യു.കെ.വാര്‍ത്തകള്‍

യുവതി പ്രണയബന്ധം അവസാനിപ്പിച്ചതില്‍ കലിപൂണ്ട മുന്‍ കാമുകന്‍ ഹെര്‍ട്ട്‌ഫോര്‍ഡ്ഷയറില്‍ കൂട്ടക്കൊല നടത്തി


യുവതി പ്രണയബന്ധം അവസാനിപ്പിച്ചതില്‍ കലിപൂണ്ട മുന്‍ കാമുകന്‍ ഹെര്‍ട്ട്‌ഫോര്‍ഡ്ഷയറില്‍ കൂട്ടക്കൊല നടത്തി. യുവതിയെയും സഹോദരിയെയും അമ്മയെയും ആണ് വീട്ടില്‍ കെട്ടിയിട്ട് വെടിവെച്ച് കൊലപ്പെടുത്തിയത്.

ബിബിസി താരത്തിന്റെ ഭാര്യയും, രണ്ട് പെണ്‍മക്കളുമാണ് ദാരുണമായി കൊലചെയ്യപ്പെട്ടത്. പെണ്‍മക്കളില്‍ ഒരാളുടെ മുന്‍ കാമുകനാണ് കുടുംബത്തെ കൂട്ടക്കൊല ചെയ്തത്. ബിബിസി താരമായ ജോണ്‍ ഹണ്ടിന്റെ ഭാര്യ 61-കാരി കരോള്‍ ഹണ്ട്, രണ്ട് പെണ്‍മക്കളായ 25-കാരി ലൂസി, 28-കാരി ഹന്നാ എന്നിവരെയാണ് വീട്ടില്‍ കെട്ടിയിട്ട് വെടിവെച്ച് കൊലപ്പെടുത്തിയത്.

ലൂസിയുടെ മുന്‍ കാമുകന്‍ 26-കാരന്‍ കൈലി ഫോര്‍ഡാണ് കൂട്ടക്കൊല നടത്തിയത്. 24 മണിക്കൂര്‍ നീണ്ട തെരച്ചിലിനൊടുവില്‍ നോര്‍ത്ത് ലണ്ടനിലെ സെമിത്തേരിയില്‍ കല്ലുകള്‍ക്ക് ഇടയില്‍ ഒളിച്ചിരിക്കവെയാണ് ഇയാളെ സായുധ പോലീസ് പിടികൂടിയത്.

ക്രോസ്‌ബോ ഉപയോഗിച്ച് സ്വയം പരുക്കേല്‍പ്പിച്ചതിനെ തുടര്‍ന്ന് ഇയാളെ ആശുപത്രിയിലേക്ക് മാറ്റിയിരിക്കുകയാണ്. വീട്ടില്‍ നിന്നും കരച്ചില്‍ കേട്ടിരുന്നതായി അയല്‍വാസികള്‍ വ്യക്തമാക്കി. കുട്ടി കരയുന്നതാണെന്ന് ആദ്യം തെറ്റിദ്ധരിക്കുകയും ചെയ്തു. മൂന്ന് ഇരകളില്‍ ഒരാള്‍ 999-ല്‍ വിളിച്ച് വിവരം അറിയിച്ചതായാണ് വിവരം.

സ്ത്രീകളില്‍ ഒരാള്‍ പങ്കാളിക്ക് സന്ദേശം അയച്ച് പോലീസില്‍ വിവരം അറിയിക്കാന്‍ ആവശ്യപ്പെട്ടെന്നാണ് ഗാര്‍ഡിയന്‍ റിപ്പോര്‍ട്ട്. പോലീസ് എത്തുമ്പോള്‍ സ്ത്രീകളെ കെട്ടിയിട്ട നിലയിലായിരുന്നില്ല. എന്നാല്‍ മുഖത്തും, കൈത്തണ്ടയിലും, മുട്ടിലും പരുക്കുകള്‍ ഉണ്ടായിരുന്നതായാണ് വിവരം. കൂട്ടക്കൊലയ്ക്ക് മുന്‍പ് ലൂസിയും, ക്ലിഫോര്‍ഡും തമ്മില്‍ സംഘര്‍ഷഭരിതമായ ബ്രേക്ക്അപ്പ് നടന്നിരുന്നു.

  • ലണ്ടനില്‍ കറുത്ത വര്‍ഗക്കാരന്‍ വെടിയേറ്റ് മരിച്ചു; പോലീസ് ജാഗ്രതയില്‍
  • ബ്രിട്ടന്‍ മോഷണ പരമ്പരകളുടെ പിടിയില്‍; അന്വേഷിക്കാന്‍ താല്‍പര്യമില്ലാതെ പോലീസും, ഷോപ്പ് ജീവനക്കാര്‍ സുരക്ഷാഭീഷണിയില്‍
  • സമരത്തിനിടെ ജോലിക്ക് കയറുന്ന ഡോക്ടര്‍മാരെ ചതിയന്‍മാരെന്ന് വിളിച്ച് സമരക്കാര്‍
  • മലയാളി യുവാവ് അയര്‍ലന്‍ഡില്‍ കാര്‍ നദിയില്‍ വീണ് മരിച്ചു
  • യുകെയിലെ ആദ്യകാല മലയാളി കുടിയേറ്റക്കാരനായ ബിജു മാത്യു ന്യൂകാസിലില്‍ അന്തരിച്ചു
  • ക്രിസ്മസ് പാര്‍ട്ടിക്കിടെ സ്റ്റോക്ക് ഓണ്‍ ട്രെന്റ് മലയാളി കുഴഞ്ഞു വീണു മരിച്ചു
  • ചാന്‍സലറുടെ 30 ബില്ല്യണ്‍ പൗണ്ടിന്റെ ബജറ്റ് വേട്ട ഡിസംബര്‍ ഷോപ്പിംഗിനെ പ്രതികൂലമായി ബാധിച്ചു
  • ബ്രൈറ്റണ്‍ ബിഷപ്പ് റിച്ചാര്‍ഡ് മോത്ത് യുകെയിലെ കത്തോലിക്കാ സഭയുടെ പുതിയ തലവന്‍
  • പുതിയ ഫ്ലൂ ഡാറ്റ പുറത്തുവിട്ടു, ആശുപത്രികള്‍ 'ഹൈ അലേര്‍ട്ടില്‍'
  • പെന്‍ഷന്‍ പ്രായത്തില്‍ വലിയ മാറ്റത്തിന് സര്‍ക്കാര്‍; വിരമിക്കല്‍ പ്രായം 67 മാറും
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions