യു.കെ.വാര്‍ത്തകള്‍

ഡാര്‍ലിംഗ്ടണില്‍ 14 വയസ്സുള്ള സ്‌കൂള്‍ വിദ്യാര്‍ത്ഥിനിയെ കുത്തിക്കൊന്നത് മാതാപിതാക്കള്‍

ഡാര്‍ലിംഗ്ടണില്‍ 14 വയസ്സുള്ള സ്‌കൂള്‍ വിദ്യാര്‍ത്ഥിനിയെ നെഞ്ചില്‍ കത്തി കുത്തിയിറക്കികൊലപ്പെടുത്തി മാതാപിതാക്കള്‍. കഴിഞ്ഞ ദിവസമാണ് ഞെട്ടിക്കുന്ന കൊലപാതകം അരങ്ങേറിയത്. സംഭവത്തില്‍ കൊലപാതക കുറ്റം ചുമത്തി മാതാപിതാക്കളെ കോടതിയില്‍ ഹാജരാക്കി. വെള്ളിയാഴ്ചയാണ് വീട്ടില്‍ മരിച്ച നിലയില്‍ 14-കാരി സ്‌കാര്‍ലെറ്റ് വിക്കേഴ്‌സിനെ കണ്ടെത്തിയത്.

48-കാരന്‍ സിമോണ്‍ വിക്കേഴ്‌സ്, 44-കാരി സാറാ ഹാള്‍ എന്നിവരാണ് ന്യൂട്ടണ്‍ എയ്ക്ലിഫ് മജിസ്‌ട്രേറ്റ്‌സ് കോടതിയില്‍ ഹാജരായത്. ഹൃസ്വമായ വിചാരണയില്‍ പ്രതികള്‍ പേരുവിവരങ്ങളും, വിലാസവും മാത്രമാണ് സ്ഥിരീകരിച്ചത്. വീട്ടില്‍ നടന്ന ഒരു സംഭവവും, അതിന് പിന്നാലെ 14-കാരിയായ മകളെ കുത്തിക്കൊല്ലുകയുമായിരുന്നുവെന്ന് കോടതിയില്‍ വ്യക്തമായി.

ഒരൊറ്റ കുത്തിനാണ് കൊല നടന്നിട്ടുള്ളതെന്ന് പ്രോസിക്യൂട്ടര്‍ വ്യക്തമാക്കി. വിക്കേഴ്‌സിനെയും, ഹാളിനെയും ആഗസ്റ്റ് 5ന് ടീസൈഡ് ക്രൗണ്‍ കോടതിയില്‍ ഹാജരാക്കാനായി കസ്റ്റഡിയില്‍ വിട്ടു. പോലീസും, പാരാമെഡിക്കുകളും സംഭവദിവസം സ്ഥലത്ത് എത്തുമ്പോഴാണ് 14-കാരിയെ കുത്തേറ്റ നിലയില്‍ കണ്ടെത്തുന്നത്.

എന്നാല്‍ പെണ്‍കുട്ടിയുടെ ജീവന്‍ രക്ഷിക്കാനായില്ല. സംഭവസ്ഥലത്ത് വെച്ച് തന്നെ മരണം സ്ഥിരീകരിച്ചു. സ്‌കൂള്‍ വിദ്യാര്‍ത്ഥിനിയ്ക്ക് ആദരാഞ്ജലികള്‍ അര്‍പ്പിച്ച് പഠിച്ചിരുന്ന ഹോട്ടണ്‍ അക്കാഡമി പ്രിന്‍സിപ്പല്‍ സൂ ഗില്‍ വളരെ തമാശകള്‍ പറഞ്ഞിരുന്ന ആളാണ് സ്‌കാര്‍ലെറ്റെന്ന് സ്മരിച്ചു. ബഹുമാനവും, വിനയവും സൂക്ഷിച്ച പെണ്‍കുട്ടിയാണെന്നും പ്രിന്‍സിപ്പല്‍ പറയുന്നു.

  • ലണ്ടനില്‍ കറുത്ത വര്‍ഗക്കാരന്‍ വെടിയേറ്റ് മരിച്ചു; പോലീസ് ജാഗ്രതയില്‍
  • ബ്രിട്ടന്‍ മോഷണ പരമ്പരകളുടെ പിടിയില്‍; അന്വേഷിക്കാന്‍ താല്‍പര്യമില്ലാതെ പോലീസും, ഷോപ്പ് ജീവനക്കാര്‍ സുരക്ഷാഭീഷണിയില്‍
  • സമരത്തിനിടെ ജോലിക്ക് കയറുന്ന ഡോക്ടര്‍മാരെ ചതിയന്‍മാരെന്ന് വിളിച്ച് സമരക്കാര്‍
  • മലയാളി യുവാവ് അയര്‍ലന്‍ഡില്‍ കാര്‍ നദിയില്‍ വീണ് മരിച്ചു
  • യുകെയിലെ ആദ്യകാല മലയാളി കുടിയേറ്റക്കാരനായ ബിജു മാത്യു ന്യൂകാസിലില്‍ അന്തരിച്ചു
  • ക്രിസ്മസ് പാര്‍ട്ടിക്കിടെ സ്റ്റോക്ക് ഓണ്‍ ട്രെന്റ് മലയാളി കുഴഞ്ഞു വീണു മരിച്ചു
  • ചാന്‍സലറുടെ 30 ബില്ല്യണ്‍ പൗണ്ടിന്റെ ബജറ്റ് വേട്ട ഡിസംബര്‍ ഷോപ്പിംഗിനെ പ്രതികൂലമായി ബാധിച്ചു
  • ബ്രൈറ്റണ്‍ ബിഷപ്പ് റിച്ചാര്‍ഡ് മോത്ത് യുകെയിലെ കത്തോലിക്കാ സഭയുടെ പുതിയ തലവന്‍
  • പുതിയ ഫ്ലൂ ഡാറ്റ പുറത്തുവിട്ടു, ആശുപത്രികള്‍ 'ഹൈ അലേര്‍ട്ടില്‍'
  • പെന്‍ഷന്‍ പ്രായത്തില്‍ വലിയ മാറ്റത്തിന് സര്‍ക്കാര്‍; വിരമിക്കല്‍ പ്രായം 67 മാറും
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions