Don't Miss

അംബാനിയുടെ ബ്രഹ്മാണ്ഡ കല്ല്യാണത്തില്‍ അന്തംവിട്ട് ബ്രിട്ടീഷ് മാധ്യമങ്ങള്‍!

മുകേഷ് അംബാനി മകനായി സംഘടിപ്പിച്ച ആഡംബര കല്യാണത്തില്‍ കണ്ണ് തള്ളി ബ്രിട്ടീഷ് മാധ്യമങ്ങള്‍! 250 മില്ല്യണ്‍ പൗണ്ട് ചെലവിട്ട് നടന്ന ചടങ്ങില്‍ അണിനിരന്നത്. വിഐപികളും വിവിഐപികളും അടങ്ങിയ നീണ്ട നിര. ഏഴ് മാസം മുന്‍പ് തുടങ്ങിയ ആഘോഷങ്ങള്‍ക്കു ഒടുവിലാണ് ആനന്ദ് അംബാനിയും, രാധികാ മെര്‍ച്ചന്റും വിവാഹിതരായത് . മുംബൈയില്‍ അത്യാഢംബരപൂര്‍വ്വമായി നടത്തിയ ചടങ്ങിലായിരുന്നു വിവാഹം.ലോകത്തിലെ തന്നെ ഏറ്റവും ധനികരായ കുടുംബത്തില്‍ നടക്കുന്ന വിവാഹത്തിനായി 250 മില്ല്യണ്‍ പൗണ്ട് പൊടിച്ചതായാണ് റിപ്പോര്‍ട്ട്.

ലോകത്തിലെ മുന്‍നിര എ-ലിസ്റ്റ് സെലിബ്രിറ്റികളാണ് അംബാനിയുടെ മകന്റെയും, ഫാര്‍മസ്യൂട്ടിക്കല്‍ വമ്പന്റെ മകളുമായ രാധികയുടെയും വിവാഹത്തിനായി അണിനിരന്നത്. മുന്‍ ബ്രിട്ടീഷ് പ്രധാനമന്ത്രിമാരായ ബോറിസ് ജോണ്‍സനും, ടോണി ബ്ലെയറും ഉള്‍പ്പെടെയുള്ളവരും ചടങ്ങിനെത്തിയിരുന്നു. അതിഥികള്‍ ഏതാണ്ട് 100 മില്ല്യണ്‍ പൗണ്ടിന്റെ ആഡംബര വിവാഹ സമ്മാനങ്ങള്‍ നല്‍കിയിട്ടുണ്ടെന്നാണ് വിവരം.

അംബാനിയുടെ ഉടമസ്ഥതയിലുള്ള മുംബൈയിലെ ജിയോ വേള്‍ഡ് കണ്‍വെന്‍ഷന്‍ സെന്ററിലായിരുന്നു ചടങ്ങ്. വമ്പന്‍ താരങ്ങള്‍ എത്തുന്നതിനാല്‍ പോലീസ് ചുറ്റുവട്ടമുള്ള റോഡുകള്‍ അടച്ചിരുന്നു. കിം കര്‍ദാഷിയന്‍, ഖോല്‍ കര്‍ദാഷിയന്‍, ജോണ്‍ സീനാ, പ്രിയങ്ക ചോപ്ര, ജോ ജോണസ് എന്നിവരും ചടങ്ങിനെത്തി. ഫിഫാ പ്രസിഡന്റ് ജിയാനി ഇന്‍ഫാന്റിനോ, ഭാര്യ ലീനയ്ക്ക് ഒപ്പമായിരുന്നു മുംബൈയിലെത്തിയത്.

ലോകം കണ്ടതില്‍ വെച്ച് തന്നെ ഏറ്റവും ആഡംബരവും, ചെലവേറിയതുമായ വിവാഹമാണ് മുകേഷ് അംബാനി മകനായി സംഘടിപ്പിച്ചത്.

  • എന്‍എച്ച്എസ് സമരങ്ങള്‍ ഒഴിവാക്കാന്‍ സുപ്രധാന ചര്‍ച്ച
  • കാനഡയില്‍ ഇന്ത്യന്‍ മെഡിക്കല്‍ വിദ്യാര്‍ത്ഥി വെടിയേറ്റ് മരിച്ചു; പ്രതികള്‍ക്കായി തിരച്ചില്‍
  • ശബരിമലയിലേത് തീവെട്ടിക്കൊള്ള; സകലതും അടിച്ചോണ്ടുപോയി
  • റഷ്യന്‍ ഭീഷണി: യുദ്ധത്തിനായി തയാറാകണമെന്ന മുന്നറിയിപ്പുമായി യുകെ സായുധ സേനാ മേധാവി
  • എല്ലാത്തിനും പിന്നില്‍ കാവ്യ-ദിലീപ് രഹസ്യ ബന്ധമെന്ന് മൊഴി
  • കൊടി സുനിയ്ക്കും പള്‍സര്‍ സുനിയ്ക്കും നടുവില്‍ കേരളം
  • എയര്‍ ഹോസ്റ്റസിനെ ദുരുദ്ദേശ്യത്തോടെ സ്പര്‍ശിച്ചു; സീറ്റില്‍ അശ്ലീല കുറിപ്പ് - മലയാളി അറസ്റ്റില്‍
  • മകനെ ഐഎസില്‍ ചേരാന്‍ പ്രേരിപ്പിച്ചുവെന്ന പരാതി; യുകെ മലയാളി ദമ്പതികള്‍ക്കെതിരെ യുഎപിഎ
  • നോര്‍ത്തേണ്‍ അയര്‍ലന്‍ഡില്‍ വീണ്ടും വംശീയ അതിക്രമം; മലയാളിയുടെ കാര്‍ കത്തിച്ചു
  • ലണ്ടനിലെ നിരത്തുകളില്‍ ഡ്രൈവറില്ലാ കാറുകള്‍ അടുത്ത വര്‍ഷം ഓടി തുടങ്ങും
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions