ഇംഗ്ലണ്ടില്‍ നിന്ന് ഇന്ത്യയിലേക്ക് 60 ദിവസം കൊണ്ടുള്ള യാത്ര അതും 20 ഓളം രാജ്യങ്ങളിലൂടെ. ബ്രിസ്‌റ്റോള്‍ മലയാളികളായ നോബിയും ജോബിയും തങ്ങളുടെ സ്വപ്നയാത്ര തുടങ്ങി. എല്ലാ പ്രതിബന്ധങ്ങളെയും അതിജീവിച്ച് ദിവസങ്ങള്‍ നീണ്ട യാത്ര ചെയ്യുക എന്നത് വലിയൊരു വെല്ലുവിളി തന്നെയാണ്. ഇപ്പോഴിതാ ചാലക്കുടി സ്വദേശികളായ നോബിയും ജോബിയും ഇംഗ്ലണ്ടില്‍ നിന്ന് കേരളത്തിലേക്ക് യാത്ര തിരിച്ചിരിക്കുകയാണ്. അതും 20 രാജ്യങ്ങള്‍ കടന്ന് 20000 മൈല്‍ദൂരം അറുപതു ദിവസം കൊണ്ട് പൂര്‍ത്തീകരിക്കാനാണ് ശ്രമം.
റെയ്ഞ്ച് റോവര്‍ ഡിഫന്‍ഡറില്‍ ആണ് യാത്ര ആംരിഭിച്ചത്. അസോസിയേഷന്‍ അംഗങ്ങളും ബ്രിസ്‌റ്റോള്‍ ബ്രാഡ്‌ലി സ്‌റ്റോക്ക് കൗണ്‍സില്‍ മുന്‍ മേയര്‍ ടോം ആദിത്യ , ഫാ ഫാന്‍സോ പത്തില്‍, എന്‍എച്ച്എസ് ചാരിറ്റി ഭാരവാഹികള്‍ എന്നിവരും ചേര്‍ന്നാണ് യാത്ര ഫ്‌ളാഗ് ഓഫ് ചെയ്തത്. ഇവര്‍ ഫ്രാന്‍സ്, ബെല്‍ജിയം, സ്വിറ്റ്‌സര്‍ലന്‍ഡ്, ജര്‍മനി, ഹംഗറി, ക്രൊയേഷ്യ, ബോസ്‌നിയ, ഓസ്ട്രിയ, ബള്‍ഗേറിയ, ജോര്‍ജിയ, തുര്‍ക്കി , റൊമാനിയ ,റഷ്യ ,ഖസാക്കിസ്ഥാന്‍, കിര്‍ക്കിസ്ഥാന്‍, ചൈന, ടിബറ്റ്, നേപ്പാള്‍ എന്നീ രാജ്യങ്ങള്‍ വഴിയാണ് യാത്ര ചെയ്യുക.
ജീവകാരുണ്യ പ്രവര്‍ത്തനവും ഇരുവരും ലക്ഷ്യമിടുന്നുണ്ട്. ബ്രിസ്റ്റോളിലെ യൂണിവേഴ്‌സിറ്റി ഹോസ്പിറ്റല്‍ ബ്രിസ്‌റ്റോള്‍ ആന്‍ഡ് വെസ്റ്റണ്‍ ഫൗണ്ടേഷന്‍ ട്രസ്റ്റിനായി ഫണ്ട് റെയ്‌സിങ്ങും നടത്തുകയാണ് .
25 വര്‍ഷമായി ബ്രിസ്റ്റോളില്‍ സ്ഥിര താമസക്കാരാണ് നോബിയും ഭാര്യ ജോളിയും. യാത്ര ഇഷ്ടപ്പെടുന്ന ഇവര്‍ക്ക് നാലു മക്കളാണുള്ളത്. നയോമി, ജോണ്‍പോള്‍, ജോനാസ്, റ്റൊബായസ് എന്നിവര്‍ സ്‌കൂള്‍ വിദ്യാര്‍ത്ഥികളാണ്.
ജോബിയും ഭാര്യ സോണിയും 23 വര്‍ഷങ്ങളായി ഓക്‌സ്‌ഫോഡില്‍ താമസിക്കുന്നു. മക്കളായ അന്ന ,നിയ, ജെയിംസ് എന്നിവര്‍ ഓക്‌സ്‌ഫോഡില്‍ സ്‌കൂള്‍ വിദ്യാര്‍ത്ഥികളാണ്.