എന്‍എച്ച്എസ് ജീവനക്കാര്‍ക്ക് എതിരായ ആരോപണങ്ങളില്‍ നടപടിയെടുക്കാന്‍ ഴ്‌സിംഗ് & മിഡ്‌വൈഫറി കൗണ്‍സില്‍ അമ്പേ പരാജയപ്പെട്ടിരിക്കുന്നെന്നു അന്വേഷണ റിപ്പോര്‍ട്ട്. ബലാത്സംഗം അടക്കം
ഗുരുതര ആരോപണങ്ങള്‍ നേരിട്ട പലരും കേസുകളില്‍ നിന്നും അന്വേഷണം പോലുമില്ലാതെ രക്ഷപ്പെടുകയാണ്. ബലാത്സംഗം മുതല്‍ പീഡനവും, കുട്ടികള്‍ക്ക് എതിരായ ചൂഷണവും ആരോപിക്കപ്പെട്ട നഴ്‌സുമാര്‍ക്കും, മിഡ്‌വൈഫുമാര്‍ക്കും എതിരെ അന്വേഷണം നടത്തി നടപടിയെടുക്കാന്‍ റെഗുലേറ്റര്‍ പരാജയപ്പെടുന്നത് രോഗികളെ അപകടത്തിലാക്കുന്നുവെന്നാണ് റിപ്പോര്‍ട്ട് വെളിപ്പെടുത്തുന്നത്.
നഴ്‌സിംഗ് & മിഡ്‌വൈഫറി കൗണ്‍സില്‍ പ്രവര്‍ത്തനക്ഷമമല്ലെന്നും, ജീവനക്കാര്‍ക്ക് സ്വന്തം ജോലി സ്വസ്ഥമായി ചെയ്യാന്‍ അനുവദിക്കാത്ത 'മാരകമായ' സംസ്‌കാരം നിലനില്‍ക്കുന്നുവെന്നും സ്വതന്ത്ര റിവ്യൂ പറയുന്നു. പൊതുജനങ്ങളെ അപകടത്തിലാക്കുന്ന പ്രശ്‌നങ്ങളെ കുറിച്ച് വെളിപ്പെടുത്തുമ്പോള്‍ പല ജീവനക്കാരും പൊട്ടിക്കരഞ്ഞതായി റിപ്പോര്‍ട്ട് ചൂണ്ടിക്കാണിച്ചു.
തങ്ങളുടെ സ്ഥാപനം പരിഹാസങ്ങളുടെയും, വംശീയതയുടെയും, ഭയപ്പെടുത്തുന്ന പെരുമാറ്റങ്ങളുടെയും കേന്ദ്രമാണെന്ന് ഒരാള്‍ വെളിപ്പെടുത്തി. റെഗുലേറ്ററിന് മുന്നില്‍ നിലവില്‍ 6000 കേസുകളാണ് കെട്ടിക്കിടക്കുന്നത്. ചില കേസുകളില്‍ നഴ്‌സുമാര്‍ 10 വര്‍ഷത്തോളമായി അന്വേഷണം പൂര്‍ത്തിയാക്കാന്‍ കാത്തിരിക്കുന്നത്. യാതൊരു അടിസ്ഥാനവുമില്ലാത്ത പരാതികളുടെ പേരിലും ചിലര്‍ക്ക് നരകയാതന നേരിടുന്നു. അതേസമയം ഗുരുതര ആരോപണങ്ങള്‍ നേരിട്ട പലരും കേസുകളില്‍ നിന്നും അന്വേഷണം പോലുമില്ലാതെ രക്ഷപ്പെടുകയും ചെയ്യുന്നു.
രോഗികളെ ബലാത്സംഗത്തിന് വിധേയമാക്കുകയും, ജീവനക്കാരെ അക്രമിക്കുകയും ചെയ്ത ഒരു നഴ്‌സിന് എതിരെ പരാതി ലഭിച്ചെങ്കിലും ഇതെല്ലാം ജോലി സ്ഥലത്ത് പുറത്തുവെച്ച് നടന്നതാണെന്ന പേരില്‍ അന്വേഷണം ഒഴിവാക്കി. ഒടുവില്‍ ഏഴ് വര്‍ഷത്തിന് ശേഷമാണ് ഈ കുറ്റവാളിയെ പുറത്താക്കുന്നതെന്ന് റിപ്പോര്‍ട്ട് ചൂണ്ടിക്കാണിക്കുന്നു.
മാന്യമായി തൊഴിലെടുത്ത് ജീവിക്കുന്ന ജീവനക്കാരെ സംരക്ഷിക്കാനും നഴ്‌സിംഗ് & മിഡ്‌വൈഫറി കൗണ്‍സിലൈന് കഴിയുന്നില്ല എന്നാണ് ആക്ഷേപം. നഴ്‌സുമാരുടെയും, മിഡ്‌വൈഫുമാരുടെയും സ്വസ്ഥവും, സമാധാനപൂര്‍ണ്ണവുമായ എന്‍എച്ച്എസ് സേവനം ഉറപ്പാക്കാന്‍ നിയോഗിക്കപ്പെട്ടവരാണ് നഴ്‌സിംഗ് & മിഡ്‌വൈഫറി കൗണ്‍സില്‍. യുകെയിലെത്തുന്ന നഴ്‌സുമാര്‍ക്ക് രജിസ്‌ട്രേഷന്‍ നല്‍കുന്നതിന് പുറത്ത് പല വിപുലമായ ഉത്തരവാദിത്വങ്ങളും എന്‍എംസിക്കുണ്ട്. എന്നാല്‍ ഈ ഉത്തരവാദിത്വങ്ങള്‍ നിര്‍വ്വഹിക്കുന്നതില്‍ അവര്‍ പരാജയപ്പെടുന്നുവെന്നാണ് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നത്.