യു.കെ.വാര്‍ത്തകള്‍

കാര്‍ഡിഫിലെ തിരക്കേറിയ റൗണ്ട് എബൗട്ടിന്റെ സൈഡില്‍ താമസമാക്കി ഗര്‍ഭിണിയും ഭര്‍ത്താവും

ഔദ്യോഗിക രേഖകളില്ലാത്തിന്റെ പേരില്‍, കാര്‍ഡിഫ് സിറ്റി സെന്ററിലെ തിരക്കേറിയ റൗണ്ട് എബൗട്ടിന്റെ സൈഡില്‍ താമസമാക്കി അഞ്ചുമാസം ഗര്‍ഭിണിയായ ചെക്ക് റിപ്പബ്ലിക്കന്‍ യുവതിയും ഭര്‍ത്താവും. എ 4234 സെന്‍ട്രല്‍ ലിങ്ക് ഫ്ളൈഓവറിന്റെ അണ്ടര്‍പാസിനോട് ചേര്‍ന്നുള്ള ദിവാന്‍ ബെഡിലാണ് 56കാരനായ ലാഡിസ്ലാവ് ബോള്‍ഡെസര്‍സ്‌കിയും അഞ്ച് മാസം ഗര്‍ഭിണിയായ 43കാരി ഭാര്യ നാഡ വെംഗ്ലറോവയും താമസിക്കുന്നത്. കാര്‍ഡിഫ് കൗണ്‍സിലിന്റെ അടുത്തുള്ള ടൈ എഫ്രേം ഹോസ്റ്റലിലായിരുന്നു ആദ്യം താമസിച്ചിരുന്നത്. ഒന്നര മാസം മുമ്പ് അവിടം ഉപേക്ഷിക്കേണ്ടി വന്നപ്പോഴാണ് റൗണ്ട് എബൗട്ടിനടുത്ത് താമസമാക്കിയത്.

നാഡയ്ക്ക് പാസ്പോര്‍ട്ട് ഇല്ലാത്തതിനാലാണ് ഹോസ്റ്റല്‍ വിടേണ്ടി വന്നത്. ഷെഫായി ജോലി ചെയ്തിരുന്ന നാഡയ്ക്ക് ഭവനരഹിത സേവനങ്ങള്‍ ആക്സസ് ചെയ്യാന്‍ കഴിയും. എന്നാല്‍ യുകെയില്‍ താമസിക്കാന്‍ അവര്‍ക്ക് അവകാശമില്ലാത്തതിനാല്‍ നാഡയ്ക്ക് ആ സേവനങ്ങള്‍ ലഭ്യമാക്കാനുള്ള യോഗ്യതയില്ല. നാഡയ്ക്ക് പാസ്‌പോര്‍ട്ട് ശരിയാക്കാനുള്ള ശ്രമത്തിലാണ് ഇപ്പോള്‍ ഇരുവരും. കുട്ടി ജനിക്കുമ്പോഴും ഞങ്ങള്‍ ഭവനരഹിതരാണെങ്കില്‍ എന്ത് സംഭവിക്കുമെന്ന ആശങ്കയിലാണ് ഇപ്പോള്‍ നാഡയും ഭര്‍ത്താവും. ചിലപ്പോള്‍ ഇവര്‍ക്ക് വെയില്‍സ് തന്നെ വിട്ടുപോകേണ്ടി വന്നേക്കാം.

കോവിഡ് സമയത്ത് വീടില്ലാത്തവരുടെ താമസ നിയമങ്ങള്‍ കാരണം നാഡയെ മുമ്പ് രണ്ട് വര്‍ഷത്തോളം ഹോസ്റ്റലില്‍ താമസിക്കാന്‍ അനുവദിച്ചിരുന്നു. എന്നാല്‍ ആറാഴ്ച മുമ്പ് നാഡയോട് ഹോസ്റ്റല്‍ ഉപേക്ഷിക്കാനും ഭര്‍ത്താവ് ലാഡിസ്ലാവിനെ അവിടെ നില്‍ക്കാന്‍ അനുവദിക്കുകയും ആയിരുന്നു. എന്നാല്‍ ലാഡിസ്ലാവ് തന്റെ ഭാര്യയ്‌ക്കൊപ്പം ഹോസ്റ്റല്‍ വിടുകയായിരുന്നു. എന്നിരുന്നാലും, നാഡ ഗര്‍ഭിണിയാണെന്ന് സംഭവം റിപ്പോര്‍ട്ട് ചെയ്ത മാധ്യമങ്ങള്‍ കൗണ്‍സിലിനെ അറിയിച്ചതിനാല്‍ 'അസാധാരണമായ ഒരു സാഹചര്യം' എന്ന നിലയില്‍ അവരെ ഹോസ്റ്റലില്‍ ഒരുമിച്ച് താമസിക്കാന്‍ അനുവദിക്കും എന്നാണ് പ്രതീക്ഷ.

20 വര്‍ഷമായി കാര്‍ഡിഫില്‍ താമസിക്കുന്ന ലാഡിസ്ലാവ് 10 വര്‍ഷം മുമ്പ് ഒരു പാകിസ്ഥാന്‍ റെസ്റ്റോറന്റിലെ ഷെഫായിരുന്നു. ആ റെസ്റ്റോറന്റ് വില്‍പ്പന ചെയ്ത് പോയ ശേഷം അദ്ദേഹം ജോലി ചെയ്തിട്ടില്ല, മദ്യപാനവും കഠിനമായ നടുവേദനയും കൊണ്ട് മല്ലിട്ട ലാഡിസ്ലാവ് നടക്കാന്‍ പോലും പാടുപെടുകയാണ് ഇപ്പോള്‍. ജൂലൈ ഒന്നിന് തന്റെ ജിപിയ്‌ക്കെഴുതിയ കത്തില്‍ തനിക്ക് ഡിപ്രഷനും ഉത്കണ്ഠയും സംബന്ധിച്ച പ്രശ്‌നങ്ങള്‍ മുമ്പുണ്ടായിട്ടുണ്ടെന്നും അതിനു സ്ഥിരമായി മരുന്നുകള്‍ കഴിക്കുന്നുണ്ടെന്നും സൂചിപ്പിച്ചിട്ടുണ്ട്. 'തന്റെ നിലവിലെ ജീവിതാവസ്ഥകള്‍ തന്റെ മാനസികാരോഗ്യത്തെ ആഴത്തില്‍ സ്വാധീനിക്കുന്നുണ്ടെന്നും കൂടുതല്‍ സ്ഥിരതയുള്ള താമസം തനിക്ക് വളരെയധികം പ്രയോജനം ചെയ്യുമെന്ന് അദ്ദേഹം കരുതുന്നു. സാഹചര്യം മെച്ചപ്പെടുന്നില്ലെങ്കില്‍ തന്റെ മാനസികാരോഗ്യം ഇനിയും വഷളാകുമെന്നും അദ്ദേഹം ഭയപ്പെടുന്നു.

  • ലണ്ടനില്‍ കറുത്ത വര്‍ഗക്കാരന്‍ വെടിയേറ്റ് മരിച്ചു; പോലീസ് ജാഗ്രതയില്‍
  • ബ്രിട്ടന്‍ മോഷണ പരമ്പരകളുടെ പിടിയില്‍; അന്വേഷിക്കാന്‍ താല്‍പര്യമില്ലാതെ പോലീസും, ഷോപ്പ് ജീവനക്കാര്‍ സുരക്ഷാഭീഷണിയില്‍
  • സമരത്തിനിടെ ജോലിക്ക് കയറുന്ന ഡോക്ടര്‍മാരെ ചതിയന്‍മാരെന്ന് വിളിച്ച് സമരക്കാര്‍
  • മലയാളി യുവാവ് അയര്‍ലന്‍ഡില്‍ കാര്‍ നദിയില്‍ വീണ് മരിച്ചു
  • യുകെയിലെ ആദ്യകാല മലയാളി കുടിയേറ്റക്കാരനായ ബിജു മാത്യു ന്യൂകാസിലില്‍ അന്തരിച്ചു
  • ക്രിസ്മസ് പാര്‍ട്ടിക്കിടെ സ്റ്റോക്ക് ഓണ്‍ ട്രെന്റ് മലയാളി കുഴഞ്ഞു വീണു മരിച്ചു
  • ചാന്‍സലറുടെ 30 ബില്ല്യണ്‍ പൗണ്ടിന്റെ ബജറ്റ് വേട്ട ഡിസംബര്‍ ഷോപ്പിംഗിനെ പ്രതികൂലമായി ബാധിച്ചു
  • ബ്രൈറ്റണ്‍ ബിഷപ്പ് റിച്ചാര്‍ഡ് മോത്ത് യുകെയിലെ കത്തോലിക്കാ സഭയുടെ പുതിയ തലവന്‍
  • പുതിയ ഫ്ലൂ ഡാറ്റ പുറത്തുവിട്ടു, ആശുപത്രികള്‍ 'ഹൈ അലേര്‍ട്ടില്‍'
  • പെന്‍ഷന്‍ പ്രായത്തില്‍ വലിയ മാറ്റത്തിന് സര്‍ക്കാര്‍; വിരമിക്കല്‍ പ്രായം 67 മാറും
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions