യു.കെ.വാര്‍ത്തകള്‍

ലണ്ടനില്‍ നവജാത ശിശുവിന്റെ ജഡം വേസ്റ്റ് ബിന്നില്‍ നിന്നും കണ്ടെത്തി

ലണ്ടനില്‍ നവജാത ശിശുവിന്റെ ജഡം വേസ്റ്റ് ബിന്നില്‍ നിന്നും കണ്ടെടുത്ത് പോലീസ്. ഒരു വീട്ടില്‍ നിന്നും നല്‍കിയ മാലിന്യ കൂടയില്‍ നവജാത ശിശുവിന്റെ മൃതദേഹം കണ്ടെത്തിയതായി പോലീസ് അറിയിച്ചു. ഇതുമായി ബന്ധപ്പെട്ട് കൊലപാതക ശ്രമത്തിനും ബാല അവഗണനയ്ക്കും, പ്രസവം മറച്ചു വെച്ചതിനും ഒരു 26 കാരനെയും കുഞ്ഞിനെ നശിപ്പിച്ചതിന് ഒരു 29 കാരിയേയും അറസ്റ്റ് ചെയ്തതായും പോലീസ് അറിയിച്ചു. ഇരുവരെയും പിന്നീട് ജാമ്യത്തില്‍ വിട്ടയച്ചു. കേസിന്റെ അന്വേഷണം തുടരുകയാണ്. ലണ്ടന്‍, കാംഡണിലെ ടാവിറ്റോണ്‍ സ്ട്രീറ്റിലേക്ക് പോലീസിനെ വിളിച്ചു വരുത്തുകയായിരുന്നു.

ആംബുലന്‍സ് സര്‍വ്വീസും പോലീസിനൊപ്പം എത്തിയിരുന്നെങ്കിലും കുഞ്ഞ് മരണപ്പെട്ട നിലയില്‍ കണ്ടെത്തുകയായിരുന്നു. തുടര്‍ന്ന്, ആ മാലിന്യ കൂട ഇരുന്നിരുന്നതിന്റെ സമീപമുള്ള വീട്ടില്‍ പോലീസ് അന്വേഷണം നടത്തുകയായിരുന്നു. തുടര്‍ന്ന് നടത്തിയ ഫൊറെന്‍സിക് പരിശോധനയിലൂടെയാണ് കുട്ടിയുടെ ജനനം പൂര്‍ണ്ണമായും വീടിനകത്താണ് നടന്നതെന്ന് മനസ്സിലായതെന്ന് മെട്രോപോലിറ്റന്‍ പോലീസ് വെളിപ്പെടുത്തി.

അന്വേഷണത്തില്‍ പൂര്‍ണ്ണമായും സഹകരിച്ച പ്രദേശവാസികളോട് നന്ദി രേഖപ്പെടുത്തിയ പോലീസ്, ഇത് സംബന്ധിച്ച് കൂടുതല്‍ വിവരങ്ങള്‍ അറിയാവുന്നവര്‍ പോലീസുമായി ബന്ധപ്പെടണം എന്നും ആവശ്യപ്പെട്ടിട്ടുണ്ട്. ഇത് ഒരു ഒറ്റപ്പെട്ട സംഭവമാണെന്നും, തീര്‍ത്തും ആശങ്കയുണര്‍ത്തുന്നതാണെങ്കിലും ആരും പരിഭ്രമിക്കേണ്ടതില്ല എന്നും പോലീസ് പറയുന്നു. സംഭവ സ്ഥലത്ത് മറ്റ് പരിശോധനകള്‍ നടക്കുന്നതിനാല്‍ പുറത്തുള്ളവര്‍ക്ക് പ്രവേശനം നിഷേധിച്ചിരിക്കുകയാണ്.

  • ലണ്ടനില്‍ കറുത്ത വര്‍ഗക്കാരന്‍ വെടിയേറ്റ് മരിച്ചു; പോലീസ് ജാഗ്രതയില്‍
  • ബ്രിട്ടന്‍ മോഷണ പരമ്പരകളുടെ പിടിയില്‍; അന്വേഷിക്കാന്‍ താല്‍പര്യമില്ലാതെ പോലീസും, ഷോപ്പ് ജീവനക്കാര്‍ സുരക്ഷാഭീഷണിയില്‍
  • സമരത്തിനിടെ ജോലിക്ക് കയറുന്ന ഡോക്ടര്‍മാരെ ചതിയന്‍മാരെന്ന് വിളിച്ച് സമരക്കാര്‍
  • മലയാളി യുവാവ് അയര്‍ലന്‍ഡില്‍ കാര്‍ നദിയില്‍ വീണ് മരിച്ചു
  • യുകെയിലെ ആദ്യകാല മലയാളി കുടിയേറ്റക്കാരനായ ബിജു മാത്യു ന്യൂകാസിലില്‍ അന്തരിച്ചു
  • ക്രിസ്മസ് പാര്‍ട്ടിക്കിടെ സ്റ്റോക്ക് ഓണ്‍ ട്രെന്റ് മലയാളി കുഴഞ്ഞു വീണു മരിച്ചു
  • ചാന്‍സലറുടെ 30 ബില്ല്യണ്‍ പൗണ്ടിന്റെ ബജറ്റ് വേട്ട ഡിസംബര്‍ ഷോപ്പിംഗിനെ പ്രതികൂലമായി ബാധിച്ചു
  • ബ്രൈറ്റണ്‍ ബിഷപ്പ് റിച്ചാര്‍ഡ് മോത്ത് യുകെയിലെ കത്തോലിക്കാ സഭയുടെ പുതിയ തലവന്‍
  • പുതിയ ഫ്ലൂ ഡാറ്റ പുറത്തുവിട്ടു, ആശുപത്രികള്‍ 'ഹൈ അലേര്‍ട്ടില്‍'
  • പെന്‍ഷന്‍ പ്രായത്തില്‍ വലിയ മാറ്റത്തിന് സര്‍ക്കാര്‍; വിരമിക്കല്‍ പ്രായം 67 മാറും
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions