യു.കെ.വാര്‍ത്തകള്‍

സുനാകിന്റെ അധ്വാനത്തിന്റെ ഫലം; പണപ്പെരുപ്പവും ഇന്ധന വിലയും താഴുന്നു


വ്യാഴാഴ്ച പൊതുതെരഞ്ഞെടുപ്പ് നടക്കാന്‍ ഇരിക്കവെ യുകെയില്‍ പണപ്പെരുപ്പവും പെട്രോള്‍, ഡീസല്‍ വിലയിലും തുടര്‍ച്ചയായ രണ്ടാം മാസവും കുറവ് രേഖപ്പെടുത്തി. രാജ്യത്തെ സാമ്പത്തിക രംഗം കൈവിട്ട് തകരുമെന്ന നിലയില്‍ നിന്നും അതിനെ രക്ഷിച്ചെടുക്കാന്‍ കൈക്കൊണ്ട കടുപ്പമേറിയ സുനാകിന്റെ തീരുമാനങ്ങള്‍ ആണ് ഇപ്പോള്‍ ഫലം കാണുന്നത്. എന്നാല്‍ ഈ നടപടി ജനത്തിന്റെ എതിര്‍പ്പിന് ഇടയാക്കിയിരുന്നു. ഇതിന്റെ ഫലമായി തിരഞ്ഞെടുപ്പില്‍ അദ്ദേഹം തിരിച്ചടി നേരിടുമെന്നാണ് പ്രതീക്ഷിക്കുന്നത്.

14 വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം ഭരണം ലക്ഷ്യമിടുന്ന ലേബര്‍ പാര്‍ട്ടിക്ക് സുനാക് കൈക്കൊണ്ട നടപടികളുടെ ഗുണഫലം ആസ്വദിക്കാന്‍ കഴിയുമെന്നതാണ് നിലവിലെ വസ്തുത. പണപ്പെരുപ്പം കുറഞ്ഞത് ഷോപ്പുകളില്‍ പ്രതിഫലിക്കുകയും, ഇന്ധന വില താഴുകയും ചെയ്യുന്നത് കുടുംബങ്ങളുടെ സാമ്പത്തിക ചെലവുകള്‍ ചുരുക്കിയിട്ടുണ്ട്.

ഈ സമ്മര്‍ദം കുറയുന്നതിന്റെ ഗുണം അനുഭവിക്കുന്നതാകട്ടെ അടുത്ത ഗവണ്‍മെന്റുമാണ്. കഴിഞ്ഞ മാസം യുകെ ഷോപ്പ് വിലക്കയറ്റം 0.2 ശതമാനത്തിലേക്ക് തണുത്തതായി ബ്രിട്ടീഷ് റീട്ടെയില്‍ കണ്‍സോര്‍ഷ്യം കണക്കുകള്‍ വ്യക്തമാക്കി. മേയില്‍ ഇത് 0.6 ശതമാനമായിരുന്നു.

വ്യാഴാഴ്ച പൊതുതെരഞ്ഞെടുപ്പ് നടക്കാന്‍ ഇരിക്കവെ പെട്രോള്‍, ഡീസല്‍ വിലയിലും തുടര്‍ച്ചയായ രണ്ടാം മാസവും കുറവ് രേഖപ്പെടുത്തി. എന്നിരുന്നാലും ഫോര്‍കോര്‍ട്ടുകളില്‍ നിന്നും ഇന്ധനം നിറയ്ക്കുന്നത് ഇംഗ്ലണ്ട്, വെയില്‍സ്, സ്‌കോട്ട്‌ലണ്ട് എന്നിവിടങ്ങളില്‍ ചെലവുള്ള കാര്യമായി തുടരുന്നതായി ആര്‍എസി വ്യക്തമാക്കി.

  • ലണ്ടനില്‍ കറുത്ത വര്‍ഗക്കാരന്‍ വെടിയേറ്റ് മരിച്ചു; പോലീസ് ജാഗ്രതയില്‍
  • ബ്രിട്ടന്‍ മോഷണ പരമ്പരകളുടെ പിടിയില്‍; അന്വേഷിക്കാന്‍ താല്‍പര്യമില്ലാതെ പോലീസും, ഷോപ്പ് ജീവനക്കാര്‍ സുരക്ഷാഭീഷണിയില്‍
  • സമരത്തിനിടെ ജോലിക്ക് കയറുന്ന ഡോക്ടര്‍മാരെ ചതിയന്‍മാരെന്ന് വിളിച്ച് സമരക്കാര്‍
  • മലയാളി യുവാവ് അയര്‍ലന്‍ഡില്‍ കാര്‍ നദിയില്‍ വീണ് മരിച്ചു
  • യുകെയിലെ ആദ്യകാല മലയാളി കുടിയേറ്റക്കാരനായ ബിജു മാത്യു ന്യൂകാസിലില്‍ അന്തരിച്ചു
  • ക്രിസ്മസ് പാര്‍ട്ടിക്കിടെ സ്റ്റോക്ക് ഓണ്‍ ട്രെന്റ് മലയാളി കുഴഞ്ഞു വീണു മരിച്ചു
  • ചാന്‍സലറുടെ 30 ബില്ല്യണ്‍ പൗണ്ടിന്റെ ബജറ്റ് വേട്ട ഡിസംബര്‍ ഷോപ്പിംഗിനെ പ്രതികൂലമായി ബാധിച്ചു
  • ബ്രൈറ്റണ്‍ ബിഷപ്പ് റിച്ചാര്‍ഡ് മോത്ത് യുകെയിലെ കത്തോലിക്കാ സഭയുടെ പുതിയ തലവന്‍
  • പുതിയ ഫ്ലൂ ഡാറ്റ പുറത്തുവിട്ടു, ആശുപത്രികള്‍ 'ഹൈ അലേര്‍ട്ടില്‍'
  • പെന്‍ഷന്‍ പ്രായത്തില്‍ വലിയ മാറ്റത്തിന് സര്‍ക്കാര്‍; വിരമിക്കല്‍ പ്രായം 67 മാറും
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions