യു.കെ.വാര്‍ത്തകള്‍

പോളിംഗ് ബൂത്തിലേക്ക് പോകുമ്പോള്‍ ഫോട്ടോ ഐഡി കാര്‍ഡ് നിര്‍ബന്ധം; മാറ്റം ഓര്‍മ്മിപ്പിച്ച് ഇലക്ടറല്‍ കമ്മീഷന്‍

രാജ്യം ഇന്ന് പോളിംഗ് ബൂത്തിലേക്ക് നീങ്ങവേ വോട്ടു ചെയ്യാന്‍ ഫോട്ടോ ഐഡി കാര്‍ഡ് നിര്‍ബന്ധം ആണെന്ന് ഓര്‍മിപ്പിച്ചു ഇലക്ടറല്‍ കമ്മീഷന്‍. വോട്ട് ചെയ്യാനായി എത്തുന്നവര്‍ ഫോട്ടോ പതിച്ച ഐഡി കാര്‍ഡ് നിര്‍ബന്ധമായും കൈയില്‍ കരുതണമെന്ന് ഇലക്ടറല്‍ കമ്മീഷന്‍ വ്യക്തമാക്കി.

ഈ വര്‍ഷം മുതല്‍ ആദ്യമായി യുകെ പൊതുതെരഞ്ഞെടുപ്പില്‍ നേരിട്ട് വോട്ട് ചെയ്യാനെത്തുന്ന എല്ലാവര്‍ക്കും ഫോട്ടോ ഐഡി നിര്‍ബന്ധമാക്കിയിട്ടുണ്ട്. ഈ ഐഡി കാണിക്കുമ്പോഴാണ് ബാലറ്റ് പേപ്പര്‍ ലഭിക്കുക.

എല്ലാ തരത്തിലുള്ള ഫോട്ടോ ഐഡികളും പോളിംഗ് സ്റ്റേഷനുകളില്‍ സ്വീകരിക്കില്ല. പാസ്‌പോര്‍ട്ട്, ഡ്രൈവിംഗ് ലൈസന്‍സ്, ബ്ലൂ ബാഡ്ജ് എന്നിവയാണ് സാധുതയുള്ള ഐഡി കാര്‍ഡുകള്‍. പ്രായമായ വ്യക്തികളുടെയും, വികലാംഗരുടെയും ബസ് പാസ്, ഓയ്സ്റ്റര്‍ 60+ കാര്‍ഡ്, പുതിയ സൗജന്യ വോട്ടര്‍ അതോറിറ്റി സര്‍ട്ടിഫിക്കറ്റ്, പ്രൂഫ് ഓഫ് ഏജ് സ്റ്റാന്‍ഡേര്‍ഡ്‌സ് സ്‌കീം ഹോളോഗ്രാം ഉള്‍പ്പെട്ട ഐഡന്റിറ്റി കാര്‍ഡ് എന്നിവയും അനുവദനീയമായ ഐഡികളാണ്.

രാവിലെ 7 മുതല്‍ രാത്രി 10 വരെ പോളിംഗ് സ്‌റ്റേഷനുകള്‍ തുറന്നിരിക്കും. ഈ സമയത്ത് വോട്ടവകാശം വിനിയോഗിക്കാം. ഫോട്ടോ ഐഡി ആവശ്യമുള്ള ആദ്യത്തെ യുകെ പൊതുതെരഞ്ഞെടുപ്പ് ആയതിനാല്‍ വോട്ടര്‍മാര്‍ പോളിംഗ് ബൂത്തിലെത്തുമ്പോള്‍ ഇത് കൈയില്‍ കരുതാന്‍ മറക്കരുതെന്നാണ് മുന്നറിയിപ്പ്.

ഇലക്ടറല്‍ കമ്മീഷന്‍ വെബ്‌സൈറ്റില്‍ പോസ്റ്റ്‌കോഡ് നല്‍കിയാല്‍ ലോക്കല്‍ പോളിംഗ് സ്‌റ്റേഷനെ കുറിച്ചുള്ള വിവരങ്ങള്‍ അറിയാം. പോസ്റ്റല്‍ വോട്ടുകള്‍ രാത്രി 10 മണിയോടെ പോളിംഗ് സ്‌റ്റേഷനിലോ, കൗണ്‍സില്‍ ഓഫീസിലോ സമര്‍പ്പിക്കാം.

  • ലണ്ടനില്‍ കറുത്ത വര്‍ഗക്കാരന്‍ വെടിയേറ്റ് മരിച്ചു; പോലീസ് ജാഗ്രതയില്‍
  • ബ്രിട്ടന്‍ മോഷണ പരമ്പരകളുടെ പിടിയില്‍; അന്വേഷിക്കാന്‍ താല്‍പര്യമില്ലാതെ പോലീസും, ഷോപ്പ് ജീവനക്കാര്‍ സുരക്ഷാഭീഷണിയില്‍
  • സമരത്തിനിടെ ജോലിക്ക് കയറുന്ന ഡോക്ടര്‍മാരെ ചതിയന്‍മാരെന്ന് വിളിച്ച് സമരക്കാര്‍
  • മലയാളി യുവാവ് അയര്‍ലന്‍ഡില്‍ കാര്‍ നദിയില്‍ വീണ് മരിച്ചു
  • യുകെയിലെ ആദ്യകാല മലയാളി കുടിയേറ്റക്കാരനായ ബിജു മാത്യു ന്യൂകാസിലില്‍ അന്തരിച്ചു
  • ക്രിസ്മസ് പാര്‍ട്ടിക്കിടെ സ്റ്റോക്ക് ഓണ്‍ ട്രെന്റ് മലയാളി കുഴഞ്ഞു വീണു മരിച്ചു
  • ചാന്‍സലറുടെ 30 ബില്ല്യണ്‍ പൗണ്ടിന്റെ ബജറ്റ് വേട്ട ഡിസംബര്‍ ഷോപ്പിംഗിനെ പ്രതികൂലമായി ബാധിച്ചു
  • ബ്രൈറ്റണ്‍ ബിഷപ്പ് റിച്ചാര്‍ഡ് മോത്ത് യുകെയിലെ കത്തോലിക്കാ സഭയുടെ പുതിയ തലവന്‍
  • പുതിയ ഫ്ലൂ ഡാറ്റ പുറത്തുവിട്ടു, ആശുപത്രികള്‍ 'ഹൈ അലേര്‍ട്ടില്‍'
  • പെന്‍ഷന്‍ പ്രായത്തില്‍ വലിയ മാറ്റത്തിന് സര്‍ക്കാര്‍; വിരമിക്കല്‍ പ്രായം 67 മാറും
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions