യു.കെ.വാര്‍ത്തകള്‍

ബ്രിട്ടനിലെ ഏറ്റവും സമ്പന്നരായ ഹിന്ദുജ കുടുംബത്തിലെ നാലംഗങ്ങള്‍ക്ക് ജയില്‍ ശിക്ഷ

യുകെയിലെ ഏറ്റവും വലിയ ധനിക കുടുംബങ്ങളിലൊന്ന് ഇന്ത്യന്‍ വംശജരായ ഹിന്ദുജ ഗ്രൂപ്പിന്റേതാണ്. എന്നാല്‍ ഇതേ ഹിന്ദുജ കുടുംബത്തിലെ കുടുംബവഴക്കിന്റെ കഥകളും, കോടിക്കണക്കിന് പണം കൈയിലുണ്ടായിരുന്നിട്ടും നോക്കാന്‍ ആളില്ലാത്തതിനാല്‍ കോടതി ഇടപെട്ട് കെയര്‍ ഏര്‍പ്പെടുത്തിയതും ഉള്‍പ്പെടെയുള്ള കഥകള്‍ കുടുംബത്തിന് നാണക്കേട് സമ്മാനിച്ചിരുന്നു. എന്നാല്‍ ഇപ്പോഴിതാ ഈ കുടുംബത്തിലെ നാല് അംഗങ്ങള്‍ക്ക് കോടതി ജയില്‍ശിക്ഷ വിധിച്ചതാണ് വാര്‍ത്തയാകുന്നത്.

ഇന്ത്യന്‍ വംശജരായ പ്രകാശ് അഹൂജ, ഭാര്യ, മകന്‍ മരുമകള്‍ എന്നിവരാണ് വീട്ടുജോലിക്കാരെ ചൂഷണം ചെയ്‌തെന്ന് കണ്ടെത്തിയതോടെ ശിക്ഷ നേരിടുന്നത്. ജോലിക്കാരെ അനധികൃതമായി ജോലിക്ക് നിയോഗിക്കുകയും, നിരക്ഷരരായവരെ ജനീവയിലെ വീട്ടിലെത്തിച്ച് ചൂഷണത്തിന് വിധേയരാക്കുകയും ചെയ്തത്. ഇവരുടെ പാസ്‌പോര്‍ട്ട് പിടിച്ചുവെയ്ക്കുകയും, ശമ്പളം ഇന്ത്യന്‍ രൂപയായി നല്‍കുകയും ചെയ്തു. കൂടാതെ സ്വിറ്റ്‌സര്‍ലാന്‍ഡിലെ വില്ലയില്‍ നിന്നും പുറത്തിറങ്ങാന്‍ അനുമതി ഉണ്ടായിരുന്നില്ല. മണിക്കൂറുകള്‍ ജോലി ചെയ്യാന്‍ നിര്‍ബന്ധിച്ചെന്നും കേസ് പറയുന്നു.

പ്രകാശിനും, ഭാര്യ കമലിനും നാലര വര്‍ഷം ശിക്ഷ വിധിച്ചപ്പോള്‍ മകന്‍ അജയ്, ഭാര്യ നമ്രത എന്നിവര്‍ക്ക് നാല് വര്‍ഷവും ജയില്‍ശിക്ഷയാണ് സ്വിഡ് ക്രിമിനല്‍ കോടതി വിധിച്ചത്. മനുഷ്യക്കടത്ത് ചുമത്തിയിരുന്നെങ്കിലും ജോലിക്കാര്‍ തങ്ങള്‍ വന്നുചേരുന്ന അവസ്ഥയെ കുറിച്ച് അറിഞ്ഞിരുന്നുവെന്ന കാരണത്താല്‍ ഇത് പിന്നീട് റദ്ദാക്കുകയായിരുന്നു.

നാല് കുടുംബാംഗങ്ങളും ജനീവയിലെ കോടതിയില്‍ വിധി കേള്‍ക്കാന്‍ എത്തിയില്ല. കോടതിയില്‍ ഹാജരായ കുടുംബ ബിസിനസ്സ് മാനേജര്‍ക്ക് 18 മാസത്തെ ശിക്ഷ സസ്‌പെന്‍ഡ് ചെയ്ത് നല്‍കി. അതേസമയം കോടതിക്ക് പുറത്തുവെച്ച് ഇരകളുമായി ഒത്തുതീര്‍പ്പില്‍ എത്താന്‍ കുടുംബം തയ്യാറായിട്ടുണ്ടെന്നാണ് കോടതിയെ അറിയിച്ചിരിക്കുന്നത്.

  • ലണ്ടനില്‍ കറുത്ത വര്‍ഗക്കാരന്‍ വെടിയേറ്റ് മരിച്ചു; പോലീസ് ജാഗ്രതയില്‍
  • ബ്രിട്ടന്‍ മോഷണ പരമ്പരകളുടെ പിടിയില്‍; അന്വേഷിക്കാന്‍ താല്‍പര്യമില്ലാതെ പോലീസും, ഷോപ്പ് ജീവനക്കാര്‍ സുരക്ഷാഭീഷണിയില്‍
  • സമരത്തിനിടെ ജോലിക്ക് കയറുന്ന ഡോക്ടര്‍മാരെ ചതിയന്‍മാരെന്ന് വിളിച്ച് സമരക്കാര്‍
  • മലയാളി യുവാവ് അയര്‍ലന്‍ഡില്‍ കാര്‍ നദിയില്‍ വീണ് മരിച്ചു
  • യുകെയിലെ ആദ്യകാല മലയാളി കുടിയേറ്റക്കാരനായ ബിജു മാത്യു ന്യൂകാസിലില്‍ അന്തരിച്ചു
  • ക്രിസ്മസ് പാര്‍ട്ടിക്കിടെ സ്റ്റോക്ക് ഓണ്‍ ട്രെന്റ് മലയാളി കുഴഞ്ഞു വീണു മരിച്ചു
  • ചാന്‍സലറുടെ 30 ബില്ല്യണ്‍ പൗണ്ടിന്റെ ബജറ്റ് വേട്ട ഡിസംബര്‍ ഷോപ്പിംഗിനെ പ്രതികൂലമായി ബാധിച്ചു
  • ബ്രൈറ്റണ്‍ ബിഷപ്പ് റിച്ചാര്‍ഡ് മോത്ത് യുകെയിലെ കത്തോലിക്കാ സഭയുടെ പുതിയ തലവന്‍
  • പുതിയ ഫ്ലൂ ഡാറ്റ പുറത്തുവിട്ടു, ആശുപത്രികള്‍ 'ഹൈ അലേര്‍ട്ടില്‍'
  • പെന്‍ഷന്‍ പ്രായത്തില്‍ വലിയ മാറ്റത്തിന് സര്‍ക്കാര്‍; വിരമിക്കല്‍ പ്രായം 67 മാറും
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions