യു.കെ.വാര്‍ത്തകള്‍

മലയാളി ഇടപെടല്‍; ലണ്ടനിലെ റിസോര്‍ട്ടിലെ ശുചിമുറിയിലെ ഗാന്ധിജിയുടെ കാരിക്കേച്ചര്‍ മാറ്റി


ലണ്ടന്‍: ലണ്ടനിലെ ഒരു പ്രമുഖ റിസോര്‍ട്ടിലെ ശുചിമുറിയില്‍ സ്ഥാപിച്ചിരുന്ന മഹാത്മാഗാന്ധിയുടെ കാരിക്കേച്ചര്‍ മലയാളിയുടെ ഇടപെടലിനെ തുടര്‍ന്ന് മാറ്റി. സുഹൃത്തുക്കള്‍ക്കൊപ്പം വാരാന്ത്യം ആഘോഷിക്കാന്‍ റിസോര്‍ട്ടില്‍ ഒത്തുകൂടിയപ്പോഴാണ് കോണ്‍ഗ്രസ് പ്രവര്‍ത്തകനായ പാലാ രാമപുരം സ്വദേശി വിന്‍സന്റ് ജോസഫ് ഇത് കാണുന്നത്. തന്റെ ഇടപെടലിനെക്കുറിച്ച് കാരിക്കേച്ചര്‍ സഹിതം അദ്ദേഹം ഫെയ്സ്ബുക്കില്‍ കുറിപ്പുമിട്ടു.

വിദേശത്ത്, അതും ഇംഗ്ലണ്ടില്‍ ഗാന്ധിജിയുടെ ഒരു ചിത്രം കാണുമ്പോള്‍ അഭിമാനം തോന്നും. എന്നാല്‍ ഫ്രെയിം ചെയ്ത് ഭിത്തിയില്‍ തൂക്കിയിരുന്ന ആ ഗാന്ധിചിത്രം കണ്ടപ്പോള്‍ എനിക്കും സുഹൃത്തുക്കള്‍ക്കും ഒട്ടും സന്തോഷം ഉണ്ടായില്ല. മാത്രമല്ല, ഞങ്ങള്‍ അസ്വസ്ഥരാകുകയും ചെയ്തു. കാരണം അത് സ്ഥാപിച്ചിരുന്നത് ഒരു ശുചിമുറിയിലായിരുന്നു.’’ വികാരപരമായാണ് ഗാന്ധിജിയോട് റിസോര്‍ട്ട് നടത്തിപ്പുകാര്‍ കാണിച്ച അവഹേളനം വിന്‍സന്റ് സോഷ്യല്‍ മീഡിയയില്‍ ചൂണ്ടിക്കാട്ടിയത്.

ഗാന്ധിജി ആരെന്നും ഇന്ത്യക്കാരുടെ മനസില്‍ രാഷ്ട്രപിതാവായ ഗാന്ധിജിക്കുള്ള സ്ഥാനം എന്തെന്നും വിന്‍സന്റും കൂട്ടുകാരും റിസോര്‍ട്ട് നടത്തിപ്പുകാരെ പറഞ്ഞു മനസിലാക്കിയപ്പോള്‍ അവര്‍ അത് മാറ്റി സ്ഥാപിക്കാന്‍ തയാറായി. ചിത്രം തങ്ങള്‍ക്ക് ലഭിച്ചപ്പോള്‍ വയ്ക്കാന്‍ മറ്റൊരു ഇടവും കിട്ടിയില്ല എന്ന വിചിത്ര ന്യായമായിരുന്നു റിസോര്‍ട്ട് നടത്തിപ്പുകാര്‍ ഇവര്‍ക്ക് മുന്നില്‍ നിരത്തിയ ന്യായം. എന്തായാലും സഫോക്സിലെ ഈ റിസോര്‍ട്ടില്‍ ഇനി പ്രമുഖസ്ഥാനത്തു തന്നെ ഗാന്ധിജിയുടെ ചിത്രം ഇടംപിടിക്കും.
ഈസ്റ്റ്ലണ്ടനിലെ ഡെഗ്നാമില്‍ താമസിക്കുന്ന വിന്‍സന്റ് ജോസഫ് രാമപുരത്ത് കോണ്‍ഗ്രസിന്റെ പ്രാദേശിക നേതാവായിരുന്നു. ഒഐസിസി-യുകെയുടെ സജീവ പ്രവര്‍ത്തകനുമാണ്.

  • ബ്രിട്ടന്‍ മോഷണ പരമ്പരകളുടെ പിടിയില്‍; അന്വേഷിക്കാന്‍ താല്‍പര്യമില്ലാതെ പോലീസും, ഷോപ്പ് ജീവനക്കാര്‍ സുരക്ഷാഭീഷണിയില്‍
  • സമരത്തിനിടെ ജോലിക്ക് കയറുന്ന ഡോക്ടര്‍മാരെ ചതിയന്‍മാരെന്ന് വിളിച്ച് സമരക്കാര്‍
  • മലയാളി യുവാവ് അയര്‍ലന്‍ഡില്‍ കാര്‍ നദിയില്‍ വീണ് മരിച്ചു
  • യുകെയിലെ ആദ്യകാല മലയാളി കുടിയേറ്റക്കാരനായ ബിജു മാത്യു ന്യൂകാസിലില്‍ അന്തരിച്ചു
  • ക്രിസ്മസ് പാര്‍ട്ടിക്കിടെ സ്റ്റോക്ക് ഓണ്‍ ട്രെന്റ് മലയാളി കുഴഞ്ഞു വീണു മരിച്ചു
  • ചാന്‍സലറുടെ 30 ബില്ല്യണ്‍ പൗണ്ടിന്റെ ബജറ്റ് വേട്ട ഡിസംബര്‍ ഷോപ്പിംഗിനെ പ്രതികൂലമായി ബാധിച്ചു
  • ബ്രൈറ്റണ്‍ ബിഷപ്പ് റിച്ചാര്‍ഡ് മോത്ത് യുകെയിലെ കത്തോലിക്കാ സഭയുടെ പുതിയ തലവന്‍
  • പുതിയ ഫ്ലൂ ഡാറ്റ പുറത്തുവിട്ടു, ആശുപത്രികള്‍ 'ഹൈ അലേര്‍ട്ടില്‍'
  • പെന്‍ഷന്‍ പ്രായത്തില്‍ വലിയ മാറ്റത്തിന് സര്‍ക്കാര്‍; വിരമിക്കല്‍ പ്രായം 67 മാറും
  • ജനരോഷം ഭയന്ന് ലോക്കല്‍ തെരഞ്ഞെടുപ്പുകള്‍ മാറ്റിവയ്‌ക്കാന്‍ ലേബര്‍ സര്‍ക്കാര്‍
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions