ബ്രക്‌സിറ്റ് പാര്‍ട്ടിയുമായി എത്തി ക്ലച്ചു പിടിക്കാതെ വന്ന നിജെല്‍ ഫരാഗെ റിഫോം യു കെ പാര്‍ട്ടിയിലൂടെ ആദ്യമായി എംപിയായി തിരഞ്ഞെടുക്കപ്പെട്ടു. എഴു തവണ പരാജയമറിഞ്ഞ ശേഷമാണ് നിജെല്‍ ഫരാജ് ഇത്തവണ ക്ലാക്ടോണ്‍ മണ്ഡലത്തില്‍ നിന്നും വിജയിച്ചത്. എസ്സെക്‌സിലെ തീരദേശ മണ്ഡലത്തില്‍ നിന്നും 8000 വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് അദ്ദേഹം ജയിച്ചത്. ടോറിയിലെ ഗില്‍സ് വെയ്റ്റിംഗ് ആണ് ഇവിടെ രണ്ടാം സ്ഥാനത്ത് എത്തിയത്.
ഫലം പ്രഖ്യാപിച്ചതിന് ശേഷമുള്ള ഒരു പ്രസംഗത്തില്‍, "നിങ്ങളെ എല്ലാവരെയും അമ്പരപ്പിക്കാന്‍ പോകുന്ന ഒരു കാര്യത്തിന്റെ ആദ്യ ചുവടുവയ്പാണിത്" എന്ന് ഫരാജ് പറഞ്ഞു.
നേരത്തെ, റിഫോം യു കെ പാര്‍ട്ടിക്ക് ആദ്യ വിജയം സമ്മാനിച്ചത് ആഷ്ഫീല്‍ഡ് മണ്ഡലമായിരുന്നു. മാര്‍ച്ചില്‍ റിഫോമിലേക്ക് കൂറുമാറിയ മുന്‍ കണ്‍സര്‍വേറ്റീവ് എംപി ലീ ആന്‍ഡേഴ്സണ്‍ നോട്ടിംഗ്ഹാംഷെയറില്‍ ആഷ്ഫീല്‍ഡിനെ നിലനിര്‍ത്തി. ആന്‍ഡേഴ്സണ്‍ അവിടെ 7000 വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് വിജയിച്ചത്.
ഇതുവരെ നാല് സീറ്റുകളിലെ റിഫോം യു കെ പാര്‍ട്ടി ജയിച്ചുള്ളൂവെങ്കിലും നിരവധി സീറ്റുകളില്‍ അവര്‍ ടോറി പാര്‍ട്ടിയെ പിന്തള്ളി രണ്ടാമതെത്തി
അതേസമയം, സ്‌കോട്ട്ലാന്‍ഡില്‍ എസ് എന്‍ പിക്ക് വലിയ തിരിച്ചടി നേരിടുന്നുണ്ട് . ചുരുങ്ങിയത് പത്ത് സീറ്റുകളെങ്കിലും അവര്‍ക്ക് നഷ്ടപ്പെടുമെന്നാണ് കണക്കാക്കുന്നത്. ഇതോടെ സ്കോട്ട്ലാന്‍ഡിലെ ഏറ്റവും വലിയ പാര്‍ട്ടി എന്ന സ്ഥാനവും അവര്‍ക്ക് നഷ്ടപ്പെടും.