യു.കെ.വാര്‍ത്തകള്‍

വിസാ കാലാവധി തീരുന്നതായി ഹോം ഓഫീസിന്റെ കത്ത്: ഇന്ത്യന്‍ വംശജ രണ്ട് പിഞ്ചുകുഞ്ഞുങ്ങളുമായി ആത്മഹത്യക്കൊരുങ്ങി

യുകെയിലെ വിദേശ കെയറര്‍മാര്‍ അനുഭവിക്കുന്ന അനിശ്ചിതാവസ്ഥയുടെ ഉദാഹരണമായി ഇന്ത്യന്‍ വംശജ രണ്ട് പിഞ്ചുകുഞ്ഞുങ്ങളുമായി നടത്തിയ ആത്മഹത്യാ ശ്രമം. 2021ല്‍ ഇന്ത്യയില്‍ നിന്നും യുകെയിലെത്തിയ 31-കാരി റോന്‍ഡാ മൈസ്ടിഷിന്റെ ആത്മഹത്യാ ശ്രമത്തെ കുറിച്ചാണ് ബ്രിട്ടനിലെ കോടതി തന്നെ ഇക്കാര്യം ചൂണ്ടിക്കാണിച്ചത്.

ഹോം ഓഫീസില്‍ നിന്നും വിസാ കാലാവധി അവസാനിക്കുന്നത് സംബന്ധിച്ച് മുന്നറിയിപ്പ് നല്‍കുന്ന കത്ത് ലഭിച്ചതോടെയാണ് കെയററുടെ മാനസിക നില കൈവിട്ട് പോയത്. ഇവര്‍ തന്റെ പിഞ്ചുകുഞ്ഞുങ്ങളുമായാണ് ആത്മഹത്യ ചെയ്യാന്‍ പോയത്. സൗത്താംപ്ടണിലെ കോബ്‌ഡെന്‍ പാലത്തിന് സമീപത്തുള്ള ഇച്ചെന്‍ നദിയിലാണ് യുവതി കുഞ്ഞുങ്ങളുമായി പ്രവേശിച്ചത്.

കഴിഞ്ഞ വര്‍ഷം ഒക്ടോബര്‍ 26-നായിരുന്നു സംഭവം. തണുത്തുറഞ്ഞ വെള്ളത്തിലേക്ക് ഇവര്‍ ഇറങ്ങിപ്പോകുന്നത് രണ്ട് സ്‌കൂള്‍ വിദ്യാര്‍ത്ഥിനികള്‍ ശ്രദ്ധിക്കുകയും ഇവര്‍ വഴിയാത്രക്കാരെ വിവരം അറിയിക്കുകയുമായിരുന്നു. ഒരാള്‍ വെള്ളത്തില്‍ ഇറങ്ങാന്‍ തയ്യാറായി യുവതിക്ക് അരികിലേക്ക് നീന്തിയെത്തിയതോടെ കുഞ്ഞുങ്ങളെ കൈമാറാന്‍ ഇവര്‍ തയ്യാറായി.

എന്നാല്‍ തന്നെ രക്ഷിക്കാന്‍ തിരിച്ചുവരേണ്ടെന്ന് റോന്‍ഡ പറഞ്ഞു. ഇതിനിടെ നദിയിലൂടെ പോയ ബോട്ടിലുള്ളവര്‍ തുഴഞ്ഞ് അരികിലെത്തുകയും, പറഞ്ഞ് സമാധാനിപ്പിച്ച് രക്ഷപ്പെടുത്തുകയുമായിരുന്നു. ആശുപത്രിയില്‍ ചികിത്സയ്ക്ക് ശേഷം പോലീസ് ഇവരെ അറസ്റ്റ് ചെയ്തു. യുവതി വിസ സംബന്ധിച്ച് കടുത്ത മാനസിക സമ്മര്‍ദത്തിലായിരുന്നുവെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു.

രണ്ടര വര്‍ഷത്തെ വിസയിലാണ് യുകെയില്‍ എത്തിയതെങ്കിലും സ്‌പോണ്‍സര്‍ഷിപ്പ് പുതുക്കാന്‍ 20,000 പൗണ്ട് നല്‍കണമെന്ന് തൊഴിലുടമ ആവശ്യപ്പെട്ടു. പണമായി ലഭിച്ചില്ലെങ്കില്‍ വിസ റദ്ദാക്കുമെന്നും ഭീഷണിപ്പെടുത്തി. 2023 സെപ്റ്റംബറില്‍ ഹോം ഓഫീസിന്റെ അറിയിപ്പിലാണ് സ്‌പോണ്‍സര്‍ഷിപ്പ് റദ്ദായെന്ന് ഇവര്‍ അറിയുന്നത്. ഇതിനൊടുവിലാണ് മാനസികമായി തകര്‍ന്ന് ആത്മഹത്യാശ്രമം നടത്തിയത്.

സംഭവത്തില്‍ കെയററെ ജയിലിലേക്ക് അയയ്ക്കുന്നില്ലെന്ന് വ്യക്തമാക്കിയ ജഡ്ജ് സുപ്രധാന ജോലി ചെയ്യാനെത്തുന്ന ആളുകള്‍ക്ക് സ്‌പോണ്‍സര്‍ഷിപ്പ് വിസകള്‍ക്കായി പണം നല്‍കാനുള്ള ഇത്തരം സമ്മര്‍ദങ്ങളുടെ നേര്‍ചിത്രമാണ് ഈ സംഭവം വിവരിക്കുന്നതെന്ന് ജഡ്ജ് വ്യക്തമാക്കി.

  • ലണ്ടനില്‍ കറുത്ത വര്‍ഗക്കാരന്‍ വെടിയേറ്റ് മരിച്ചു; പോലീസ് ജാഗ്രതയില്‍
  • ബ്രിട്ടന്‍ മോഷണ പരമ്പരകളുടെ പിടിയില്‍; അന്വേഷിക്കാന്‍ താല്‍പര്യമില്ലാതെ പോലീസും, ഷോപ്പ് ജീവനക്കാര്‍ സുരക്ഷാഭീഷണിയില്‍
  • സമരത്തിനിടെ ജോലിക്ക് കയറുന്ന ഡോക്ടര്‍മാരെ ചതിയന്‍മാരെന്ന് വിളിച്ച് സമരക്കാര്‍
  • മലയാളി യുവാവ് അയര്‍ലന്‍ഡില്‍ കാര്‍ നദിയില്‍ വീണ് മരിച്ചു
  • യുകെയിലെ ആദ്യകാല മലയാളി കുടിയേറ്റക്കാരനായ ബിജു മാത്യു ന്യൂകാസിലില്‍ അന്തരിച്ചു
  • ക്രിസ്മസ് പാര്‍ട്ടിക്കിടെ സ്റ്റോക്ക് ഓണ്‍ ട്രെന്റ് മലയാളി കുഴഞ്ഞു വീണു മരിച്ചു
  • ചാന്‍സലറുടെ 30 ബില്ല്യണ്‍ പൗണ്ടിന്റെ ബജറ്റ് വേട്ട ഡിസംബര്‍ ഷോപ്പിംഗിനെ പ്രതികൂലമായി ബാധിച്ചു
  • ബ്രൈറ്റണ്‍ ബിഷപ്പ് റിച്ചാര്‍ഡ് മോത്ത് യുകെയിലെ കത്തോലിക്കാ സഭയുടെ പുതിയ തലവന്‍
  • പുതിയ ഫ്ലൂ ഡാറ്റ പുറത്തുവിട്ടു, ആശുപത്രികള്‍ 'ഹൈ അലേര്‍ട്ടില്‍'
  • പെന്‍ഷന്‍ പ്രായത്തില്‍ വലിയ മാറ്റത്തിന് സര്‍ക്കാര്‍; വിരമിക്കല്‍ പ്രായം 67 മാറും
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions