യു.കെ.വാര്‍ത്തകള്‍

ഭഗവത്ഗീതയില്‍ തൊട്ട് ടോറി എംപിയായി ഇന്ത്യന്‍ വംശജയുടെ സത്യപ്രതിജ്ഞ

ഇന്ത്യന്‍ വംശജയായ യുകെ എംപി ശിവാനി രാജ പാര്‍ലമെന്റില്‍ സത്യപ്രതിജ്ഞ ചെയ്തു. ഭഗവത്ഗീതയില്‍ തൊട്ടായിരുന്നു ലെസ്റ്റര്‍ ഈസ്റ്റില്‍നിന്നുള്ള കണ്‍സര്‍വേറ്റീവ് എംപിയായ ശിവാനി സത്യപ്രതിജ്ഞ ചെയ്തത്. ഗുജറാത്തി പശ്ചാത്തലത്തില്‍ നിന്നും വരുന്ന ബിസിനസ്സുകാരിയാണ് ശിവാനി രാജ.

37 വര്‍ഷത്തെ ലേബര്‍ പാര്‍ട്ടി ആധിപത്യം തകര്‍ത്താണ് ശിവാനി ലെസ്റ്റര്‍ ഈസ്റ്റില്‍ വിജയിച്ചത്. 2022ലെ ഇന്ത്യപാകിസ്ഥാന്‍ ക്രിക്കറ്റ് കളിക്ക് ശേഷം ഹിന്ദുക്കളും മുസ്ലിങ്ങളും തമ്മില്‍ സംഘര്‍ഷമുണ്ടായ പ്രദേശം കൂടിയായിരുന്നു ലെസ്റ്റര്‍. എതിരാളിയും ലേബര്‍ പാര്‍ട്ടി സ്ഥാനാര്‍ത്ഥിയുമായ രാജേഷ് അഗര്‍വാളിന് 10,100 വോട്ടുകള്‍ ലഭിച്ചപ്പോള്‍ ശിവാനിക്ക് ലഭിച്ചത് 14,526 വോട്ടുകളാണ്.

'ലെസ്റ്റര്‍ ഈസ്റ്റില്‍ നിന്ന് പാര്‍ലമെന്റ് പ്രതിനിധിയായി സത്യപ്രതിജ്ഞ ചെയ്യാന്‍ കഴിഞ്ഞത് അഭിമാനകരമാണ്. കിംഗ് ചാള്‍സിനോടും രാജ്യത്തിനോടും കൂറ് പുലര്‍ത്തുമെന്ന് ഈയവസരത്തില്‍ ഞാന്‍ ഗീതയില്‍ തൊട്ട് സത്യപ്രതിജ്ഞ ചെയ്യുകയാണ്', എംപിയായി സത്യപ്രതിജ്ഞ ശേഷം ശിവാനി എക്‌സില്‍ കുറിച്ചത് ഇങ്ങനെയാണ്;

നാനൂറിലധികം സീറ്റുകള്‍ നേടിയാണ് കെയര്‍ സ്റ്റാര്‍മറുടെ നേതൃത്വത്തില്‍ ലേബര്‍ പാര്‍ട്ടി യുകെയില്‍ അധികാരത്തില്‍ മടങ്ങിയെത്തിയിരിക്കുന്നത്.

  • ലണ്ടനില്‍ കറുത്ത വര്‍ഗക്കാരന്‍ വെടിയേറ്റ് മരിച്ചു; പോലീസ് ജാഗ്രതയില്‍
  • ബ്രിട്ടന്‍ മോഷണ പരമ്പരകളുടെ പിടിയില്‍; അന്വേഷിക്കാന്‍ താല്‍പര്യമില്ലാതെ പോലീസും, ഷോപ്പ് ജീവനക്കാര്‍ സുരക്ഷാഭീഷണിയില്‍
  • സമരത്തിനിടെ ജോലിക്ക് കയറുന്ന ഡോക്ടര്‍മാരെ ചതിയന്‍മാരെന്ന് വിളിച്ച് സമരക്കാര്‍
  • മലയാളി യുവാവ് അയര്‍ലന്‍ഡില്‍ കാര്‍ നദിയില്‍ വീണ് മരിച്ചു
  • യുകെയിലെ ആദ്യകാല മലയാളി കുടിയേറ്റക്കാരനായ ബിജു മാത്യു ന്യൂകാസിലില്‍ അന്തരിച്ചു
  • ക്രിസ്മസ് പാര്‍ട്ടിക്കിടെ സ്റ്റോക്ക് ഓണ്‍ ട്രെന്റ് മലയാളി കുഴഞ്ഞു വീണു മരിച്ചു
  • ചാന്‍സലറുടെ 30 ബില്ല്യണ്‍ പൗണ്ടിന്റെ ബജറ്റ് വേട്ട ഡിസംബര്‍ ഷോപ്പിംഗിനെ പ്രതികൂലമായി ബാധിച്ചു
  • ബ്രൈറ്റണ്‍ ബിഷപ്പ് റിച്ചാര്‍ഡ് മോത്ത് യുകെയിലെ കത്തോലിക്കാ സഭയുടെ പുതിയ തലവന്‍
  • പുതിയ ഫ്ലൂ ഡാറ്റ പുറത്തുവിട്ടു, ആശുപത്രികള്‍ 'ഹൈ അലേര്‍ട്ടില്‍'
  • പെന്‍ഷന്‍ പ്രായത്തില്‍ വലിയ മാറ്റത്തിന് സര്‍ക്കാര്‍; വിരമിക്കല്‍ പ്രായം 67 മാറും
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions