യു.കെ.വാര്‍ത്തകള്‍

സ്റ്റാമ്പ് ഡ്യൂട്ടി റദ്ദാക്കാനുള്ള ടോറി വാഗ്ദാനത്തിന് ഒപ്പം നില്‍ക്കുന്ന ഓഫറില്ലെന്ന് സമ്മതിച്ച് കീര്‍ സ്റ്റാര്‍മര്‍

സ്റ്റാമ്പ് ഡ്യൂട്ടി റദ്ദാക്കാനുള്ള ടോറികളുടെ വാഗ്ദാനത്തിനൊപ്പം പിടിച്ചുനില്‍ക്കുന്ന ഓഫര്‍ നല്‍കാനില്ലെന്ന് ലേബര്‍ നേതാവ് കീര്‍ സ്റ്റാര്‍മര്‍ സ്ഥിരീകരിച്ചതോടെ ആദ്യമായി വീട് വാങ്ങുന്നവര്‍ക്ക് മേല്‍ ലേബര്‍ പാര്‍ട്ടി നികുതി ചുമത്തുമെന്ന് വിമര്‍ശനം.

സ്റ്റാമ്പ് ഡ്യൂട്ടി മാറ്റങ്ങള്‍ സംബന്ധിച്ച് ഫണ്ടിംഗ് നല്‍കാതെയുള്ള ഗവണ്‍മെന്റ് വാഗ്ദാനത്തിന് പിന്നാലെ പോകില്ലെന്നാണ് ലേബര്‍ നേതാവ് വ്യക്തമാക്കുന്നത്. ഈ മാസം ആദ്യമാണ് ആദ്യമായി വീട് വാങ്ങുന്നവരുടെ സ്റ്റാമ്പ് ഡ്യൂട്ടി പരിധി വര്‍ദ്ധിപ്പിക്കുമെന്ന് റിഷി സുനാക് സ്ഥിരീകരിച്ചത്. 2022-ല്‍ ഈ പരിധി 300,000 പൗണ്ടില്‍ നിന്നും 425,000 പൗണ്ടിലേക്ക് താല്‍ക്കാലികമായി ഉയര്‍ത്തിയിരുന്നു. ഈ പദ്ധതി സ്ഥിരപ്പെടുത്തുകയായിരുന്നു ടോറികളുടെ ലക്ഷ്യം.

അധിക നികുതി ഇല്ലാതെ തന്നെ പ്രോപ്പര്‍ട്ടി വിപണിയില്‍ പ്രവേശിക്കാന്‍ ആയിരങ്ങള്‍ക്ക് അവസരം നല്‍കുന്ന പദ്ധതിയാണിത്. എന്നാല്‍ ലേബര്‍ പാര്‍ട്ടിക്ക് സമാനമായ പദ്ധതിയില്ലെന്ന് കീര്‍ സ്റ്റാര്‍മര്‍ വ്യക്തമാക്കി. അടുത്ത ഏപ്രില്‍ മാസത്തില്‍ താല്‍ക്കാലിക പദ്ധതി അവസാനിക്കും. ഇതോടെ ലേബര്‍ പാര്‍ട്ടി ആദ്യമായി വീട് വാങ്ങുന്നവര്‍ക്ക് മേല്‍ 11,250 പൗണ്ട് നികുതി ചുമത്തുകയാണ് ചെയ്യുന്നതെന്ന് സീനിയര്‍ ടോറികള്‍ കുറ്റപ്പെടുത്തി.

നിലവിലെ ഗവണ്‍മെന്റിന് തെരഞ്ഞെടുപ്പിന് മുന്നോടിയായി പാസാക്കാന്‍ കഴിയാതെ പോയ റെന്റേഴ്‌സ് റിഫോം ബില്ലിലെ സെക്ഷന്‍ 21- അകാരണമായ പുറത്താക്കല്‍ നിരോധനം എപ്പോള്‍ നടപ്പാക്കുമെന്ന് വ്യക്തമാക്കാനും കീര്‍ തയ്യാറായില്ല. സ്റ്റാമ്പ് ഡ്യൂട്ടി പരിധി നീട്ടി പണിയെടുക്കുന്ന ആളുകള്‍ക്ക് അതിന്റെ ഭാരം ചുമക്കേണ്ടി വരുന്നതായാണ് ലേബര്‍ നേതാവിന്റെ ന്യായം. എന്നാല്‍ ഫസ്റ്റ് ടൈം ബയര്‍ ടാക്‌സ് ഏര്‍പ്പെടുത്തി ആദ്യമായി വീട് വാങ്ങുന്ന കഠിനാധ്വാനം ചെയ്യുന്നവരെ ശിക്ഷിക്കുകയാണ് ലേബര്‍ ചെയ്യുന്നതെന്ന് ഹൗസിംഗ് സെക്രട്ടറി മൈക്കിള്‍ ഗോവ് പറഞ്ഞു.

  • ബ്രിട്ടന്‍ മോഷണ പരമ്പരകളുടെ പിടിയില്‍; അന്വേഷിക്കാന്‍ താല്‍പര്യമില്ലാതെ പോലീസും, ഷോപ്പ് ജീവനക്കാര്‍ സുരക്ഷാഭീഷണിയില്‍
  • സമരത്തിനിടെ ജോലിക്ക് കയറുന്ന ഡോക്ടര്‍മാരെ ചതിയന്‍മാരെന്ന് വിളിച്ച് സമരക്കാര്‍
  • മലയാളി യുവാവ് അയര്‍ലന്‍ഡില്‍ കാര്‍ നദിയില്‍ വീണ് മരിച്ചു
  • യുകെയിലെ ആദ്യകാല മലയാളി കുടിയേറ്റക്കാരനായ ബിജു മാത്യു ന്യൂകാസിലില്‍ അന്തരിച്ചു
  • ക്രിസ്മസ് പാര്‍ട്ടിക്കിടെ സ്റ്റോക്ക് ഓണ്‍ ട്രെന്റ് മലയാളി കുഴഞ്ഞു വീണു മരിച്ചു
  • ചാന്‍സലറുടെ 30 ബില്ല്യണ്‍ പൗണ്ടിന്റെ ബജറ്റ് വേട്ട ഡിസംബര്‍ ഷോപ്പിംഗിനെ പ്രതികൂലമായി ബാധിച്ചു
  • ബ്രൈറ്റണ്‍ ബിഷപ്പ് റിച്ചാര്‍ഡ് മോത്ത് യുകെയിലെ കത്തോലിക്കാ സഭയുടെ പുതിയ തലവന്‍
  • പുതിയ ഫ്ലൂ ഡാറ്റ പുറത്തുവിട്ടു, ആശുപത്രികള്‍ 'ഹൈ അലേര്‍ട്ടില്‍'
  • പെന്‍ഷന്‍ പ്രായത്തില്‍ വലിയ മാറ്റത്തിന് സര്‍ക്കാര്‍; വിരമിക്കല്‍ പ്രായം 67 മാറും
  • ജനരോഷം ഭയന്ന് ലോക്കല്‍ തെരഞ്ഞെടുപ്പുകള്‍ മാറ്റിവയ്‌ക്കാന്‍ ലേബര്‍ സര്‍ക്കാര്‍
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions