യു.കെ.വാര്‍ത്തകള്‍

എന്റെ പിഴ! ചരിത്രപരമായ ടോറി തോല്‍വിയുടെ ഉത്തരവാദിത്തം ഏറ്റെടുത്ത് റിഷി സുനാക്

കണ്‍സര്‍വേറ്റീവ് പാര്‍ട്ടിയുടെ ചരിത്രപരമായ തിരഞ്ഞെടുപ്പ് തോല്‍വിയുടെ ഉത്തരവാദിത്തം ഏറ്റെടുക്കുന്നതായി പ്രധാനമന്ത്രി റിഷി സുനാക് . 'ഇന്ന് രാത്രി ബ്രിട്ടീഷ് ജനത ശാന്തമായ വിധി പുറപ്പെടുവിച്ചു, ഒരുപാട് കാര്യങ്ങള്‍ പഠിക്കാനുണ്ട്... നഷ്ടത്തിന്റെ ഉത്തരവാദിത്തം ഞാന്‍ ഏറ്റെടുക്കുന്നു.'- സുനക് അനുയായികളോട് പറഞ്ഞു:
സര്‍ കീര്‍ സ്റ്റാര്‍മര്‍ ലേബര്‍ പാര്‍ട്ടിയെ വന്‍ വിജയത്തിലേക്ക് നയിച്ചു, യുകെയുടെ അടുത്ത പ്രധാനമന്ത്രിയായി സുനാകില്‍ നിന്ന് ചുമതലയേല്‍ക്കും. ഉടനെ സുനാക് രാജി പ്രഖ്യാപിക്കുമെന്നാണ് കരുതുന്നത്. എന്നിരുന്നാലും പുതിയ പ്രധാനമന്ത്രി ചുമതലയേല്‍ക്കുന്നതു വരെ അദ്ദേഹം കാവല്‍ പ്രധാനമന്ത്രിയായി തുടരും. ഏതായാലും റിച്ച്മണ്ട് ആന്‍ഡ് നോര്‍തലേര്‍ട്ടന്‍ സീറ്റ് സുനക് നിലനിര്‍ത്തി. 23,059 വോട്ടാണു ഭൂരിപക്ഷം.

റിഷി പാര്‍ട്ടി നേതൃസ്ഥാനം രാജിവയ്‌ക്കണമെന്നാവശ്യപ്പെട്ടുകൊണ്ട് പല മുതിര്‍ന്ന നേതാക്കളും രംഗത്തെത്തിക്കഴിഞ്ഞു. ലേബര്‍ പാര്‍ട്ടി മൃഗീയ ഭൂരിപക്ഷം നേടുന്നത് ആപത്താണ് എന്ന് അഭിപ്രായമുള്ള ഒരു മുന്‍ ക്യാബിനറ്റ് മന്ത്രി പറഞ്ഞത് ബോറിസ് ജോണ്‍സനെ പുറകില്‍ നിന്നും കുത്തിയ സുനാക്, ചരിത്രത്തിലെ ഏറ്റവും മോശം പ്രധാനമന്ത്രിയായി ഓര്‍മ്മിക്കപ്പെടും എന്നാണ്.

മറ്റൊരു മുതിര്‍ന്ന നേതാവ് പറഞ്ഞത്, എക്‌സിറ്റ് പോളില്‍ പ്രവചിച്ചതിനേക്കാള്‍ അല്‍പം മെച്ചപ്പെട്ട നിലയില്‍ എത്തിയാല്‍ പോലും സുനാക് രാജിവയ്‌ക്കണം എന്നത് ഉറച്ച ആവശ്യമാണ് എന്നാണ്. സെപ്റ്റംബറില്‍ നടക്കുന്ന പാര്‍ട്ടി സമ്മേളനത്തിന് മുന്‍പായി പുതിയ നേതാവ് സ്ഥാനമേല്‍ക്കുമോ എന്നത് മാത്രമെ അറിയാനുള്ളു എന്നും ഈ നേതാവ് പറയുന്നു.

കാബിനറ്റ് മന്ത്രിമാര്‍ അടക്കം പ്രമുഖരെല്ലാം പരാജയപ്പെട്ടതിന്റെ പഴി മുഴുവന്‍ സുനാകിന്റെ തലയിലാണ്. ഡിസംബര്‍ വരെ കാലാവധി ഉണ്ടായിരിക്കെ ധൃതി പിടിച്ചു തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ച സുനാക് ലേബറിന്റെ കൈയില്‍ അധികാരം വച്ച് കൊടുക്കുന്നതുപോലെയായി എന്നാണ് ആരോപണം. ടോറി നേതാക്കള്‍ പ്രതീക്ഷിച്ചതും ഒരുങ്ങിയിരുന്നതും ഒക്ടോബറില്‍ മാത്രമേ തിരഞ്ഞെടുപ്പ് കാണൂ എന്നായിരുന്നു. രാജ്യത്തിന്റെ സാമ്പത്തിക അവസ്ഥയും പലിശ നിറയ്ക്കും വിലക്കയറ്റവും എല്ലാം ജനരോഷത്തിനു കാരണമായി.

വിലക്കയറ്റം കുറഞ്ഞെങ്കിലും അത് ജനങ്ങളിലേക്ക് എത്തുന്നതിനു മുമ്പായി തിരഞ്ഞെടുപ്പ് അടിസ്ഥാന പലിശ നിരക്കില്‍ അടുത്ത മാസം ബാങ്ക് ഓഫ് ഇംഗ്ലണ്ട് കുറവ് വരുത്തുമെന്നാണ് കരുതുന്നത്. അങനെ വന്നാല്‍ മോര്‍ട് ഗേജ് നിരക്ക് കുറയുമായിരുന്നു.

പണപ്പെരുപ്പവും പെട്രോള്‍, ഡീസല്‍ വിലയിലും തുടര്‍ച്ചയായ രണ്ടാം മാസവും കുറവ് രേഖപ്പെടുത്തിയിരുന്നു. രാജ്യത്തെ സാമ്പത്തിക രംഗം കൈവിട്ട് തകരുമെന്ന നിലയില്‍ നിന്നും അതിനെ രക്ഷിച്ചെടുക്കാന്‍ കൈക്കൊണ്ട കടുപ്പമേറിയ സുനാകിന്റെ തീരുമാനങ്ങള്‍ ആണ് ഇപ്പോള്‍ ഫലം കാണുന്നത്. എന്നാല്‍ ഈ നടപടി ജനത്തിന്റെ എതിര്‍പ്പിന് ഇടയാക്കിയിരുന്നു. ഇതിന്റെ ഫലമായി തിരഞ്ഞെടുപ്പില്‍ അദ്ദേഹം തിരിച്ചടി നേരിട്ടു .

14 വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം ഭരണത്തിലെത്തുന്ന ലേബര്‍ പാര്‍ട്ടിക്ക് സുനാക് കൈക്കൊണ്ട നടപടികളുടെ ഗുണഫലം ആസ്വദിക്കാന്‍ കഴിയുമെന്നതാണ് നിലവിലെ വസ്തുത. പണപ്പെരുപ്പം കുറഞ്ഞത് ഷോപ്പുകളില്‍ പ്രതിഫലിക്കുകയും, ഇന്ധന വില താഴുകയും ചെയ്യുന്നത് കുടുംബങ്ങളുടെ സാമ്പത്തിക ചെലവുകള്‍ ചുരുക്കിയിട്ടുണ്ട്.
ഈ സമ്മര്‍ദം കുറയുന്നതിന്റെ ഗുണം അനുഭവിക്കുന്നതാകട്ടെ അടുത്ത ഗവണ്‍മെന്റുമാണ്.

  • ലണ്ടനില്‍ കറുത്ത വര്‍ഗക്കാരന്‍ വെടിയേറ്റ് മരിച്ചു; പോലീസ് ജാഗ്രതയില്‍
  • ബ്രിട്ടന്‍ മോഷണ പരമ്പരകളുടെ പിടിയില്‍; അന്വേഷിക്കാന്‍ താല്‍പര്യമില്ലാതെ പോലീസും, ഷോപ്പ് ജീവനക്കാര്‍ സുരക്ഷാഭീഷണിയില്‍
  • സമരത്തിനിടെ ജോലിക്ക് കയറുന്ന ഡോക്ടര്‍മാരെ ചതിയന്‍മാരെന്ന് വിളിച്ച് സമരക്കാര്‍
  • മലയാളി യുവാവ് അയര്‍ലന്‍ഡില്‍ കാര്‍ നദിയില്‍ വീണ് മരിച്ചു
  • യുകെയിലെ ആദ്യകാല മലയാളി കുടിയേറ്റക്കാരനായ ബിജു മാത്യു ന്യൂകാസിലില്‍ അന്തരിച്ചു
  • ക്രിസ്മസ് പാര്‍ട്ടിക്കിടെ സ്റ്റോക്ക് ഓണ്‍ ട്രെന്റ് മലയാളി കുഴഞ്ഞു വീണു മരിച്ചു
  • ചാന്‍സലറുടെ 30 ബില്ല്യണ്‍ പൗണ്ടിന്റെ ബജറ്റ് വേട്ട ഡിസംബര്‍ ഷോപ്പിംഗിനെ പ്രതികൂലമായി ബാധിച്ചു
  • ബ്രൈറ്റണ്‍ ബിഷപ്പ് റിച്ചാര്‍ഡ് മോത്ത് യുകെയിലെ കത്തോലിക്കാ സഭയുടെ പുതിയ തലവന്‍
  • പുതിയ ഫ്ലൂ ഡാറ്റ പുറത്തുവിട്ടു, ആശുപത്രികള്‍ 'ഹൈ അലേര്‍ട്ടില്‍'
  • പെന്‍ഷന്‍ പ്രായത്തില്‍ വലിയ മാറ്റത്തിന് സര്‍ക്കാര്‍; വിരമിക്കല്‍ പ്രായം 67 മാറും
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions