദേശയാത്ര നടത്തി തിരിച്ചെത്തുമ്പോഴായിരിക്കും. റൈറ്റ് ടു റിട്ടേണ്‍ ഫ്രം ഹോളിഡേ ചോദിക്കുമ്പോഴോ, ആനുകൂല്യങ്ങള്‍ക്ക് അപേക്ഷിക്കുമ്പോഴോ ആയിരിക്കും പലപ്പോഴും ഇതിനെ കുറിച്ച് അറിയുക.

ഇനിയും ഇത് സംബന്ധിച്ച് സന്ദേശങ്ങള്‍ ഒന്നും തന്നെ ലഭിച്ചിട്ടില്ല എങ്കില്‍, യുകെഐവിയില്‍ പോയി ഡിജിറ്റല്‍ അക്കൗണ്ട് തുറക്കാനുള്ള നടപടി ഉടനെ സ്വീകരിക്കുക.

യുകെയില്‍ ആറ് മാസമെങ്കിലും താമസിക്കാന്‍ അനുവാദമുള്ള വിദേശ പൗരന്‍മാര്‍ക്ക് സാധാരണയായി നല്‍കാറുള്ളത് ബയോമെട്രിക് റസിഡന്‍സ് പെര്‍മിറ്റുകളാണ്. രാജ്യത്ത് പഠിക്കാന്‍ അവകാശമുണ്ടെന്ന് തെളിയിക്കാനും, പബ്ലിക് സര്‍വ്വീസുകള്‍ ഉപയോഗിക്കാനും, ബെനഫിറ്റ് നേടാനുമെല്ലാം ബിആര്‍പികള്‍ ആവശ്യമാണ്. എന്നാല്‍ ഹോം ഓഫീസിന്റെ ഡിജിറ്റല്‍ പദ്ധതിയുടെ ഭാഗമായി ഈ ബിആര്‍പികള്‍ ഡിജിറ്റല്‍ ഇ-വിസകളായി മാറ്റുകയാണ്.

ഡിസംബര്‍ 31-നകം ഈ പേപ്പര്‍ രേഖകള്‍ ഡിജിറ്റല്‍ ഇ-വിസകളായി മാറ്റണമെന്നാണ് ഹോം ഓഫീസ് നിബന്ധന. ബ്രിട്ടനില്‍ കഴിയുന്ന ഏകദേശം 4 മില്ല്യണിലേറെ ഇയു-ഇതര പൗരന്‍മാര്‍ ഇ-വിസയിലേക്ക് മാറേണ്ടതുണ്ടെന്നാണ് കണക്കുകള്‍. ഇ-വിസയിലേക്ക് മാറാത്തവര്‍ക്ക് ബ്രിട്ടനില്‍ നിയമപരമായ അവകാശങ്ങള്‍ തെളിയിക്കാന്‍ കഴിയാത്ത സ്ഥിതി വരുമെന്നും മുന്നറിയിപ്പുണ്ട്.

വിവരാവകാശ രേഖ പ്രകാരം 4,066,145 പേരാണ് ഡിസംബര്‍ 31ന് അവസാനിക്കുന്ന ബിആര്‍പികള്‍ ഉള്ളവര്‍. ഈ തീയതിക്ക് അപ്പുറം യുകെയില്‍ തുടരാന്‍ അവകാശമുള്ളവരുമാണ്. എന്നാല്‍ ഈ സമയപരിധിയില്‍ പേപ്പര്‍ രേഖ മാറ്റണമെന്നാണ് ഹോം ഓഫീസ് നിര്‍ദ്ദേശം.

പ്രശ്‌നം ബാധിക്കുന്നവരെ വിവരം അറിയിക്കാന്‍ ഹോം ഓഫീസ് ഇപ്പോഴും ബുദ്ധിമുട്ടുകയാണ്. ചില കേസുകളില്‍ ഹോം ഓഫീസിന്റെ പക്കലുള്ള ഇമെയില്‍ ഐഡികള്‍ കുടിയേറ്റക്കാരുടെ അഭിഭാഷകരുടെയും മറ്റുമാണ്. ഇ-വിസ നേടാനായി യുകെ വിസാസ് & ഇമിഗ്രേഷന്‍ (യുകെവിഐ) ഡിജിറ്റല്‍ അക്കൗണ്ട് ആരംഭിക്കണം. ഡിസംബര്‍ 31ന് ശേഷവും അക്കൗണ്ടില്‍ അപേക്ഷിക്കാന്‍ കഴിയുമെങ്കിലും വിദേശത്ത് പോയി മടങ്ങുകയോ, ബെനഫിറ്റുകള്‍ ക്ലെയിം ചെയ്യാനായി ശ്രമിക്കുമ്പോഴോ ഈ നിയമമാറ്റം തിരിച്ചടിയാവാനിടയുണ്ട്.

  • യുകെ വിട്ടത് 74,000 ഇന്ത്യക്കാര്‍; നെറ്റ് മൈഗ്രേഷന്‍ 80% താഴ്ന്നു; സ്‌കില്‍ഡ് വര്‍ക്കര്‍ വിസയിലും ഇടിവ്
  • ഇമിഗ്രേഷന്‍ നിയന്ത്രണങ്ങള്‍: 50,000 നഴ്‌സുമാര്‍ നാടുവിടുമെന്ന് ആര്‍സിഎന്‍
  • വിസ നിയമങ്ങളിലെ മാറ്റങ്ങള്‍ പ്രാബല്യത്തില്‍; വിദേശ വിദ്യാര്‍ത്ഥി അപേക്ഷകര്‍ക്ക് അക്കൗണ്ടില്‍ കൂടുതല്‍ തുക കാണിക്കേണ്ടിവരും
  • യുകെ വിസ വേണമെങ്കില്‍ ഇംഗ്ലീഷ് 'പരീക്ഷ' കടമ്പ
  • കുടിയേറ്റക്കാരില്‍ പകുതി സ്റ്റുഡന്റ് വിസക്കാര്‍; വര്‍ക്ക് പെര്‍മിറ്റുകാരും കുറഞ്ഞു
  • ഇമിഗ്രേഷന്‍ നിയന്ത്രണം: സ്‌കില്‍ഡ് വര്‍ക്കേഴ്‌സായ ഇന്ത്യക്കാര്‍ക്ക് തിരിച്ചടിയാകും
  • വിസ ഫീസ് കുത്തനെ കൂടി; വിദേശ വിദഗ്ധര്‍ കൈയൊഴിഞ്ഞു, കാന്‍സര്‍ റിസേര്‍ച്ച് പ്രതിസന്ധിയില്‍
  • ഇമിഗ്രേഷന്‍ നിയമമാറ്റങ്ങള്‍: ഹെല്‍ത്ത് & കെയര്‍ വര്‍ക്കര്‍ വിസ അപേക്ഷകള്‍ കുത്തനെ ഇടിഞ്ഞു
  • ഇംഗ്ലണ്ടിലെ മലയാളികളടക്കമുള്ള വിദ്യാര്‍ഥികളുടെ ഫീസ് കുതിക്കും
  • ഇംഗ്ലണ്ടിലും വെയില്‍സിലും ട്യൂഷന്‍ ഫീസ് കുത്തനെ കൂട്ടി; വിദ്യാര്‍ത്ഥികള്‍ക്ക് വലിയ ബാധ്യതയാകും
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions