സിനിമ

ശരീരഭാരം പെട്ടെന്ന് കുറയ്ക്കാനായി 21 ദിവസത്തെ വാട്ടര്‍ ഫാസ്റ്റിംഗുമായി രഞ്ജിനി ഹരിദാസ്

21 ദിവസത്തെ വാട്ടര്‍ ഫാസ്റ്റിംഗ് തെറാപ്പി ചെയ്യുകയാണ് താനെന്ന് അവതാരകയും നടിയുമായ രഞ്ജിനി ഹരിദാസ്. പെട്ടെന്ന് ശരീരഭാരം കുറയ്ക്കാനായാണ് വാട്ടര്‍ ഫാസ്റ്റിംഗ് തെറാപ്പി ചെയ്യുക. ഒന്നോ രണ്ടോ ദിവസങ്ങള്‍ മാത്രം ചെയ്യുന്ന തെറാപ്പി 21 ദിവസം വരെ ചെയ്യാനെടുത്ത രഞ്ജിനിയുടെ തീരുമാനത്തെ വിമര്‍ശിച്ചു കൊണ്ടാണ് പലരും എത്തുന്നത്.

ഇന്‍സ്റ്റഗ്രാമില്‍ തന്റെ ചിത്രം പങ്കുവച്ചു കൊണ്ടാണ് രഞ്ജിനി കുറിപ്പ് പങ്കുവച്ചിരിക്കുന്നത്. '21 ദിവസത്തെ വാട്ടര്‍ ഫാസ്റ്റിംഗ് തെറാപ്പിക്ക് ഞാന്‍ സൈന്‍ അപ്പ് ചെയ്തു. എനിക്ക് വട്ടായെന്ന് നിങ്ങള്‍ക്ക് തോന്നുന്നുണ്ടാകും. എന്നാല്‍ പ്രത്യക്ഷത്തില്‍ ഈ ഫാസ്റ്റിംഗിന് അതിശയകരമായ ചില ഗുണങ്ങളുണ്ട്. അത് നേരിട്ട് അനുഭവിക്കാന്‍ ഞാന്‍ ആഗ്രഹിച്ചു.'

'കൂടാതെ ഞാന്‍ സ്വയമൊരു വെല്ലുവിളി ഇഷ്ടപ്പെടുന്നുണ്ട്. ആദ്യത്തെ ഒന്നു രണ്ട് ദിവസം കാര്യങ്ങള്‍ വളരെ എളുപ്പമായിരുന്നു. പക്ഷേ ഞാന്‍ സത്യസന്ധമായി പറയുകയാണെങ്കില്‍ ഇന്ന് 3ാം ദിവസമാണ് ഇതൊരു തെണ്ടിത്തരമായി പോയെന്ന് എനിക്ക് തന്നെ മനസിലായത്. എന്നിരുന്നാലും എനിക്ക് ഇതിലൂടെ ശക്തി ലഭിക്കണം.'

'ഒരിക്കല്‍ എന്റെ ശരീരം ഓട്ടോഫാഗി പൂര്‍ത്തിയാക്കിയാല്‍ അത് പ്രത്യക്ഷത്തില്‍ സുഖമായിരിക്കണം! അതുകൊണ്ട് ഞാന്‍ വിശപ്പോടെ കാത്തിരിക്കുന്നു' എന്നാണ് രഞ്ജിനി കുറിപ്പില്‍ പറയുന്നത്. ഇതിന് പിന്നാലെ സംശയങ്ങളുമായി പലരും എത്തിയിട്ടുണ്ട്. 21 ഇരുപത്തിയൊന്ന് ദിവസം വെള്ളം മാത്രമേ ഉള്ളുവെന്ന് പറഞ്ഞാല്‍ അത് എങ്ങനെയാണ് പോസിബിള്‍ ആവുക എന്നാണ് ഒരാള്‍ ചോദിച്ചത്.

'14 മുതല്‍ 17 ദിവസം വരെ എന്തായാലും അങ്ങനെ പോവും. എനിക്ക് എത്ര ദിവസം ഇഷ്ടപ്പെട്ട വെള്ളം മാത്രം കുടിച്ച് പോകാനാകും എന്നതിനെ ആശ്രയിച്ചാണ് കാര്യങ്ങള്‍. അതിന് ശേഷം 47 ദിവസം കൊണ്ട് പതിയെ ഭക്ഷണത്തിലേക്ക് തിരികെ കൊണ്ടുവരികയാണ് ചെയ്യുക' എന്നാണ് രഞ്ജിനി പറയുന്നത്.

  • ദിലീപിന്റെ 'ഭഭബ' 100 ദിവസം ഓടാന്‍ പഴവങ്ങാടി ഗണപതിക്കു 1001 തേങ്ങ നേര്‍ന്നിട്ടുണ്ടെന്ന് കലാമണ്ഡലം സത്യഭാമ
  • ദിലീപിനെതിരെ പറഞ്ഞാല്‍ മുഖത്ത് ആസിഡ് ഒഴിക്കും'; ഡബ്ബിങ് ആര്‍ട്ടിസ്റ്റ് ഭാഗ്യലക്ഷ്മിക്ക് ഭീഷണി
  • ഐഎഫ്എഫ്കെയിലും ആറ് ചിത്രങ്ങള്‍ക്ക് വിലക്ക്
  • പ്രീതിയും താനും വിവാഹമോചിതരായെന്ന് നടന്‍ ഷിജു
  • തിരക്കഥ മോഷണം: മേജര്‍ രവി 30 ലക്ഷം രൂപ റെജി മാത്യുവിന് നല്‍കണം
  • പി ടി കുഞ്ഞുമുഹമ്മദിനെതിരായ ലൈംഗികാതിക്രമ കേസ്; ചലച്ചിത്ര അക്കാദമിക്ക് പൊലീസ് നോട്ടീസ് നല്‍കും
  • ഇത് ഇന്നയാള് തന്നെയാണ് ചെയ്യിച്ചതെന്ന് ഭാമ എന്നോട് പറഞ്ഞതാണല്ലോ, പിന്നീട് മൊഴി മാറ്റി- ഭാഗ്യലക്ഷ്മി
  • ദിലീപിനെ തിരിച്ചെടുക്കുന്നതില്‍ പ്രതിഷേധം; ഫെഫ്കയില്‍ നിന്ന് രാജിവച്ച് ഭാഗ്യലക്ഷ്മി
  • ദിലീപ് അഗ്നിശുദ്ധി വരുത്തി; ജയിലിലിട്ടതിന് ആര് നഷ്ടപരിഹാരം നല്‍കും? സുരേഷ് കുമാര്‍
  • 'അവള്‍ക്കൊപ്പം'; നടിയെ ആക്രമിച്ച കേസില്‍ അതിജീവിതയെ പിന്തുണച്ച് റിമ കല്ലിങ്കല്‍
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions