ഇപ്സ്വിച്ചില്‍ നിന്നും കാണാതായ മലയാളി ഡോക്ടര്‍ മരിച്ച നിലയില്‍ കണ്ടെത്തിയതായി റിപ്പോര്‍ട്ട്. മരണകാരണം വ്യക്തമല്ലെങ്കിലും പോലീസ് വീട്ടുകാരെ വിവരമറിയിച്ചു. ജൂണ്‍ 30 ഞായറാഴ്ച മുതല്‍ രാമസ്വാമി ജയറാമിനെ (56) കണാതായതായി പോലീസിന് പരാതി ലഭിച്ചിരുന്നു. വൈകിട്ട് 5.45 ന് വീടു വിട്ടിറങ്ങിയ രാമസ്വാമിയെ പിന്നീട് കണ്ടില്ല.
കണ്ടെത്താന്‍ സഹായിക്കണമെന്ന് പോലീസ് അഭ്യര്‍ത്ഥിച്ച് സന്ദേശം പുറത്ത് വിട്ടതിന് പിന്നാലെയാണ് മരണവാര്‍ത്തയെത്തിയത്. രാമസ്വാമിയുടെ വിയോഗത്തില്‍ കുടുംബം ആകെ തകര്‍ന്ന നിലയിലാണ് .
കാണാതാകുമ്പോള്‍ നീല ജാക്കറ്റും ഇളം നീല ജീന്‍സുമാണ് ധരിച്ചിരുന്നത്. രാമസ്വാമിയുടെ ചാരനിറത്തിലുള്ള സിട്രോണ്‍ സി1 കാര്‍ ഇപ്സ്വിച്ചിലെ റാവന്‍സ്‌വുഡ് പ്രദേശത്ത് കണ്ടെത്തിയിരുന്നു. ഇതിനെ തുടര്‍ന്ന് സഫോക്ക് ലോലാന്‍ഡ് സെര്‍ച്ച് ആന്‍ഡ് റെസ്ക്യൂ, കോസ്റ്റ്ഗാര്‍ഡ് എന്നിവയുടെ സഹായത്തോടെ ഓര്‍വെല്‍ കണ്‍ട്രി പാര്‍ക്കിലും പരിസരത്തും പൊലീസ് തിരച്ചില്‍ നടത്തിയിരുന്നു.
കാതറിന്‍ ആണ് ഡോ. രാമസ്വാമി ജയറാമിന്റെ ഭാര്യ. ഒരു മകളാണ് ഇവര്‍ക്ക് ഉള്ളത്.