യു.കെ.വാര്‍ത്തകള്‍

ബ്രിട്ടനില്‍ വോട്ടര്‍പട്ടികയില്‍ പേര് ചേര്‍ക്കാനുള്ള സമയം കഴിഞ്ഞു, പോസ്റ്റല്‍ വോട്ടിനായി ഇന്ന് വരെ അപേക്ഷിക്കാം

ലണ്ടന്‍: ബ്രിട്ടനില്‍ ജൂലൈ 4 ന് നടക്കുന്ന പൊതു തിരഞ്ഞെടുപ്പില്‍ വോട്ടറാകാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് വോട്ടര്‍പട്ടികയില്‍ പേര് ചേര്‍ക്കാനുള്ള സമയം ചൊവ്വാഴ്ച അര്‍ധരാത്രി പൂര്‍ത്തിയായി .ചൊവ്വാഴ്ച രാത്രി 11.59 വരെ https://www.gov.uk/register-to-vote എന്ന ലിങ്ക് വഴി ആണ് ഓണ്‍ലൈനായി വോട്ടര്‍പട്ടികയില്‍ പേര് ചേര്‍ക്കുവാന്‍ അവസരം ഉണ്ടായിരുന്നത്.

യുകെ പൗരത്വം ഉള്ളവര്‍ക്ക് പുറമെ കോമണ്‍ വെല്‍ത്ത് രാജ്യങ്ങളില്‍ പൗരത്വം ഉള്ള ഏതൊരാള്‍ക്കും വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കാനും വോട്ട് ചെയ്യുവാനും കഴിയും. ഓണ്‍ലൈന്‍ അപേക്ഷ നല്‍കിയവര്‍ വീണ്ടും നല്‍കേണ്ടതില്ല. വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ത്തവര്‍ക്ക് പോസ്റ്റല്‍ വോട്ട് ലഭിക്കുന്നതിനായി എന്ന ലിങ്ക് വഴി ഇന്ന് (19/6/2024) വൈകിട്ട് 5 വരെയും അപേക്ഷിക്കാം.

ബ്രിട്ടനിലെ തിരഞ്ഞെടുപ്പിന്റെ പ്രചാരണം ഇപ്പോള്‍ രണ്ടാഘട്ടത്തില്‍ എത്തി നില്‍ക്കുമ്പോള്‍ ഭരണ കക്ഷിയായ കണ്‍സര്‍വേറ്റീവ് പാര്‍ട്ടിയും മുഖ്യ പ്രതിപക്ഷമായ ലേബര്‍ പാര്‍ട്ടിയും തമ്മില്‍ ശക്തമായ പോരാട്ടമാണ്‌ നടത്തുന്നത്. മിക്ക ഇടങ്ങളിലും കണ്‍സര്‍വേറ്റീവ്, ലേബര്‍ പാര്‍ട്ടികള്‍ തമ്മിലാണ് മുഖ്യ പോരാട്ടം.

ഇക്കഴിഞ്ഞ പ്രാദേശിക കൗണ്‍സില്‍ തിരഞ്ഞെടുപ്പില്‍ കണ്‍സര്‍വേറ്റീവ് പാര്‍ട്ടിയെ മറികടന്ന് കൂടുതല്‍ കൗണ്‍സിലര്‍മാരെ നേടിയ ലിബറല്‍ ഡമോക്രാറ്റ് പാര്‍ട്ടിയും മിക്കയിടങ്ങളിലും മത്സര രംഗത്തുണ്ട്. പ്രാദേശിക കൗണ്‍സില്‍ തിരഞ്ഞെടുപ്പില്‍ കൂടുതല്‍ കൗണ്‍സിലര്‍മാരെ നേടിയ സാഹചര്യത്തില്‍ ഇത്തവണ കൂടുതല്‍ എംപിമാര്‍ തങ്ങള്‍ക്ക് ലഭിക്കുമെന്ന പ്രതീക്ഷയിലാണ് ലേബര്‍ പാര്‍ട്ടി. സര്‍വേകളെല്ലാം അത് ശരിവയ്ക്കുന്നു.

ജൂലൈ 4 രാവിലെ ഏഴു മുതല്‍ രാത്രി 10 വരെയാണ് വോട്ടെടുപ്പ്. സ്കൂളുകളിലും പബ്ബുകളിലും പള്ളികളിലും ലൈബ്രറികളിലുമൊക്കെയാണ് പോളിങ് ബൂത്തുകള്‍. ഇരുപതു ശതമാനത്തോളം പേര്‍ പോസ്റ്റല്‍ വോട്ട് ജൂലൈ 4 ന് മുന്‍പ് രേഖപ്പെടുത്തും.

  • ലണ്ടനില്‍ കറുത്ത വര്‍ഗക്കാരന്‍ വെടിയേറ്റ് മരിച്ചു; പോലീസ് ജാഗ്രതയില്‍
  • ബ്രിട്ടന്‍ മോഷണ പരമ്പരകളുടെ പിടിയില്‍; അന്വേഷിക്കാന്‍ താല്‍പര്യമില്ലാതെ പോലീസും, ഷോപ്പ് ജീവനക്കാര്‍ സുരക്ഷാഭീഷണിയില്‍
  • സമരത്തിനിടെ ജോലിക്ക് കയറുന്ന ഡോക്ടര്‍മാരെ ചതിയന്‍മാരെന്ന് വിളിച്ച് സമരക്കാര്‍
  • മലയാളി യുവാവ് അയര്‍ലന്‍ഡില്‍ കാര്‍ നദിയില്‍ വീണ് മരിച്ചു
  • യുകെയിലെ ആദ്യകാല മലയാളി കുടിയേറ്റക്കാരനായ ബിജു മാത്യു ന്യൂകാസിലില്‍ അന്തരിച്ചു
  • ക്രിസ്മസ് പാര്‍ട്ടിക്കിടെ സ്റ്റോക്ക് ഓണ്‍ ട്രെന്റ് മലയാളി കുഴഞ്ഞു വീണു മരിച്ചു
  • ചാന്‍സലറുടെ 30 ബില്ല്യണ്‍ പൗണ്ടിന്റെ ബജറ്റ് വേട്ട ഡിസംബര്‍ ഷോപ്പിംഗിനെ പ്രതികൂലമായി ബാധിച്ചു
  • ബ്രൈറ്റണ്‍ ബിഷപ്പ് റിച്ചാര്‍ഡ് മോത്ത് യുകെയിലെ കത്തോലിക്കാ സഭയുടെ പുതിയ തലവന്‍
  • പുതിയ ഫ്ലൂ ഡാറ്റ പുറത്തുവിട്ടു, ആശുപത്രികള്‍ 'ഹൈ അലേര്‍ട്ടില്‍'
  • പെന്‍ഷന്‍ പ്രായത്തില്‍ വലിയ മാറ്റത്തിന് സര്‍ക്കാര്‍; വിരമിക്കല്‍ പ്രായം 67 മാറും
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions