സിനിമ

പിആര്‍ വര്‍ക്കേഴ്‌സിനെ വെച്ച് സ്വന്തം പേരിനൊപ്പം സൂപ്പര്‍സ്റ്റാര്‍ എന്ന് ചേര്‍ക്കുന്ന നടിയുണ്ട്; മംമ്ത മോഹന്‍ദാസ്


പിആര്‍ വര്‍ക്കേഴ്‌സിനെ വെച്ച് പല മീഡിയകളിലും സ്വന്തം പേരിനൊപ്പം സൂപ്പര്‍ സ്റ്റാര്‍ എന്ന് ചേര്‍ക്കുന്നവര്‍ മലയാള സിനിമയിലുണ്ടെന്ന് നടി മംമ്ത മോഹന്‍ദാസ്. താന്‍ സൂപ്പര്‍സ്റ്റാര്‍ഡം എന്ന കാര്യത്തിന് വേണ്ടി ഒരിക്കലും ശ്രമിക്കാത്ത ആളാണെന്നും തനിക്ക് അതിന്റെ ആവശ്യമുള്ളതായി തോന്നിയിട്ടില്ലെന്നും മംമ്ത കൂട്ടിചേര്‍ത്തു.

അതേസമയം മംമ്തയുടെ വിമര്‍ശനം മഞ്ജു വാര്യര്‍ക്ക് നേരയാണെന്നും പ്രേക്ഷകര്‍ അഭിപ്രായപ്പെടുന്നുണ്ട്. കഴിഞ്ഞ ദിവസം മലയാളത്തിലെ ഒരു പ്രമുഖ നടി സിനിമയിലേക്ക് തിരിച്ചുവരവ് നടത്തിയപ്പോള്‍ താന്‍ അതില്‍ സഹതാരമായി അഭിനയിക്കാന്‍ തയ്യാറയെന്നും എന്നാല്‍ പിന്നീട് തന്റെ ഒരു സിനിമയിലേക്ക് ഗസ്റ്റ് റോളിലേക്ക് ക്ഷണിച്ചപ്പോള്‍ ഈ നടി വന്നില്ലെന്നും മംമ്ത ആരോപണം ഉന്നയിച്ചിരുന്നു. മഞ്ജു വാര്യര്‍ പ്രധാന കഥാപാത്രമായെത്തിയ 'ഉദാഹരണം സുജാത' എന്ന ചിത്രത്തില്‍ മംമ്ത ഗസ്റ്റ് റോളില്‍ എത്തിയിരുന്നു.

'ഈ സൂപ്പര്‍സ്റ്റാര്‍ഡം പോലുള്ള കാര്യത്തിന് വേണ്ടി ഒരിക്കലും ശ്രമിക്കാത്തയാളാണ് ഞാന്‍. പലപ്പോഴും ചിന്തിച്ചിട്ടുണ്ട്, എന്താണ് ഈ സൂപ്പര്‍സ്റ്റാര്‍ എന്നതിന്റെ അര്‍ത്ഥമെന്ന് നമ്പര്‍ വണ്‍, നമ്പര്‍ ടു റാങ്കിങ്ങൊക്കെ ശ്രദ്ധിക്കുന്നവരാണ് സൂപ്പര്‍സ്റ്റാര്‍ ടൈറ്റിലിന് വേണ്ടി ശ്രമിക്കുന്നുണ്ട്. ഞാന്‍ എന്തായാലും അത്തരം കാര്യങ്ങള്‍ ശ്രദ്ധിക്കാറില്ല. എനിക്ക് അതിന്റെ ആവശ്യമുള്ളതായി തോന്നിയിട്ടില്ല എന്നതാണ് സത്യം.

സ്വന്തം പി.ആര്‍ വര്‍ക്കേഴ്‌സിനെ വെച്ച് പത്തുപന്ത്രണ്ട് മീഡിയകളില്‍ പേരിനൊപ്പം സൂപ്പര്‍സ്റ്റാര്‍ എന്ന് ചേര്‍ക്കുന്ന സ്വയം പ്രഖ്യാപിത സൂപ്പര്‍സ്റ്റാറുകള്‍ നമുക്ക് ചുറ്റുമുണ്ട്. അവരെയൊന്നും ഞാന്‍ കാര്യമാക്കാറില്ല. എന്റെ പണി അഭിനയിക്കുക എന്നത് മാത്രമാണ്. അത് കൃത്യമായി ചെയ്യുന്നുണ്ടെന്നും എന്റെ 100 ശതമാനവും അതിന് വേണ്ടി കൊടുക്കുന്നുണ്ടെന്നും ഉറപ്പുവരുത്തുന്നുണ്ട്. വേറൊന്നും ആവശ്യമില്ല.' എന്നാണ് ഒരഭി മുഖത്തില്‍ മംമ്ത പറഞ്ഞത്.

  • ദിലീപിന്റെ 'ഭഭബ' 100 ദിവസം ഓടാന്‍ പഴവങ്ങാടി ഗണപതിക്കു 1001 തേങ്ങ നേര്‍ന്നിട്ടുണ്ടെന്ന് കലാമണ്ഡലം സത്യഭാമ
  • ദിലീപിനെതിരെ പറഞ്ഞാല്‍ മുഖത്ത് ആസിഡ് ഒഴിക്കും'; ഡബ്ബിങ് ആര്‍ട്ടിസ്റ്റ് ഭാഗ്യലക്ഷ്മിക്ക് ഭീഷണി
  • ഐഎഫ്എഫ്കെയിലും ആറ് ചിത്രങ്ങള്‍ക്ക് വിലക്ക്
  • പ്രീതിയും താനും വിവാഹമോചിതരായെന്ന് നടന്‍ ഷിജു
  • തിരക്കഥ മോഷണം: മേജര്‍ രവി 30 ലക്ഷം രൂപ റെജി മാത്യുവിന് നല്‍കണം
  • പി ടി കുഞ്ഞുമുഹമ്മദിനെതിരായ ലൈംഗികാതിക്രമ കേസ്; ചലച്ചിത്ര അക്കാദമിക്ക് പൊലീസ് നോട്ടീസ് നല്‍കും
  • ഇത് ഇന്നയാള് തന്നെയാണ് ചെയ്യിച്ചതെന്ന് ഭാമ എന്നോട് പറഞ്ഞതാണല്ലോ, പിന്നീട് മൊഴി മാറ്റി- ഭാഗ്യലക്ഷ്മി
  • ദിലീപിനെ തിരിച്ചെടുക്കുന്നതില്‍ പ്രതിഷേധം; ഫെഫ്കയില്‍ നിന്ന് രാജിവച്ച് ഭാഗ്യലക്ഷ്മി
  • ദിലീപ് അഗ്നിശുദ്ധി വരുത്തി; ജയിലിലിട്ടതിന് ആര് നഷ്ടപരിഹാരം നല്‍കും? സുരേഷ് കുമാര്‍
  • 'അവള്‍ക്കൊപ്പം'; നടിയെ ആക്രമിച്ച കേസില്‍ അതിജീവിതയെ പിന്തുണച്ച് റിമ കല്ലിങ്കല്‍
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions