യു.കെ.വാര്‍ത്തകള്‍

അഭ്യര്‍ത്ഥനകള്‍ ചെവിക്കൊള്ളാതെ ജൂനിയര്‍ ഡോക്ടര്‍മാര്‍; തിരഞ്ഞെടുപ്പ് കാലത്ത് 5 ദിവസ പണിമുടക്ക് തുടങ്ങി

പൊതു തിരഞ്ഞെടുപ്പിന് തൊട്ടു മുന്‍പായി രംഗം വഷളാക്കാന്‍ ജൂനിയര്‍ ഡോക്ടര്‍മാര്‍ അഞ്ചു ദിവസ പണിമുടക്ക് തുടങ്ങി. തിരഞ്ഞെടുപ്പ് കാലത്ത് ജനങ്ങളെ ബുദ്ധിമുട്ടിക്കാന്‍ സമരം ഒഴിവാക്കണമെന്ന അധികൃതരുടെ അഭ്യര്‍ത്ഥനകള്‍ ചെവിക്കൊള്ളാതെയാണ് 35% വര്‍ദ്ധനവ് ആവശ്യപ്പെട്ട് ഇംഗ്ലണ്ടില്‍ ജൂനിയര്‍ ഡോക്ടര്‍മാര്‍ സമരം നടത്തുന്നത്.

ജൂണ്‍ 27 രാവിലെ ഏഴു മണിമുതല്‍ ജൂലൈ രണ്ടിന് രാവിലെ ഏഴു മണിവരെ ആയിരിക്കും ജൂനിയര്‍ ഡോക്ടര്‍മാര്‍ സമരം ചെയ്യുക എന്ന് ബ്രിട്ടീഷ് മെഡിക്കല്‍ അസ്സോസിയേഷന്‍ അറിയിച്ചിട്ടുണ്ട്. ജൂലായ് 4 ന് ആണ് പൊതു തെരഞ്ഞെടുപ്പ്.

കഴിഞ്ഞ 10 സമരങ്ങളില്‍ എന്‍എച്ച്എസിന് 1.4 മില്ല്യണ്‍ ഔട്ട്‌പേഷ്യന്റ് അപ്പോയിന്റ്‌മെന്റുകളും, ഓപ്പറേഷനുകളുമാണ് റദ്ദാക്കേണ്ടി വന്നത്. ശമ്പളവര്‍ദ്ധനവ് ആവശ്യപ്പെട്ട് ജൂനിയര്‍ ഡോക്ടര്‍മാര്‍ 11-ാം തവണയാണ് സമരം നടത്തുന്നത്. പൊതുതിരഞ്ഞെടുപ്പിനോട് അടുത്ത് നടത്തുന്ന സമരം കൊണ്ട് യാതൊരു ഗുണവും ഉണ്ടാകില്ലെന്ന് യൂണിയന് അകത്ത് തന്നെ നിലപാട് നില്‍ക്കുമ്പോഴാണ് പണിമുടക്ക് ആരംഭിച്ചിരിക്കുന്നത്.

എന്നാല്‍ അനാവശ്യമായ പണിമുടക്കാണ് നടത്തുന്നതെന്ന് ബ്രിട്ടീഷ് മെഡിക്കല്‍ അസോസിയേഷനിലെ ചില സീനിയര്‍ അംഗങ്ങള്‍ തന്നെ കരുതുന്നു. കൂടാതെ അടുത്ത വെള്ളിയാഴ്ച അധികാരത്തിലെത്തുമെന്ന് കരുതുന്ന ലേബര്‍ ഇത് പിന്‍വലിക്കാന്‍ ആവശ്യപ്പെട്ടിട്ടും തയ്യാറാകാത്തത് പാര്‍ട്ടിയെ അസ്വസ്ഥമാക്കിയിട്ടുണ്ട്.

അഞ്ച് ദിവസത്തെ സമരത്തില്‍ ഏകദേശം 25,000 ജൂനിയര്‍ ഡോക്ടര്‍മാര്‍ ജോലിയില്‍ നിന്നും വിട്ടുനില്‍ക്കുമെന്നാണ് കരുതുന്നത്. ഇതോടെ ജൂനിയര്‍ ഡോക്ടര്‍മാരുടെ സമരങ്ങള്‍ 44 ദിവസം നീണ്ടുനില്‍ക്കും. 2023 മാര്‍ച്ചില്‍ 35% ശമ്പളവര്‍ദ്ധന ആവശ്യപ്പെട്ട് നടത്തിയ സമരമാണ് ഈ വിധം നീളുന്നത്.

കഴിഞ്ഞ 10 സമരങ്ങളില്‍ എന്‍എച്ച്എസിന് 1.4 മില്ല്യണ്‍ ഔട്ട്‌പേഷ്യന്റ് അപ്പോയിന്റ്‌മെന്റുകളും, ഓപ്പറേഷനുകളുമാണ് റദ്ദാക്കേണ്ടി വന്നത്. തടസ്സങ്ങള്‍ കുറയ്ക്കാന്‍ 1.7 ബില്ല്യണ്‍ പൗണ്ട് ചെലവാക്കേണ്ടിയും വന്നു. അടുത്ത അഞ്ച് ദിവസം സമാനമായ തടസ്സങ്ങള്‍ നേരിടുമെന്ന് എന്‍എച്ച്എസ് ഇംഗ്ലണ്ട് പ്രതീക്ഷിക്കുന്നു. ജൂനിയര്‍ ഡോക്ടര്‍മാരുടെ സമരം എന്‍എച്ച്എസില്‍ സര്‍വ്വത്ര കുഴപ്പം സൃഷ്ടിക്കുമെന്ന് എന്‍എച്ച്എസ് കോണ്‍ഫെഡറേഷന്‍ കുറ്റപ്പെടുത്തുന്നു.

വിശ്വാസയോഗ്യമായതും, നീതിപൂര്‍വ്വമായതുമായ ഒരു ഡീല്‍ വേണമെന്നാണ് തങ്ങള്‍ ആഗ്രഹിച്ചതെന്നും, സര്‍ക്കാരില്‍ നിന്നും അത് ലഭിക്കാതെ ആയതോടെയാണ് സമരം അനിവാര്യമായതെന്നും ബി എം എ പറയുന്നു.

  • ലണ്ടനില്‍ കറുത്ത വര്‍ഗക്കാരന്‍ വെടിയേറ്റ് മരിച്ചു; പോലീസ് ജാഗ്രതയില്‍
  • ബ്രിട്ടന്‍ മോഷണ പരമ്പരകളുടെ പിടിയില്‍; അന്വേഷിക്കാന്‍ താല്‍പര്യമില്ലാതെ പോലീസും, ഷോപ്പ് ജീവനക്കാര്‍ സുരക്ഷാഭീഷണിയില്‍
  • സമരത്തിനിടെ ജോലിക്ക് കയറുന്ന ഡോക്ടര്‍മാരെ ചതിയന്‍മാരെന്ന് വിളിച്ച് സമരക്കാര്‍
  • മലയാളി യുവാവ് അയര്‍ലന്‍ഡില്‍ കാര്‍ നദിയില്‍ വീണ് മരിച്ചു
  • യുകെയിലെ ആദ്യകാല മലയാളി കുടിയേറ്റക്കാരനായ ബിജു മാത്യു ന്യൂകാസിലില്‍ അന്തരിച്ചു
  • ക്രിസ്മസ് പാര്‍ട്ടിക്കിടെ സ്റ്റോക്ക് ഓണ്‍ ട്രെന്റ് മലയാളി കുഴഞ്ഞു വീണു മരിച്ചു
  • ചാന്‍സലറുടെ 30 ബില്ല്യണ്‍ പൗണ്ടിന്റെ ബജറ്റ് വേട്ട ഡിസംബര്‍ ഷോപ്പിംഗിനെ പ്രതികൂലമായി ബാധിച്ചു
  • ബ്രൈറ്റണ്‍ ബിഷപ്പ് റിച്ചാര്‍ഡ് മോത്ത് യുകെയിലെ കത്തോലിക്കാ സഭയുടെ പുതിയ തലവന്‍
  • പുതിയ ഫ്ലൂ ഡാറ്റ പുറത്തുവിട്ടു, ആശുപത്രികള്‍ 'ഹൈ അലേര്‍ട്ടില്‍'
  • പെന്‍ഷന്‍ പ്രായത്തില്‍ വലിയ മാറ്റത്തിന് സര്‍ക്കാര്‍; വിരമിക്കല്‍ പ്രായം 67 മാറും
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions