യുകെ മലയാളികള്‍ക്കു വേദനയായി ഒരു മരണം കൂടി. ഹാംഷെയര്‍ മലയാളി ഷിബു തോമസ് നാട്ടില്‍ അന്തരിച്ചു. ആരോഗ്യ പ്രശ്‌നങ്ങളെ തുടര്‍ന്ന് കഴിഞ്ഞ ഒന്നര മാസമായി ചികിത്സയിലായിരുന്നു. ചേര്‍പ്പുങ്കല്‍ മാര്‍ സ്ലീബാ മെഡിക്കല്‍ സിറ്റി ആശുപത്രിയില്‍ വെച്ചാണ് മരണമടഞ്ഞത്.
കലാ ഹാംഷെയറിന്റെ സജീവ പ്രവര്‍ത്തകനായിരുന്ന ഷിബു തോമസ് മുണ്ടക്കയം കോരുത്തോട് സ്വദേശിയാണ്. താണ്ടാംപറമ്പില്‍ കുടുംബാംഗമായ ഷിബു തോമസ് കരള്‍ സംബന്ധമായ പ്രശ്‌നങ്ങളെ തുടര്‍ന്ന് കുറച്ചു കാലമായി ചികിത്സയിലായിരുന്നു.
ഈമാസം അവസാനം യുകെയിലേക്ക് തിരിച്ചു വരാന്‍ ടിക്കറ്റ് ബുക്ക് ചെയ്തിരിക്കെയാണ് മരണം സംഭവിച്ചത്. ഭാര്യ ഷീല മരണസമയത്ത് അരികിലുണ്ടായിരുന്നു. രണ്ടു മക്കള്‍ ഇന്ന് നാട്ടിലെത്തും. യുക്മ മുന്‍ ട്രഷറര്‍ ഷാജി തോമസിന്റെ സഹോദരനാണ്.
ഹാംഷെയര്‍ മലയാളികളുടെ പ്രിയ ഗായകന്‍ കൂടിയായ ഷിബുവിന്റെ വിയോഗവാര്‍ത്ത കലാ ഹാംഷെയര്‍ സുഹൃത്തുക്കള്‍ക്കും മലയാളി സമൂഹത്തിനും വേദനയായി.