യു.കെ.വാര്‍ത്തകള്‍

യുവ എംപിമാര്‍ക്കും വനിതകള്‍ക്കും താക്കോല്‍ സ്ഥാനം നല്‍കി സ്റ്റാര്‍മര്‍

അധികാരത്തിലെത്തിയ ലേബര്‍ സര്‍ക്കാര്‍ ഒട്ടേറെ മാറ്റങ്ങളാണ് മന്ത്രിസഭാ രൂപീകരണത്തില്‍ വരുത്തിയിരിക്കുന്നത്. ഇത്രയും കാലത്തിനിടെ യുകെ മന്ത്രിസഭയില്‍ അധികാരം ഏല്‍ക്കുന്ന ആദ്യത്തെ വനിതാ ചാന്‍സലര്‍ ആണ് റേച്ചല്‍ റീവ്സ് . സ്ത്രീ പ്രാതിനിധ്യത്തിലും സ്റ്റാര്‍മര്‍ മന്ത്രിസഭയും പാര്‍ലമെന്റും വളരെ മുന്നിലാണ്. ബ്രിട്ടീഷ് ജനസംഖ്യയുടെ 18 ശതമാനം വരുന്ന വെള്ളക്കാരല്ലാത്ത വംശീയ ന്യൂനപക്ഷങ്ങളെ പ്രതിനിധീകരിക്കുന്ന 87 എം പി മാരാണ് പുതിയ പാര്‍ലമെന്റില്‍ ഉള്ളത്. അവരില്‍ 66 പേരും ലേബര്‍ അംഗങ്ങളാണ്.

യുവ എംപിമാരെ നേതൃത്വനിരയിലേയ്ക്ക് കൊണ്ടു വരുന്നതിന് പ്രത്യേക പ്രാധാന്യമാണ് പ്രധാനമന്ത്രി കീര്‍ സ്റ്റാര്‍മര്‍ നടത്തിയിരിക്കുന്നത്. ഈ പാര്‍ലമെന്റില്‍ ആദ്യമായി തിരഞ്ഞെടുക്കപ്പെട്ട 5 എംപിമാര്‍ക്കാണ് സ്റ്റാര്‍മര്‍ തന്റെ മന്ത്രിസഭയില്‍ സ്ഥാനം നല്‍കിയത്. പാര്‍ലമെന്റില്‍ മുന്‍ പരിചയമില്ലാത്ത എംപിമാര്‍ക്ക് മന്ത്രിസ്ഥാനം നല്‍കുന്നത് അസാധാരണമായ നടപടിയാണ്. അതില്‍ പ്രധാനപ്പെട്ടതാണ് മുന്‍കാല ലേബര്‍ നേതാവായിരുന്ന ലോര്‍ഡ് ഫിലിപ്പ് ഗൗള്‍ഡിന്റെ മകളുമായ ജോര്‍ജിയ ഗൗള്‍ഡിനെ കാബിനറ്റ് ഓഫീസില്‍ പാര്‍ലമെന്ററി സെക്രട്ടറിയായി നിയമിച്ചത് .

എനര്‍ജി സെക്യൂരിറ്റി ആന്‍ഡ് നെറ്റ് സീറോയിലെ ജൂനിയര്‍ മിനിസ്റ്റര്‍ ആയി സ്ഥാനമേറ്റ മിയാറ്റ ഫാന്‍ബുള്ളെ , മിനിസ്റ്റര്‍ ഓഫ് വെറ്ററന്‍സ് ആയ കേണല്‍ അലിസ്റ്റര്‍ കാര്‍ണ്‍സ് എന്നിവരെല്ലാം ആദ്യമായി പാര്‍ലമെന്റിലേയ്ക്ക് തിരഞ്ഞെടുക്കപ്പെട്ടവരാണ് .ആസൂത്രണ നിയമ വിദഗ്ധയായ സാറാ സാക്ക്മാന്‍ ആണ് പുതിയ സോളിസിറ്റര്‍ ജനറല്‍. ആദ്യമായി തിരഞ്ഞെടുക്കപ്പെട്ട കിര്‍സ്റ്റി മക്നീല്‍ ആണ് സ്കോട്ട്‌ലന്‍ഡ് ഒഫീഷ്യല്‍ ജൂണിയര്‍ മന്ത്രി. ജൂണിയര്‍ മന്ത്രിമാരുടെ നിയമനം പൂര്‍ത്തിയാട്ടില്ല . മന്ത്രി തലത്തില്‍ യുവരക്തത്തെ ഉള്‍പ്പെടുത്തി തലമുറ മാറ്റത്തിനും സ്റ്റാര്‍മര്‍ മുന്‍ കൈ എടുക്കുന്നതായാണ് രാഷ്ട്രീയ നിരീക്ഷകര്‍ വിലയിരുത്തുന്നത്.

  • ലണ്ടനില്‍ കറുത്ത വര്‍ഗക്കാരന്‍ വെടിയേറ്റ് മരിച്ചു; പോലീസ് ജാഗ്രതയില്‍
  • ബ്രിട്ടന്‍ മോഷണ പരമ്പരകളുടെ പിടിയില്‍; അന്വേഷിക്കാന്‍ താല്‍പര്യമില്ലാതെ പോലീസും, ഷോപ്പ് ജീവനക്കാര്‍ സുരക്ഷാഭീഷണിയില്‍
  • സമരത്തിനിടെ ജോലിക്ക് കയറുന്ന ഡോക്ടര്‍മാരെ ചതിയന്‍മാരെന്ന് വിളിച്ച് സമരക്കാര്‍
  • മലയാളി യുവാവ് അയര്‍ലന്‍ഡില്‍ കാര്‍ നദിയില്‍ വീണ് മരിച്ചു
  • യുകെയിലെ ആദ്യകാല മലയാളി കുടിയേറ്റക്കാരനായ ബിജു മാത്യു ന്യൂകാസിലില്‍ അന്തരിച്ചു
  • ക്രിസ്മസ് പാര്‍ട്ടിക്കിടെ സ്റ്റോക്ക് ഓണ്‍ ട്രെന്റ് മലയാളി കുഴഞ്ഞു വീണു മരിച്ചു
  • ചാന്‍സലറുടെ 30 ബില്ല്യണ്‍ പൗണ്ടിന്റെ ബജറ്റ് വേട്ട ഡിസംബര്‍ ഷോപ്പിംഗിനെ പ്രതികൂലമായി ബാധിച്ചു
  • ബ്രൈറ്റണ്‍ ബിഷപ്പ് റിച്ചാര്‍ഡ് മോത്ത് യുകെയിലെ കത്തോലിക്കാ സഭയുടെ പുതിയ തലവന്‍
  • പുതിയ ഫ്ലൂ ഡാറ്റ പുറത്തുവിട്ടു, ആശുപത്രികള്‍ 'ഹൈ അലേര്‍ട്ടില്‍'
  • പെന്‍ഷന്‍ പ്രായത്തില്‍ വലിയ മാറ്റത്തിന് സര്‍ക്കാര്‍; വിരമിക്കല്‍ പ്രായം 67 മാറും
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions