നടി മീരാ നന്ദന്റെ വീട്ടില്‍ കല്യാണമേളം നടക്കുകയാണ്. ആദ്യപടിയായുള്ള മെഹന്ദി ചടങ്ങില്‍ നിന്നുളള ചിത്രങ്ങളാണ് ഇപ്പോള്‍ വൈറല്‍. അടുത്ത കൂട്ടുകാരായ ആന്‍ അഗസ്റ്റിന്‍, നസ്രിയ നസിം, ശ്രിന്ദ എന്നിവരെ മെഹന്ദി ചടങ്ങുകളിലെ ചിത്രങ്ങളില്‍ കാണാം. കൂടാതെ സെലിബ്രിറ്റി മേക്കപ്പ് ആര്‍ട്ടിസ്റ്റുമാരായ ഉണ്ണി പി.എസ്, സജിത്ത് ആന്‍ഡ് സുജിത്ത് എന്നിവരും ചിത്രങ്ങളിലുണ്ട്. ഇതിനു പുറമെ ഇവരുടെ മറ്റു സുഹൃത്തുക്കളും പങ്കെടുത്തവരുടെ കൂട്ടത്തിലുണ്ട്. മീരയ്ക്ക് മാത്രമല്ല, കൂട്ടുകാര്‍ക്കും കയ്യില്‍ മെഹന്ദി ഡിസൈനുകള്‍ കാണാം.
കഴിഞ്ഞ വര്‍ഷം സെപ്റ്റംബര്‍ മാസത്തിലാണ് മീര നന്ദനും ശ്രീജുവുമായുള്ള വിവാഹനിശ്ചയം നടന്നത്. ലണ്ടനില്‍ അക്കൗണ്ടന്റ് ആണ് ശ്രീജു.
മലയാള സിനിമയില്‍ സജീവമല്ലാതിരുന്ന നാളുകളില്‍ മീര നന്ദന്‍ ദുബായിയില്‍ ആര്‍.ജെയായി പ്രവര്‍ത്തിച്ചു വരികയായിരുന്നു. ശ്രീജു ലണ്ടനില്‍ നിന്നും ദുബായില്‍ എത്തിയാണ് മീരയെ പരിചയപ്പെട്ടത്. പിന്നീട് എല്ലാം ഒരു കഥയെന്ന പോലെ മുന്നോട്ടു പോയി എന്നും മീര വിവാഹനിശ്ചയ ചിത്രങ്ങളുടെ ക്യാപ്‌ഷനില്‍ പറഞ്ഞിരുന്നു.