യു.കെ.വാര്‍ത്തകള്‍

ഇംഗ്ലണ്ടിലും വെയില്‍സിലും മദ്യം, മയക്കുമരുന്ന് മരണങ്ങളില്‍ വര്‍ധന; തിരിച്ചടിയായത് ലോക്ക്ഡൗണ്‍

ഇംഗ്ലണ്ടിലും, വെയില്‍സിലും മദ്യവും, മയക്കുമരുന്നും ഉപയോഗിച്ചുള്ള മരണങ്ങള്‍ കുതിച്ചുയര്‍ന്നതായി ഔദ്യോഗിക കണക്കുകള്‍. ഇത്തരം അമിത ഉപയോഗം മൂലം ഇംഗ്ലണ്ടില്‍ 13,000 മരണങ്ങള്‍ അധികമായി നടന്നപ്പോള്‍ വെയില്‍സില്‍ 800 മരണങ്ങളാണ് 2022-ല്‍ അധികം രേഖപ്പെടുത്തിയത്.

മഹാമാരിക്ക് മുന്‍പുള്ള കണക്കുകളെ അപേക്ഷിച്ച് രണ്ട് കണക്കുകളും വലിയ വര്‍ദ്ധനവാണ് മുന്നോട്ട് വെയ്ക്കുന്നത്. ആ ഘട്ടത്തില്‍ യഥാക്രമം 10,511-667 എന്ന നിലയിലായിരുന്നു അധിക മരണങ്ങള്‍. കോവിഡ് ലോക്ക്ഡൗണ്‍ കാലത്ത് ആരംഭിച്ച അമിത മദ്യപാനവും, ഹെറോയിന്‍, മറ്റ് പ്രിസ്‌ക്രിപ്ഷന്‍ മരുന്നുകള്‍ എന്നിവയുടെ അമിത ഉപയോഗവുമാണ് ബ്രിട്ടീഷുകാരുടെ ജീവന്‍ കവരുന്നതെന്ന് വിദഗ്ധര്‍ കുറ്റപ്പെടുത്തുന്നു.

ഇംഗ്ലണ്ടിലും, വെയില്‍സിലും 2022-ല്‍ നടന്ന അഞ്ചിലൊന്ന് മരണങ്ങളും തടയാവുന്നവയായിരുന്നുവെന്ന് നാഷണല്‍ സ്റ്റാറ്റിസ്റ്റിക്‌സ് ഓഫീസിന്റെ കണക്കുകള്‍ കാണിക്കുന്നു. പൂര്‍ണ്ണമായ രേഖകള്‍ ലഭ്യമായ വര്‍ഷം കൂടിയാണിത്. 75 വയസില്‍ താഴെയുള്ളവരില്‍ ഒഴിവാക്കാവുന്ന, ചികിത്സിക്കാവുന്നതുമായ സംഭവങ്ങളെയാണ് ഒഎന്‍എസ് ഒഴിവാക്കാവുന്ന മരണങ്ങളില്‍ ഉള്‍പ്പെടുത്തുന്നത്.

കോവിഡ് ലോക്ക്ഡൗണുകളില്‍ വീടുകളില്‍ അടച്ചുപൂട്ടിയിരുന്ന ആളുകള്‍ അമിത മദ്യപാനത്തിലേക്ക് നീങ്ങിയത് പ്രശ്‌നത്തിന് പിന്നിലെ പ്രധാന ഘടകമാണെന്ന് യോര്‍ക്ക് യൂണിവേഴ്‌സിറ്റി അഡിക്ഷന്‍ വിദഗ്ധന്‍ ഇയാന്‍ ഹാമില്‍ടണ്‍ പറഞ്ഞു. ലോക്ക്ഡൗണും, സമ്മര്‍ദങ്ങളും നേരിടാന്‍ വന്‍തോതില്‍ ആളുകള്‍ അമിത മദ്യപാനം ശീലമാക്കിയെന്ന് ഇദ്ദേഹം ചൂണ്ടിക്കാണിച്ചു.

  • ബ്രിട്ടന്‍ മോഷണ പരമ്പരകളുടെ പിടിയില്‍; അന്വേഷിക്കാന്‍ താല്‍പര്യമില്ലാതെ പോലീസും, ഷോപ്പ് ജീവനക്കാര്‍ സുരക്ഷാഭീഷണിയില്‍
  • സമരത്തിനിടെ ജോലിക്ക് കയറുന്ന ഡോക്ടര്‍മാരെ ചതിയന്‍മാരെന്ന് വിളിച്ച് സമരക്കാര്‍
  • മലയാളി യുവാവ് അയര്‍ലന്‍ഡില്‍ കാര്‍ നദിയില്‍ വീണ് മരിച്ചു
  • യുകെയിലെ ആദ്യകാല മലയാളി കുടിയേറ്റക്കാരനായ ബിജു മാത്യു ന്യൂകാസിലില്‍ അന്തരിച്ചു
  • ക്രിസ്മസ് പാര്‍ട്ടിക്കിടെ സ്റ്റോക്ക് ഓണ്‍ ട്രെന്റ് മലയാളി കുഴഞ്ഞു വീണു മരിച്ചു
  • ചാന്‍സലറുടെ 30 ബില്ല്യണ്‍ പൗണ്ടിന്റെ ബജറ്റ് വേട്ട ഡിസംബര്‍ ഷോപ്പിംഗിനെ പ്രതികൂലമായി ബാധിച്ചു
  • ബ്രൈറ്റണ്‍ ബിഷപ്പ് റിച്ചാര്‍ഡ് മോത്ത് യുകെയിലെ കത്തോലിക്കാ സഭയുടെ പുതിയ തലവന്‍
  • പുതിയ ഫ്ലൂ ഡാറ്റ പുറത്തുവിട്ടു, ആശുപത്രികള്‍ 'ഹൈ അലേര്‍ട്ടില്‍'
  • പെന്‍ഷന്‍ പ്രായത്തില്‍ വലിയ മാറ്റത്തിന് സര്‍ക്കാര്‍; വിരമിക്കല്‍ പ്രായം 67 മാറും
  • ജനരോഷം ഭയന്ന് ലോക്കല്‍ തെരഞ്ഞെടുപ്പുകള്‍ മാറ്റിവയ്‌ക്കാന്‍ ലേബര്‍ സര്‍ക്കാര്‍
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions