യു.കെ.വാര്‍ത്തകള്‍

യുകെയില്‍ മരുന്നു ക്ഷാമം രൂക്ഷം; പകുതിയോളം പേര്‍ക്കും കിട്ടുന്നില്ല!

യുകെയിലെ മുതിര്‍ന്ന ആളുകളില്‍ പകുതിയോളം പേര്‍ക്കും പ്രിസ്‌ക്രിപ്ഷന്‍ ലഭിച്ച മരുന്നുകള്‍ ലഭിക്കാന്‍ കടുത്ത ബുദ്ധിമുട്ട് നേരിടുന്നു. രണ്ട് വര്‍ഷത്തിനിടെ പ്രിസ്‌ക്രിപ്ഷന്‍ അനുസരിച്ച് മരുന്ന് ലഭിക്കാന്‍ ബുദ്ധിമുട്ട് നേരിട്ടതായി 49 ശതമാനം ആളുകളാണ് വെളിപ്പെടുത്തിയത്. ഈ കാലയളവിലാണ് മരുന്നുകളുടെ വിതരണത്തിലെ പ്രശ്‌നങ്ങള്‍ വലിയ തോതില്‍ കുതിച്ചുയര്‍ന്നത്.

രാജ്യത്ത് മരുന്നുകളുടെ ക്ഷാമം ഗുരുതരമായ തോതിലാണ് ഉയരുന്നത്. 12 ബ്രിട്ടീഷുകാരില്‍ ഒരാള്‍ വീതമാണ് ആവശ്യമായ മരുന്ന് നേടാന്‍ ബുദ്ധിമുട്ടുന്നത്. വിവിധ ഫാര്‍മസികളില്‍ ചോദിച്ചാലും സ്ഥിതി മോശമായി തുടരുന്നു.

ബ്രിട്ടീഷ് ജനറിക് മാനുഫാക്ചറേഴ്‌സ് അസോസിയേഷന് വേണ്ടി ഒപ്പീനിയം നടത്തിയ സര്‍വ്വെയില്‍ മരുന്ന് കിട്ടാതെ വരുന്നതോടെ 8% പേര്‍ മരുന്ന് ലഭിക്കാതെ പോകുന്നതായി വ്യക്തമാക്കുന്നു. തങ്ങള്‍ക്ക് ആവശ്യമുള്ള മരുന്ന് സ്‌റ്റോക്കില്ലെന്ന് 31% രേും കണ്ടെത്തി.

കൂടാതെ തങ്ങള്‍ക്ക് ആവശ്യമായി തോതില്‍ മരുന്ന് ഫാര്‍മസികളില്‍ ഇല്ലെന്ന് 33 ശതമാനം പേരും തിരിച്ചറിഞ്ഞു. ബ്രക്‌സിറ്റാണ് മരുന്ന് ക്ഷാമം രൂക്ഷമാക്കിയതെന്നു ആളുകള്‍ വിശ്വസിക്കുന്നു. അത്യവശ്യ ജീവന്‍രക്ഷാ മരുന്നുകള്‍ക്ക് പോലും ക്ഷാമം നേരിടുന്നതായാണ് റിപ്പോര്‍ട്ട്.

  • ബ്രിട്ടന്‍ മോഷണ പരമ്പരകളുടെ പിടിയില്‍; അന്വേഷിക്കാന്‍ താല്‍പര്യമില്ലാതെ പോലീസും, ഷോപ്പ് ജീവനക്കാര്‍ സുരക്ഷാഭീഷണിയില്‍
  • സമരത്തിനിടെ ജോലിക്ക് കയറുന്ന ഡോക്ടര്‍മാരെ ചതിയന്‍മാരെന്ന് വിളിച്ച് സമരക്കാര്‍
  • മലയാളി യുവാവ് അയര്‍ലന്‍ഡില്‍ കാര്‍ നദിയില്‍ വീണ് മരിച്ചു
  • യുകെയിലെ ആദ്യകാല മലയാളി കുടിയേറ്റക്കാരനായ ബിജു മാത്യു ന്യൂകാസിലില്‍ അന്തരിച്ചു
  • ക്രിസ്മസ് പാര്‍ട്ടിക്കിടെ സ്റ്റോക്ക് ഓണ്‍ ട്രെന്റ് മലയാളി കുഴഞ്ഞു വീണു മരിച്ചു
  • ചാന്‍സലറുടെ 30 ബില്ല്യണ്‍ പൗണ്ടിന്റെ ബജറ്റ് വേട്ട ഡിസംബര്‍ ഷോപ്പിംഗിനെ പ്രതികൂലമായി ബാധിച്ചു
  • ബ്രൈറ്റണ്‍ ബിഷപ്പ് റിച്ചാര്‍ഡ് മോത്ത് യുകെയിലെ കത്തോലിക്കാ സഭയുടെ പുതിയ തലവന്‍
  • പുതിയ ഫ്ലൂ ഡാറ്റ പുറത്തുവിട്ടു, ആശുപത്രികള്‍ 'ഹൈ അലേര്‍ട്ടില്‍'
  • പെന്‍ഷന്‍ പ്രായത്തില്‍ വലിയ മാറ്റത്തിന് സര്‍ക്കാര്‍; വിരമിക്കല്‍ പ്രായം 67 മാറും
  • ജനരോഷം ഭയന്ന് ലോക്കല്‍ തെരഞ്ഞെടുപ്പുകള്‍ മാറ്റിവയ്‌ക്കാന്‍ ലേബര്‍ സര്‍ക്കാര്‍
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions