യു.കെ.വാര്‍ത്തകള്‍

തൊഴിലാളികളെ പിരിച്ചുവിടല്‍; ടാറ്റാ സ്റ്റീല്‍ കമ്പനിക്കെതിരേ യൂണിയനുകള്‍ രംഗത്ത്

ലണ്ടന്‍: തൊഴിലാളികളെ പിരിച്ചുവിടാനുള്ള ടാറ്റാ സ്റ്റീല്‍ കമ്പനിയുടെ നടപടിക്കെതിരെ കടുത്ത പ്രതിഷേധവുമായി തൊഴിലാളി യൂണിയനുകള്‍. അടുത്തമാസം 1500 തൊഴിലാളികള്‍ പണിമുടക്കുമെന്ന് ട്രേഡ് യൂണിയനുകള്‍ അറിയിച്ചു. 40 വര്‍ഷത്തെ ചരിത്രത്തില്‍ ആദ്യമായാണ് യുകെയിലെ ടാറ്റാ സ്റ്റീല്‍ തൊഴിലാളികള്‍ പണിമുടക്കുന്നത്. സെപ്റ്റംബര്‍ അവസാനത്തോടെ പോര്‍ട്ട് ടാല്‍ബോട്ടിലെ രണ്ട് ചൂളകള്‍ പ്രവര്‍ത്തനം നിര്‍ത്തുമ്പോള്‍ ഏകദേശം 2,800 ടാറ്റ സ്റ്റീല്‍ തൊഴിലാളികള്‍ക്ക് ജോലി നഷ്ടപ്പെടും. എന്നാല്‍ തൊഴിലാളികള്‍ നടത്തുന്ന പണിമുടക്ക് കമ്പനിയുടെ പ്രവര്‍ത്തനത്തെ ബാധിച്ചാല്‍ അടച്ചുപൂട്ടല്‍ നടപടികള്‍ വേഗത്തിലാക്കുമെന്ന ഭീഷണിയുടെ സ്വരമാണ് കമ്പനിയുടെ ഭാഗത്ത് നിന്നും ഉണ്ടായത്. എങ്ങനെയൊക്കെയായാലും തങ്ങളുടെ ആവശ്യങ്ങള്‍ അംഗീകരിച്ചില്ലെങ്കില്‍ ജൂലൈ 8 - ന് സമരവുമായി മുന്നോട്ടു പോകുമെന്ന നിലപാടിലാണ് തൊഴിലാളി യൂണിയനുകള്‍.

വളരെ നാളുകളായി ടാറ്റാ സ്റ്റീലിന്റെ പോര്‍ട്ട് ടാല്‍ബോട്ടിലെ ഉരുക്ക് നിര്‍മ്മാണശാലയില്‍ പ്രതിസന്ധി കനക്കുന്നതായുള്ള റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നുകൊണ്ടിരിക്കുകയാണ് . ആധുനികവല്‍ക്കരണത്തിന്റെ ഭാഗമായാണ് തൊഴിലാളികള്‍ക്ക് ഇവിടെ ജോലി നഷ്ടമാകുന്നത്. സമരത്തില്‍ തൊഴിലാളികള്‍ പങ്കെടുത്ത് കമ്പനിയുടെ പ്രവര്‍ത്തനങ്ങള്‍ തടസ്സം നേരിട്ടാല്‍ നിലവില്‍ വാഗ്ദാനം ചെയ്തിരിക്കുന്ന വിരമിക്കല്‍ പാക്കേജില്‍ നിന്ന് ടാറ്റാ സ്റ്റീല്‍ പുറകോട്ട് പോകുമെന്ന് കമ്പനിയുടെ ചീഫ് എക്‌സിക്യൂട്ടീവ് രാജേഷ് നായര്‍ പറഞ്ഞത് വന്‍ വിവാദങ്ങള്‍ക്ക് വഴിവെച്ചിരുന്നു.

സൗത്ത് വെയില്‍സിലെ ടാറ്റാ സ്റ്റീല്‍ ബ്രിട്ടനിലെ ഏറ്റവും വലിയ സ്റ്റീല്‍ ഉല്പാദകരാണ് ടിന്‍ ക്യാനുകള്‍ മുതല്‍ കാറുകള്‍ വരെ ഉപയോഗിക്കുന്ന ഉരുക്ക് ഉല്‍പ്പാദിപ്പിക്കുന്നതിന് 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന രണ്ട് ബ്ലാസ്റ്റ് ഫര്‍ണസുകള്‍ ഈ സ്റ്റീല്‍ വര്‍ക്കിന്റെ സവിശേഷതയാണ്. എന്നാല്‍ യുകെയില്‍ ഏറ്റവും കൂടുതല്‍ മലിനീകരണം സൃഷ്ടിക്കുന്നതും ഈ സ്റ്റീല്‍ കമ്പനിയാണ്. ഇതിന് പിന്നാലെയാണ് സ്റ്റീല്‍ നിര്‍മ്മാണത്തിനായി പുതിയ ഇലക്ട്രിക് ആര്‍ക്ക് ഫര്‍ണസുകള്‍ സ്ഥാപിക്കുന്നതിന് ഫണ്ട് നല്‍കാന്‍ യുകെ സര്‍ക്കാര്‍ തീരുമാനിച്ചത്. എന്നാല്‍ കമ്പനി പുതിയ ഫര്‍ണസുകള്‍ ഉപയോഗിക്കാന്‍ തുടങ്ങുമ്പോള്‍ ആയിരക്കണക്കിന് ജീവനക്കാര്‍ക്ക് തങ്ങളുടെ തൊഴില്‍ നഷ്ടമാകുമെന്നതാണ് സമരത്തിന് കാരണമായിരിക്കുന്നത്.

  • ലണ്ടനില്‍ കറുത്ത വര്‍ഗക്കാരന്‍ വെടിയേറ്റ് മരിച്ചു; പോലീസ് ജാഗ്രതയില്‍
  • ബ്രിട്ടന്‍ മോഷണ പരമ്പരകളുടെ പിടിയില്‍; അന്വേഷിക്കാന്‍ താല്‍പര്യമില്ലാതെ പോലീസും, ഷോപ്പ് ജീവനക്കാര്‍ സുരക്ഷാഭീഷണിയില്‍
  • സമരത്തിനിടെ ജോലിക്ക് കയറുന്ന ഡോക്ടര്‍മാരെ ചതിയന്‍മാരെന്ന് വിളിച്ച് സമരക്കാര്‍
  • മലയാളി യുവാവ് അയര്‍ലന്‍ഡില്‍ കാര്‍ നദിയില്‍ വീണ് മരിച്ചു
  • യുകെയിലെ ആദ്യകാല മലയാളി കുടിയേറ്റക്കാരനായ ബിജു മാത്യു ന്യൂകാസിലില്‍ അന്തരിച്ചു
  • ക്രിസ്മസ് പാര്‍ട്ടിക്കിടെ സ്റ്റോക്ക് ഓണ്‍ ട്രെന്റ് മലയാളി കുഴഞ്ഞു വീണു മരിച്ചു
  • ചാന്‍സലറുടെ 30 ബില്ല്യണ്‍ പൗണ്ടിന്റെ ബജറ്റ് വേട്ട ഡിസംബര്‍ ഷോപ്പിംഗിനെ പ്രതികൂലമായി ബാധിച്ചു
  • ബ്രൈറ്റണ്‍ ബിഷപ്പ് റിച്ചാര്‍ഡ് മോത്ത് യുകെയിലെ കത്തോലിക്കാ സഭയുടെ പുതിയ തലവന്‍
  • പുതിയ ഫ്ലൂ ഡാറ്റ പുറത്തുവിട്ടു, ആശുപത്രികള്‍ 'ഹൈ അലേര്‍ട്ടില്‍'
  • പെന്‍ഷന്‍ പ്രായത്തില്‍ വലിയ മാറ്റത്തിന് സര്‍ക്കാര്‍; വിരമിക്കല്‍ പ്രായം 67 മാറും
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions