യു.കെ.വാര്‍ത്തകള്‍

ബ്രിട്ടന്‍ നാളെ ബൂത്തിലേക്ക്; ബോറിസ് ജോണ്‍സനെയിറക്കി സുനാകിന്റെ അവസാനവട്ട പ്രചാരണം

ബ്രിട്ടന്‍ നാളെ പോളിംഗ് ബൂത്തിലേയ്ക്ക് നീങ്ങവേ പ്രചരണത്തിന്റെ അവസാന മണിക്കൂറുകളില്‍ ബോറിസ് ജോണ്‍സണ്‍നെ കളത്തിലിറക്കി റിഷി സുനാക്. ടോറി സീറ്റുകള്‍ നഷ്ടപ്പെടാതെ പിടിച്ചുനിര്‍ത്തുകയാണ് ലക്‌ഷ്യം. പ്രധാനമന്ത്രി സുനാകിന്റെ ക്ഷണം മുന്‍നിര്‍ത്തിയാണ് മുന്‍ പ്രധാനമന്ത്രി ബോറിസ് ജോണ്‍സനാണ് അവസാന നിമിഷം പ്രചരണത്തിനായി എത്തിയത്. തീരുമാനം എടുക്കാത്ത വോട്ടര്‍മാര്‍ ലേബര്‍ പാര്‍ട്ടിക്ക് വന്‍ ഭൂരിപക്ഷം നല്‍കിയാല്‍ അത് ദുരന്തങ്ങളുടേതാകുമെന്നാണ് ബോറിസ് മുന്നറിയിപ്പ് നല്‍കിയത്.

സുനാകുമായി ഒരു തരത്തിലുള്ള പ്രശ്‌നങ്ങളും ഇല്ലെന്ന് വ്യക്തമാക്കിക്കൊണ്ട് ടോറി സീറ്റുകള്‍ നഷ്ടപ്പെടാതിരിക്കാനുള്ള അവസാനശ്രമത്തിന്റെ ഭാഗമായാണ് ബോറിസ് രംഗത്തിറങ്ങിയത്. മധ്യ ലണ്ടനിലെ റാലിയിലാണ് ആവേശം ഉയര്‍ത്തി മുന്‍ പ്രധാനമന്ത്രി മടങ്ങിവന്നത്. റിഫോം പാര്‍ട്ടിയെ തുണയ്ക്കുന്ന വോട്ടര്‍മാര്‍ കീര്‍ സ്റ്റാര്‍മറെയാണ് തെരഞ്ഞെടുക്കുന്നതെന്ന് ബോറിസ് ജോണ്‍സണ്‍ ഓര്‍മ്മിപ്പിച്ചു.

നിഗല്‍ ഫരാഗിന്റെ റഷ്യന്‍ പ്രേമം ഉയര്‍ത്തിക്കാണിച്ച ബോറിസ്, ലേബര്‍ പാര്‍ട്ടിയെ തെരഞ്ഞെടുത്താല്‍ നിര്‍ബന്ധിത സദാചാര പ്രവര്‍ത്തനങ്ങളും, അനിയന്ത്രിത ഇമിഗ്രേഷനും നേരിടേണ്ടി വരുമെന്നതിന് പുറമെ ഉയര്‍ന്ന ടാക്‌സ് വേണമെന്നുള്ളവര്‍ ലേബറിന് വോട്ട് ചെയ്താല്‍ മതിയെന്നും അദ്ദേഹം ഓര്‍മ്മിപ്പിച്ചു. ഉറക്കത്തിനുള്ള സമയം കഴിഞ്ഞും ജോലി ചെയ്യേണ്ടി വരുമെന്നും ബോറിസ് ലേബര്‍ നേതാവിനെ പരിഹസിച്ചു. വെള്ളിയാഴ്ച വൈകുന്നേരം 6ന് ശേഷം ജോലി ചെയ്യാറില്ലെന്ന് പ്രതിപക്ഷ നേതാവ് സമ്മതിച്ചിരുന്നു.

രാജ്യത്തെ സ്‌നേഹിക്കുന്നത് കൊണ്ടാണ് സുനാക് വിളിച്ചപ്പോള്‍ താന്‍ വന്നതെന്നും ബോറിസ് ജോണ്‍സണ്‍ വ്യക്തമാക്കി. വലിയ ഭൂരിപക്ഷത്തോടെ സ്റ്റാര്‍മര്‍ അധികാരത്തിലെത്തിയാല്‍ ഏറ്റവും ശക്തമായ ഇടത് ലേബര്‍ ഗവണ്‍മെന്റിനെയാണ് ലഭിക്കുകയെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. നിങ്ങള്‍ക്ക് അടുത്ത ആഴ്ച, ഈ വര്‍ഷം, ഉയര്‍ന്ന നികുതിയും, കൈയില്‍ ഏതാനും ആയിരങ്ങള്‍ മാത്രം അവശേഷിക്കുന്ന സ്ഥിതിയാണ് ആവശ്യമെങ്കില്‍ വ്യാഴാഴ്ച ലേബറിന് വോട്ട് ചെയ്യാം. എന്നാല്‍ നമ്മുടെ ജനാധിപത്യവും, സമ്പദ് വ്യവസ്ഥയും ശക്തമായി പിടിച്ചുനിര്‍ത്താനും, ജിഡിപിയുടെ 2.5 ശതമാനം പ്രതിരോധത്തിനുമായി ചെലവഴിക്കണമെങ്കില്‍ നിങ്ങള്‍ എന്ത് ചെയ്യണമെന്ന് അറിയാമല്ലോ. നിങ്ങള്‍ കണ്‍സര്‍വേറ്റീവുകള്‍ക്ക് വോട്ട് ചെയ്യണം, എനിക്കറിയാം നിങ്ങളത് ചെയ്യുമെന്ന്, ബോറിസ് ജോണ്‍സണ്‍ വ്യക്തമാക്കി.

സര്‍വേകളില്‍ ലേബറിന് വലിയ ഭൂരിപക്ഷം പ്രവചിക്കുന്നുണ്ടെങ്കിലും ഇനിയും മനസ് തുറക്കാത്ത പത്തിലൊന്നു പേരിലാണ് ടോറികളുടെ പ്രതീക്ഷ.

  • ലണ്ടനില്‍ കറുത്ത വര്‍ഗക്കാരന്‍ വെടിയേറ്റ് മരിച്ചു; പോലീസ് ജാഗ്രതയില്‍
  • ബ്രിട്ടന്‍ മോഷണ പരമ്പരകളുടെ പിടിയില്‍; അന്വേഷിക്കാന്‍ താല്‍പര്യമില്ലാതെ പോലീസും, ഷോപ്പ് ജീവനക്കാര്‍ സുരക്ഷാഭീഷണിയില്‍
  • സമരത്തിനിടെ ജോലിക്ക് കയറുന്ന ഡോക്ടര്‍മാരെ ചതിയന്‍മാരെന്ന് വിളിച്ച് സമരക്കാര്‍
  • മലയാളി യുവാവ് അയര്‍ലന്‍ഡില്‍ കാര്‍ നദിയില്‍ വീണ് മരിച്ചു
  • യുകെയിലെ ആദ്യകാല മലയാളി കുടിയേറ്റക്കാരനായ ബിജു മാത്യു ന്യൂകാസിലില്‍ അന്തരിച്ചു
  • ക്രിസ്മസ് പാര്‍ട്ടിക്കിടെ സ്റ്റോക്ക് ഓണ്‍ ട്രെന്റ് മലയാളി കുഴഞ്ഞു വീണു മരിച്ചു
  • ചാന്‍സലറുടെ 30 ബില്ല്യണ്‍ പൗണ്ടിന്റെ ബജറ്റ് വേട്ട ഡിസംബര്‍ ഷോപ്പിംഗിനെ പ്രതികൂലമായി ബാധിച്ചു
  • ബ്രൈറ്റണ്‍ ബിഷപ്പ് റിച്ചാര്‍ഡ് മോത്ത് യുകെയിലെ കത്തോലിക്കാ സഭയുടെ പുതിയ തലവന്‍
  • പുതിയ ഫ്ലൂ ഡാറ്റ പുറത്തുവിട്ടു, ആശുപത്രികള്‍ 'ഹൈ അലേര്‍ട്ടില്‍'
  • പെന്‍ഷന്‍ പ്രായത്തില്‍ വലിയ മാറ്റത്തിന് സര്‍ക്കാര്‍; വിരമിക്കല്‍ പ്രായം 67 മാറും
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions