സ്വിന്‍ഡനില്‍ വിടപറഞ്ഞ ഷെറിന്‍ ഡോണി(39)യ്ക്ക് യാത്രാമൊഴിയേകാന്‍ പ്രിയപ്പെട്ടവര്‍ . ഷെറിന്‍ ഡോണിയുടെ പൊതുദര്‍ശനവും സംസ്‌കാരവും ബുധനാഴ്ച നടക്കും. രാവിലെ 9.45ന് കാരോണ്‍ബ്രിഡ്ജ് റോഡിലെ സെന്റ് പീറ്റേഴ്‌സ് കാത്തലിക് ചര്‍ച്ചില്‍ നടക്കുന്ന പൊതുദര്‍ശനത്തിനു ശേഷം ഉച്ചയ്ക്ക് 12.30ഓടെ കിങ്‌സ്ഡൗണ്‍ സെമിത്തേരിയില്‍ സംസ്‌കാരം നടക്കും
ഈമാസം അഞ്ചാം തീയതിയാണ് സ്വിന്‍ഡനിലെ പര്‍ട്രണില്‍ താമസിക്കുന്ന ഡോണി ബെനഡിക്ടിന്റെ ഭാര്യ ഷെറിന്‍ ഡോണിയുടെ മരണ വാര്‍ത്ത പുറത്ത് വന്നത്. രണ്ട് വര്‍ഷത്തിലധികമായി ശ്വാസ കോശ സംബന്ധമായ അസുഖം മൂലം ചികിത്സയിലായിരുന്ന ഷെറിന്‍ കഴിഞ്ഞ ആറ് മാസമായി രോഗം മൂര്‍ച്ഛിച്ചതിനെ തുടര്‍ന്ന് വീട്ടില്‍ തന്നെ ചികിത്സയിലായിരുന്നു.
നാല് വയസുള്ള ഒരു മകളാണ് ഷെറിനും ഡോണിയ്ക്കും ഉള്ളത്. ഇവരുടെ ബന്ധുക്കള്‍ യുകെയില്‍ തന്നെ ഉള്ളതിനാല്‍ സംസ്‌കാരം യുകെയില്‍ നടത്താന്‍ കുടുംബാംഗങ്ങള്‍ തീരുമാനിക്കുകയായിരുന്നു.
ദേവാലയത്തിന്റെ വിലാസം
St. Peter's Catholic Church, Carronbridge Road, Swindon, SN5 7ES
സെമിത്തേരിയുടെ വിലാസം
Kingsdown Road, Swindon, SN2 5SG
റീഫ്രഷ്‌മെന്റ് ഹാളിന്റെ വിലാസം
Supermarine Sports Club, SN3 4BZ