യു.കെ.വാര്‍ത്തകള്‍

യൂ​റോ​ ​കപ്പില്‍ ഇംഗ്ലണ്ടിന് കണ്ണീര്‍ രാവ്; യുവകരുത്തില്‍ ​സ്പെ​യ്ന്‍​ ​


ബെര്‍ലിന്‍​​​:​​​ ​യൂ​റോ​ ​കി​രീ​ട​ത്തി​നായി ആര്‍ത്തുവിളിച്ച ഇംഗ്ളീഷ് ആരാധകരെ നിശ്ശബ്ദരാക്കി ​സ്പെ​യി​നി​ന്റെ​ ​നാ​ലാം​ ​കിരീടധാരണം.​ ​ബെര്‍ലിനിലെ ​ ​ഒ​ളി​മ്പി​ക് ​സ്റ്റേ​ഡി​യം​ ​വേ​ദി​യാ​യ​ ​ഫൈ​ന​ലില്‍​ ​ഇം​ഗ്ല​ണ്ടി​നെ​ ​ഒ​ന്നി​നെ​തി​രെ​ ​ര​ണ്ട് ​ഗോ​ളു​ക​ള്‍​ക്ക് ​കീ​ഴ​ട​ക്കി​യാ​ണ് ​സ്പെ​യിന്‍​ ​യൂ​റോ​ ​ചാ​മ്പ്യ​ന്‍​മാ​രാ​യ​ത്.​ ​നി​ക്കോ​ ​വി​ല്യം​സും​ ​മി​കേ​ല്‍​ ​ഒ​യ​ര്‍സ​ബാ​ലു​മാ​ണ് ​സ്പെ​യി​നി​ന്റെ​ ​സ്കോ​റര്‍​മാ​ര്‍.​ ​കോ​ള്‍​ ​പാല്‍​മര്‍​ ​ഇം​ഗ്ല​ണ്ടി​നാ​യി​ ​ഒ​രു​ ​ഗോള്‍​ ​മ​ട​ക്കി.​ ​ഇം​ഗ്ല​ണ്ടി​ന്റെ​ ​തു​ടര്‍ച്ച​യാ​യ​ ​ര​ണ്ടാം​ ​യൂ​റോ​ ​ഫൈ​ന​ല്‍​ ​തോ​ല്‍​വി​യാ​ണി​ത്.​


​ഇ​ത്ത​വ​ണ​ത്തെ​ ​യൂ​റോ​യില്‍ പുതുശൈലിയുമായി ഒ​രു​ ​പ​റ്റം​ ​യു​വ​നി​ര​യു​മാ​യെ​ത്തി​യ​ ​സ്പെ​യി​ന്‍​ ​അ​ര്‍ഹി​ച്ച​ ​കി​രീ​ടം​ ​ത​ന്ന​യാ​ണി​ത്.​ ​ആ​ദ്യ​പ​കു​തി​യി​ല്‍​ ​ഇ​​​രു​​​ടീ​​​മും​​​ ​​​നി​​​ര​​​വ​​​ധി​​​ ​​​മു​​​ന്നേ​​​റ്റ​​​ങ്ങ​​​ള്‍​​​ ​​​ന​​​ട​​​ത്തി​​​യെ​​​ങ്കി​​​ലും​​​ ​​​വ​​​ല​​​കു​​​ലു​​​ക്കാ​​​നാ​​​യി​​​ല്ല.​​​ ​​​ആ​​​ദ്യ​​​ ​​​പ​​​കു​​​തി​​​യി​​​ല്‍​​​ ​​​ആ​​​ധി​​​പ​​​ത്യം​​​ ​​​സ്പെ​​​യി​​​നാ​​​യി​​​രു​​​ന്നു.​​​

പ്ര​​​തി​​​രോ​​​ധ​​​ത്തി​ലും​ ​​​ഒ​​​പ്പം​​​ ​​​കൗ​​​ണ്ടര്‍​​​ ​​​അ​​​റ്റാ​​​ക്കി​​​ലു​​​മാ​​​യി​​​രു​​​ന്നു​​​ ​​​ഇം​​​ഗ്ല​​​ണ്ടി​​​ന്റെ​​​ ​​​ശ്ര​​​ദ്ധ. തു​​​ട​​​ക്കം​​​ ​​​മു​​​ത​​​ലേ​​​ ​​​സ്പെ​​​യിന്‍​​​ ​​​ക​​​ളി​​​യു​​​ടെ​​​ ​​​ക​​​ടി​​​ഞ്ഞാ​​​ണ്‍ ​​​കൈ​​​ക്ക​ലാ​​​ക്കി.​​​ 5​​​-ാം​​​ ​​​മി​​​നി​​​ട്ടി​​​ല്‍​​​ ​​​സ്പെ​​​യി​​​ന് ​​​അ​​​നു​​​കൂ​​​ല​​​മാ​​​യി​​​ ​​​ആ​​​ദ്യ​​​കോര്‍​​​ണര്‍​​​ ​​​ല​​​ഭി​​​ച്ചെ​​​ങ്കി​​​ലും​​​ ​​​മു​​​ത​​​ലാ​​​ക്കാ​​​നാ​​​യി​​​ല്ല.​​​ ​​​തു​​​ടര്‍​​​ന്നും​​​ ​​​സ്പാ​​​നി​​​ഷ് ​​​ടീം​​​ ​​​ഇം​​​ഗ്ലീ​​​ഷ് ​​​ഗോ​​​ള്‍​​​മു​​​ഖ​​​ത്തേ​​​ക്ക് ​​​ആ​​​ക്ര​​​മ​​​ണ​​​ങ്ങ​​​ള്‍​​​ ​​​മെ​​​ന​​​ഞ്ഞു.​​​ ​​​ഇ​​​ട​​​തു​​​വിം​​​ഗില്‍​​​ ​​​നി​​​ക്കോ​​​ ​​​വി​​​ല്യം​​​സാ​​​യി​​​രു​​​ന്നു​​​ ​​​മു​​​ന്നേ​​​റ്റ​​​ങ്ങ​​​ളു​​​ടെ​​​ ​​​പ്ര​​​ധാ​​​ന​​​ ​​​സൂ​​​ത്ര​​​ധാ​​​രന്‍.​​​

25​​​-ാം​​​ ​​​മി​​​നി​​​ട്ടില്‍​​​ ​​​ഡാ​​​നി​​​കാര്‍​​​വ​​​ഹാ​​​ലി​​​നെ​​​ ​​​ഫൗള്‍​​​ ​​​ചെ​​​യ്ത​​​തി​​​ന് ​​​ഇം​​​ഗ്ല​​​ണ്ട് ​​​ക്യാ​​​പ്ട​​​ന്‍​​​ ​​​ഹാ​​​രി​​​കേ​​​ന്‍​​​ ​​​മ​​​ഞ്ഞ​​​ക്കാ​​​ര്‍​​​ഡ് ​​​ക​​​ണ്ടു.​​​ 31​​​-ാം​​​മി​​​നി​​​ട്ടി​​​ല്‍​​​ ​​​ഡെ​​​ക്‌​​​ലാ​​​ന്‍​​​ ​​​റൈ​​​സി​​​നെ​​​ ​​​ച​​​ല​​​ഞ്ച് ​​​ചെ​​​യ്ത​ സ്പെ​​​യി​​​നി​​​ന്റെ​​​ ​​​ഡാ​​​നി​​​ ​​​ഓള്‍​​​മോ​​​യ്ക്കും​​​ ​​​മ​​​ഞ്ഞ​​​ക്കാര്‍ഡ് ​​​കി​​​ട്ടി.​​​ 34​​​-ാം​​​മി​​​നി​​​ട്ടി​​​ല്‍​​​ ​​​സ്പെ​​​യി​​​ന് ​​​തു​​​ട​​​രെ​​​ ​​​ര​​​ണ്ട് ​​​കോ​​​ര്‍ണ​​​റു​​​ക​​​ള്‍​​​ ​​​കി​​​ട്ടി​​​യെ​​​ങ്കി​​​ലും​​​ ​​​ഫ​​​ല​​​മി​​​ല്ലാ​​​തെ​​​ ​​​പോ​​​യി.​​​ ​​​നി​​​ക്കോ​​​ ​​​വി​​​ല്യം​​​സ് ​​​വിം​​​ഗ് ​​​മാ​​​റി​​​യും​​​ ​​​ഗ്രൗ​​​ണ്ട് ​​​നി​​​റ​​​ഞ്ഞ് ​​​ക​​​ളി​​​ച്ചു.​​​ ​​​തു​​​ട​​​​​​ര്‍​​​ന്നും​​​ ​​​ഇ​​​രു​​​ടീ​​​മും​​​ ​​​ഗോ​​​ളി​​​നാ​​​യി​​​ ​​​നീ​​​ക്ക​​​ങ്ങ​​​ള്‍​​​ ​​​ന​​​ട​​​ത്തി​​​ക്കൊ​​​ണ്ടി​​​രു​​​ന്നു.​​​ 42​​​-ാം​​​മി​​​നി​​​ട്ടി​​​​​​ല്‍​​​ ​​​സ്പാ​​​നി​​​ഷ് ​​​ക്യാ​​​പ്ട​​​​​​ന്‍​​​ ​​​അല്‍​​​വാ​​​രാ​​​ ​​​മൊ​​​റാ​​​ട്ട​​​യു​​​ടെ​​​ ​​​ഒ​​​റ്റ​​​യ്ക്കു​​​ള്ള​ ​​​നീ​​​ക്കം​​​ ​​​ഇ​​​ഗ്ലീ​​​ഷ് ​​​പ്ര​​​തി​​​രോ​​​ധ​​​ ​​​നി​​​ര​​​ ​​​സ​​​മ​​​‌​​​​​​ര്‍​​​ത്ഥ​​​മാ​​​യി​​​ ​ത​ട​ഞ്ഞു​ ​.


ഒ​​​ന്നാം​​​ ​​​പ​​​കു​​​തി​​​യു​​​ടെ​​​ ​​​അ​​​വ​​​സാ​​​ന​​​ ​​​നി​​​മി​​​ഷം​​​ ​​​ഇം​​​ഗ്ലീ​​​ഷ് ​​​ബോ​​​ക്സി​​​ന് ​​​തൊ​​​ട്ടു​​​ ​​​വെ​​​ളി​​​യി​​​ല്‍​​​ ​​​നി​​​ന്ന് ​​​ഇം​​​ഗ്ല​​​ണ്ടി​​​ന് ​​​ഫ്രീ​​​കി​​​ക്ക് ​​​കി​​​ട്ടി.​​​ ​​​റൈ​​​സെ​​​ടു​​​ത്ത​​​ ​​​ഫ്രീ​​​കി​​​ക്കില്‍​​​ ​​​നി​​​ന്ന് ​​​കി​​​ട്ടി​​​യ​​​ ​​​പ​​​ന്ത് ​​​പോ​​​സ്റ്റി​​​ന​​​രി​​​കി​​​ല്‍​​​ ​​​നി​​​ന്ന് ​​​ഫോ​​​ഡ​​​ന്‍​​​ ​​​ഗോ​​​ളി​​​ലേ​​​ക്ക് ​​​തി​​​രി​​​ച്ചു​​​വി​​​ടാ​​​ന്‍​​​ ​​​ശ്ര​​​മി​​​ച്ചെ​​​ങ്കി​​​ലും​​​ ​​​സ്പാ​​​നി​​​ഷ് ​​​ഗോ​​​ളി​​​ ​​​ഉ​​​നെ​​​ ​​​സി​​​മോണ്‍​​​ ​​​കൈ​​​പ്പി​​​ടി​​​യി​​​ലൊ​​​തു​​​ക്കി.


ര​ണ്ടാം​ ​പ​കു​തി​യു​ടെ ​തു​ട​ക്ക​ത്തി​ല്‍​ ​ത​ന്നെ​ ​നി​ക്കോ​ ​വി​ല്യം​സ് ​സ്‌​പെ​യി​നി​നെ​ ​മു​ന്നില്‍​ ​എ​ത്തി​ച്ചു.​ 47​-ാം​ ​മി​നി​ട്ടി​ല്‍​ ​കൗ​മാ​ര​ ​താ​രം​ ​ല​മി​ന്‍​ ​യ​മാ​ലി​ന്റെ​ ​പാ​സി​ല്‍​ ​നി​ന്നാ​ണ് ​മാ​ര്‍​ക്ക് ​ചെ​യ്യ​പ്പെ​ടാ​തെ​ ​നി​ന്ന​ ​നി​ക്കോ​ ​വ​ല​കു​ലു​ക്കി​യ​ത്.​ 53​-ാം​ ​മി​നി​ട്ടി​ല്‍​ ​സു​ബി​മെ​ന്‍​ഡി​യെ​ ​ഫൗ​ള്‍​ ​ചെ​യ്ത​തി​ന് ​ഇം​ഗ്ല​ണ്ടി​ന്റെ​ ​ജോ​ണ്‍​ ​സ്റ്റോ​ണ്‍​സ് ​മ​ഞ്ഞ​ ​ക​ണ്ടു.​സ​പെ​യി​നി​ന്റെ​ ​തു​ട​രാ​ക്ര​മ​ണ​ങ്ങള്‍​ക്കി​ടെ​ ​ത​രി​ച്ച​ടി​ക്കാന്‍​ ​ജൂ​ഡ് ​ബെ​ല്ലിം​ഗ്ഹാ​മി​ന്റെ​യും​ ​ഫോ​ഡ​ന്റെ​യും​ ​നേ​തൃ​ത്വ​ത്തി​ല്‍​​ ​ഇം​ഗ്ല​ണ്ടും​ ​ഇ​ര​ച്ചെ​ത്തി.​ 66​-ാം​ ​മി​നി​ട്ടി​ല്‍​​ ​യ​മാ​ലി​ന്റെ​ ​ഗോ​ളെ​ന്നു​റ​ച്ച​ ​ഷോ​ട്ട് ​ഇം​ഗ്ലീ​ഷ് ​ഗോ​ളി​ ​പി​ക്ഫോ​ര്‍​ഡ് ​ത​ട്ടി​യ​ക​റ്റി.

കോ​ബി​ ​മൈ​നോ​യ്ക്ക് ​പ​ക​രം​ 70​-ാം​ ​മി​നി​ട്ടി​ല്‍​ ​ക​ള​ത്തി​ലെ​ത്തി​യ​ ​കോ​ള്‍​ ​പാ​ല്‍​മര്‍​ 73​-ാം​ ​മി​നി​ട്ടി​ല്‍​ ​ഇം​ഗ്ല​ണ്ടി​ന് ​സ​മ​നി​ല​ ​സ​മ്മാ​നി​ച്ചു.​കൗ​ണ്ടര്‍​ ​അ​റ്റാ​ക്കില്‍​ ​നി​ന്നാ​ണ് ​ഗോ​ള്‍​ ​വ​ന്ന​ത്.​ ​സാ​ക്ക​ ​ബോ​ക്സി​ലേ​ക്ക് ​ന​ല്‍​കി​യ​ ​പ​ന്ത് ​വണ്‍​ട​ച്ച് ​പാ​സി​ലൂ​ടെ​ ​ജൂ​ഡ് ​പാ​ല്‍​മര്‍ക്ക് ​മ​റി​ച്ചു.​ ​ബോ​ക്സി​ന് ​തൊ​ട്ടു​വെ​ളി​യി​ല്‍​ ​നി​ന്ന് ​പാ​ല്‍​മര്‍​ ​തൊ​ടു​ത്ത​ ​നി​ലം​ ​പ​റ്റെ​യു​ള്ല​ ​ലോം​ഗ് ​റേ​ഞ്ച​ര്‍​ ​സി​മോ​മ​ണെ​ ​നി​ഷ്പ്ര​ഭ​നാ​ക്കി​ ​പോ​സ്റ്റി​ന്റെ​ ​വ​ല​ത്തേ​മൂ​ല​യി​ലേ​ക്ക് ​ക​യ​റി.​. 86-ാം മിനിട്ടില്‍ ഒയര്‍സബാല്‍ സ്പെയിനിന്റെ വിജയമുറപ്പിച്ച ഗോള്‍ നേടി.കുക്കുറെല്ലയുടെ പാസില്‍ നിന്നായിരുന്നു ഒയര്‍സബാലിന്റെ തകര്‍പ്പന്‍ ഫിനിഷ്.

  • ലണ്ടനില്‍ കറുത്ത വര്‍ഗക്കാരന്‍ വെടിയേറ്റ് മരിച്ചു; പോലീസ് ജാഗ്രതയില്‍
  • ബ്രിട്ടന്‍ മോഷണ പരമ്പരകളുടെ പിടിയില്‍; അന്വേഷിക്കാന്‍ താല്‍പര്യമില്ലാതെ പോലീസും, ഷോപ്പ് ജീവനക്കാര്‍ സുരക്ഷാഭീഷണിയില്‍
  • സമരത്തിനിടെ ജോലിക്ക് കയറുന്ന ഡോക്ടര്‍മാരെ ചതിയന്‍മാരെന്ന് വിളിച്ച് സമരക്കാര്‍
  • മലയാളി യുവാവ് അയര്‍ലന്‍ഡില്‍ കാര്‍ നദിയില്‍ വീണ് മരിച്ചു
  • യുകെയിലെ ആദ്യകാല മലയാളി കുടിയേറ്റക്കാരനായ ബിജു മാത്യു ന്യൂകാസിലില്‍ അന്തരിച്ചു
  • ക്രിസ്മസ് പാര്‍ട്ടിക്കിടെ സ്റ്റോക്ക് ഓണ്‍ ട്രെന്റ് മലയാളി കുഴഞ്ഞു വീണു മരിച്ചു
  • ചാന്‍സലറുടെ 30 ബില്ല്യണ്‍ പൗണ്ടിന്റെ ബജറ്റ് വേട്ട ഡിസംബര്‍ ഷോപ്പിംഗിനെ പ്രതികൂലമായി ബാധിച്ചു
  • ബ്രൈറ്റണ്‍ ബിഷപ്പ് റിച്ചാര്‍ഡ് മോത്ത് യുകെയിലെ കത്തോലിക്കാ സഭയുടെ പുതിയ തലവന്‍
  • പുതിയ ഫ്ലൂ ഡാറ്റ പുറത്തുവിട്ടു, ആശുപത്രികള്‍ 'ഹൈ അലേര്‍ട്ടില്‍'
  • പെന്‍ഷന്‍ പ്രായത്തില്‍ വലിയ മാറ്റത്തിന് സര്‍ക്കാര്‍; വിരമിക്കല്‍ പ്രായം 67 മാറും
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions