യു.കെ.വാര്‍ത്തകള്‍

ഇംഗ്ലണ്ടിനെ പ്രതിനിധീകരിക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ വ്യക്തിയായി ഇന്ത്യന്‍ ചെസ് ബാലിക

സ്‌പോര്‍ട്‌സില്‍ ഇംഗ്ലണ്ടിനെ പ്രതിനിധീകരിച്ച് ചരിത്രം കുറിച്ച് ഒന്‍പത് വയസുകാരിയായ ഇന്ത്യന്‍ വംശജ. ഇത്രയും ചെറിയ പ്രായത്തില്‍ ഇംഗ്ലണ്ടിനെ പ്രതിനിധീകരിക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ വ്യക്തിയായി മാറിക്കൊണ്ടാണ് നോര്‍ത്ത് വെസ്റ്റ് ലണ്ടന്‍ ഹാരോവില്‍ നിന്നുള്ള ബോധന ശിവാനന്ദന്‍ ചരിത്രത്തില്‍ ഇടംപിടിക്കുന്നത്. ഇംഗ്ലണ്ടിന്റെ വനിതാ ചെസ് ടീമിലെ പുതിയ അംഗമായി ബോധന സെപ്റ്റംബറില്‍ ബുഡാപെസ്റ്റില്‍ നടക്കുന്ന ചെസ് ഒളിംപ്യാര്‍ഡില്‍ മത്സരിക്കാനിറങ്ങും.

മഹാമാരി കാലത്ത് അഞ്ചാം വയസിലാണ് ബോധന ചെസ് കളിക്കാന്‍ തുടങ്ങുന്നത്. ഇപ്പോള്‍ ഗ്രാന്‍ഡ് മാസ്റ്ററാകാനും, ഇംഗ്ലണ്ടിന്റെ പ്രായം കുറഞ്ഞ ഒളിംപിക് സ്വര്‍ണ്ണമെഡല്‍ ജേതാവ്, പിന്നാലെ ഒരു ലോക കിരീടം എന്നിവയൊക്കെയാണ് ഈ ചെറുപ്രായത്തില്‍ ബോധന സ്വപ്‌നം കാണുന്നത്.

2022-ല്‍ ലോക യൂത്ത് ചാമ്പ്യന്‍ഷിപ്പില്‍ വിജയിച്ച് കൊണ്ടാണ് യുവതാരം ചെസ് ലോകത്തെ ഞെട്ടിച്ചത്. 25 വര്‍ഷക്കാലത്തിനിടെ ഇംഗ്ലണ്ടിലെ ആദ്യ വിജയം കൂടിയായിരുന്നു ഇത്. ഇതിന് പിന്നാലെയാണ് ബോധനയെ ഇംഗ്ലണ്ട് വനിതാ ചെസ് ടീമിലേക്ക് തെരഞ്ഞെടുത്തിരിക്കുന്നത്. ടീമിന്റെ ഭാഗമാകുന്നതില്‍ ഏറെ അഭിമാനിക്കുന്നതായി ഈ കൊച്ചുപെണ്‍കുട്ടി വ്യക്തമാക്കുന്നു.

ഇംഗ്ലീഷ് ടീമിലെ പ്രായം കുറഞ്ഞ മറ്റൊരു സഹതാരത്തിന് 23 വയസുണ്ട്, ഒരു ദശകത്തെ വ്യത്യാസമാണ് ബോധനയുമായി ഇവര്‍ക്കുള്ളത്. മറ്റുള്ള താരങ്ങളെല്ലാം മുപ്പതുകളിലും, നാല്‍പ്പതുകളിലും പ്രായമുള്ളവരാണ്. 2022-ല്‍ ക്ലാസിക്കല്‍, റാപ്പിഡ്, ബ്ലിറ്റ്‌സ് മത്സരങ്ങളിലും ബോധന കിരീടങ്ങള്‍ നേടിയിരുന്നു. കൂടാതെ കഴിഞ്ഞ വര്‍ഷം സാഗ്രെബില്‍ നടന്ന യൂറോപ്യന്‍ ബ്ലിറ്റ്‌സ് ചാമ്പ്യന്‍ഷിപ്പില്‍ മികച്ച വനിതാ താരമായി കിരീടം ചൂടുകയും ചെയ്തു.

  • ലണ്ടനില്‍ കറുത്ത വര്‍ഗക്കാരന്‍ വെടിയേറ്റ് മരിച്ചു; പോലീസ് ജാഗ്രതയില്‍
  • ബ്രിട്ടന്‍ മോഷണ പരമ്പരകളുടെ പിടിയില്‍; അന്വേഷിക്കാന്‍ താല്‍പര്യമില്ലാതെ പോലീസും, ഷോപ്പ് ജീവനക്കാര്‍ സുരക്ഷാഭീഷണിയില്‍
  • സമരത്തിനിടെ ജോലിക്ക് കയറുന്ന ഡോക്ടര്‍മാരെ ചതിയന്‍മാരെന്ന് വിളിച്ച് സമരക്കാര്‍
  • മലയാളി യുവാവ് അയര്‍ലന്‍ഡില്‍ കാര്‍ നദിയില്‍ വീണ് മരിച്ചു
  • യുകെയിലെ ആദ്യകാല മലയാളി കുടിയേറ്റക്കാരനായ ബിജു മാത്യു ന്യൂകാസിലില്‍ അന്തരിച്ചു
  • ക്രിസ്മസ് പാര്‍ട്ടിക്കിടെ സ്റ്റോക്ക് ഓണ്‍ ട്രെന്റ് മലയാളി കുഴഞ്ഞു വീണു മരിച്ചു
  • ചാന്‍സലറുടെ 30 ബില്ല്യണ്‍ പൗണ്ടിന്റെ ബജറ്റ് വേട്ട ഡിസംബര്‍ ഷോപ്പിംഗിനെ പ്രതികൂലമായി ബാധിച്ചു
  • ബ്രൈറ്റണ്‍ ബിഷപ്പ് റിച്ചാര്‍ഡ് മോത്ത് യുകെയിലെ കത്തോലിക്കാ സഭയുടെ പുതിയ തലവന്‍
  • പുതിയ ഫ്ലൂ ഡാറ്റ പുറത്തുവിട്ടു, ആശുപത്രികള്‍ 'ഹൈ അലേര്‍ട്ടില്‍'
  • പെന്‍ഷന്‍ പ്രായത്തില്‍ വലിയ മാറ്റത്തിന് സര്‍ക്കാര്‍; വിരമിക്കല്‍ പ്രായം 67 മാറും
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions