ലണ്ടന്‍: വിംബിള്‍ഡണ്‍ ടെന്നീസ് പുരുഷവിഭാഗം ഫൈനലില്‍ നൊവാക് ജോക്കോവിച്ചിനെ തകര്‍ത്ത് സ്പാനിഷ് മൂന്നാം സീഡ് താരം കാര്‍ലോസ് അല്‍ക്കരാസിന് കിരീടം. 6-2, 6-2, 7-6-നാണ് 21-കാരന്റെ ജയം. മൂന്നു മണിക്കൂര്‍ പോരാട്ടം നീണ്ടുനിന്നു. അല്‍ക്കരാസിന്റെ തുടര്‍ച്ചയായതും കരിയറിലെ രണ്ടാമത്തേതുമായ വിംബിള്‍ഡണ്‍ കിരീടമാണിത്.
ഫൈനലിലുടനീളം അല്‍ക്കാരസിന്റെ ആധിപത്യമാണ് കണ്ടത്. ജോക്കോവിച്ചിനെ ബാക്ക്ഫൂട്ടില്‍ നിര്‍ത്തി ഉജ്ജ്വലമായ റിട്ടേണുകളിലൂടെ കളം വാഴുകയായിരുന്നു അല്‍ക്കരാസ്. കഴിഞ്ഞ തവണയാണ് ആദ്യ വിംബിള്‍ഡണ്‍ കിരീടം നേടിയത്. അന്നും ഫൈനലില്‍ ജോക്കോവിച്ചിനെ തകര്‍ത്തായിരുന്നു വിജയം. അല്‍ക്കരാസിന്റെ കരിയറിലെ നാലാം ഗ്രാന്‍ഡ്സ്ലാം കിരീടംകൂടിയാണ് ഈ നേട്ടം.
ഒരിക്കല്‍ക്കൂടി നൊവാക് ജോക്കോവിച്ചിനെ വീഴ്ത്തി ടെന്നിസ് പുരുഷ സിംഗിള്‍സിലെ മേധാവിത്തത്തിനു അടിവരയിടുകയാണ് ജോക്കോവിച്ച്. ഇന്ന് ജയിച്ചിരുന്നെങ്കില്‍ 25 ഗ്രാന്‍സ്‌ലാം സിംഗിള്‍സ് കിരീടങ്ങള്‍ നേടുന്ന ആദ്യ ടെന്നിസ് താരമെന്ന റെക്കോര്‍ഡ് സ്വന്തമായേനെ.