യു.കെ.വാര്‍ത്തകള്‍

ബര്‍മിംഗ്ഹാമിലെ അഞ്ചുവയസുകാരി ഹന്ന മേരിയുടെ വിയോഗത്തിന്റെ വേദനയില്‍ മലയാളി സമൂഹം

ബര്‍മിംഗ്ഹാം: ബര്‍മിംഗ്ഹാമില്‍ പനിബാധിച്ചു ചികിത്സയിലിരിക്കെ അപ്രതീക്ഷിതമായി വിടവാങ്ങിയ അഞ്ചു വയസുകാരി ഹന്ന മേരി കണ്ണീരോര്‍മ്മ . വൂള്‍വര്‍ഹാംപ്ടണിലെ ബില്‍സെന്റ് ഫിലിപ്പ് - ജെയ്‌മോള്‍ വര്‍ക്കി ദമ്പതികളുടെ മകള്‍ ഹന്ന മേരി ഫിലിപ്പ് ആണ് ചികിത്സയിലിരിക്കെ മരിച്ചത്.

പനി വിട്ടു മാറാത്തതിനെ തുടര്‍ന്ന് കഴിഞ്ഞ ഒരുമാസമായി ചികിത്സയിലായിരുന്നു പെണ്‍കുട്ടി. വിദഗ്ദ ചികിത്സക്കായി കുട്ടിയെ ബര്‍മിംഗ്ഹാം വിമണ്‍സ് ആന്‍ഡ് ചില്‍ഡ്രന്‍സ് എന്‍എച്ച്എസ് ഹോസ്പിറ്റലില്‍ പ്രവേശിപ്പിപ്പിക്കുകയും ചെയ്തിരുന്നു. എന്നാല്‍ ചികിത്സയില്‍ തുടരവേ ഹൃദയാഘാതം സംഭവിച്ചതു മൂലം ഹന്ന മരണത്തിന് കീഴടങ്ങുകയായിരുന്നു.

മല്ലപ്പള്ളിയിലെ തുരുത്തിക്കാട് സ്വദേശി ബില്‍സെന്റ് ഫിലിപ്പ് എട്ടു മാസം മുമ്പാണ് ഹന്നയേയും ഇളയ സഹോദന്‍ ആല്‍ബിനേയും കൂട്ടി യുകെയില്‍ എത്തുന്നത്. ഹന്നയുടെ അമ്മ നഴ്സായ ജെയ്‌മോള്‍ സ്വകാര്യ കെയര്‍ ഹോമില്‍ ജോലി ചെയ്തുവരികയായിരുന്നു. ബര്‍മിംഗ്ഹാം ഹെര്‍മ്മോന്‍ മാര്‍ത്തോമാ ദേവാലയത്തില്‍ സജീവാംഗങ്ങളായിരുന്നു ഈ കുടുംബം. യുകെയിലെത്തി ജീവിതം കരുപ്പിടിപ്പിക്കാനുള്ള ശ്രമത്തിനിടെയാണ് ഹന്നയ്ക്ക് സുഖമില്ലാതെയായത്.

ഹന്നയുടെ അകാല വേര്‍പാടില്‍ കുടുംബത്തിന് താങ്ങായി യുകെയില്‍ തന്നെയുള്ള ബന്ധുമിത്രാധികളും സുഹൃത്തുക്കളും ഒപ്പമുണ്ട്. ഹന്നയുടെ മൃതദേഹം തുടര്‍നടപടികള്‍ക്ക് ശേഷം നാട്ടില്‍ എത്തിക്കുന്നതിനും കുടുംബത്തെ സഹായിക്കുന്നതിനുമായി യു കെയില്‍ തന്നെയുള്ള പിതൃസഹോദരി ബിന്ദു ഫിലിപ്പ്, കുടുംബ സുഹൃത്തുക്കളായ സാം മാത്യു, ജിബു ചെറിയാന്‍ എന്നിവരുടെ പേരില്‍ ഫണ്ട് ശേഖരണവും ആരംഭിച്ചിട്ടുണ്ട്.

  • ലണ്ടനില്‍ കറുത്ത വര്‍ഗക്കാരന്‍ വെടിയേറ്റ് മരിച്ചു; പോലീസ് ജാഗ്രതയില്‍
  • ബ്രിട്ടന്‍ മോഷണ പരമ്പരകളുടെ പിടിയില്‍; അന്വേഷിക്കാന്‍ താല്‍പര്യമില്ലാതെ പോലീസും, ഷോപ്പ് ജീവനക്കാര്‍ സുരക്ഷാഭീഷണിയില്‍
  • സമരത്തിനിടെ ജോലിക്ക് കയറുന്ന ഡോക്ടര്‍മാരെ ചതിയന്‍മാരെന്ന് വിളിച്ച് സമരക്കാര്‍
  • മലയാളി യുവാവ് അയര്‍ലന്‍ഡില്‍ കാര്‍ നദിയില്‍ വീണ് മരിച്ചു
  • യുകെയിലെ ആദ്യകാല മലയാളി കുടിയേറ്റക്കാരനായ ബിജു മാത്യു ന്യൂകാസിലില്‍ അന്തരിച്ചു
  • ക്രിസ്മസ് പാര്‍ട്ടിക്കിടെ സ്റ്റോക്ക് ഓണ്‍ ട്രെന്റ് മലയാളി കുഴഞ്ഞു വീണു മരിച്ചു
  • ചാന്‍സലറുടെ 30 ബില്ല്യണ്‍ പൗണ്ടിന്റെ ബജറ്റ് വേട്ട ഡിസംബര്‍ ഷോപ്പിംഗിനെ പ്രതികൂലമായി ബാധിച്ചു
  • ബ്രൈറ്റണ്‍ ബിഷപ്പ് റിച്ചാര്‍ഡ് മോത്ത് യുകെയിലെ കത്തോലിക്കാ സഭയുടെ പുതിയ തലവന്‍
  • പുതിയ ഫ്ലൂ ഡാറ്റ പുറത്തുവിട്ടു, ആശുപത്രികള്‍ 'ഹൈ അലേര്‍ട്ടില്‍'
  • പെന്‍ഷന്‍ പ്രായത്തില്‍ വലിയ മാറ്റത്തിന് സര്‍ക്കാര്‍; വിരമിക്കല്‍ പ്രായം 67 മാറും
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions