സിനിമ

കന്യാസ്ത്രീ ആയിരുന്നെങ്കില്‍ ആദ്യമായി മഠം പൊളിച്ച കന്യാസ്ത്രീ എന്ന പട്ടം തനിക്ക് കിട്ടിയേനെയെന്ന് റിമി ടോമി

കന്യാസ്ത്രീ ആകാന്‍ ആഗ്രഹിച്ച താന്‍ ഗായിക ആയതിനെ കുറിച്ച് വെളിപ്പെടുത്തി റിമി ടോമി. കന്യാസ്ത്രീ ആയിരുന്നെങ്കില്‍ ആദ്യമായി മഠം പൊളിച്ച കന്യാസ്ത്രീ എന്ന പട്ടം തനിക്ക് കിട്ടേണ്ടതായിരുന്നു. പക്ഷെ തനിക്ക് ദൈവവിളി കിട്ടിയില്ല, പകരം ഗായികയായി വേദികള്‍ അലക്കി പൊളിക്കാനുള്ള വിധിയാണ് ലഭിച്ചത് എന്നാണ് റിമി ടോമി പറയുന്നത്.

ഫ്ളവേഴ്സ് ഒരു കോടി എന്ന പരിപാടിയില്‍ പങ്കെടുത്ത് സംസാരിക്കവെയാണ് റിമി ഇക്കാര്യം പറഞ്ഞത്. 'ചെറുപ്പം മുതല്‍ സിസ്റ്റര്‍മാരുടെ ഉടുപ്പ് ഇടല്‍ ചടങ്ങിന് പാടനായി ഞാനും പോവുമായിരുന്നു. പിന്നെ സണ്‍ഡേ സ്‌കൂളിലും അവിടുത്തെ എല്ലാ പരിപാടികളിലും കുര്‍ബാനയ്ക്കും ഒക്കെ പോവുന്ന രീതിയിലായിരുന്നു അന്നത്തെ ജീവിതം.'

പള്ളി-വീട് എന്ന രീതിയില്‍ ജീവിച്ച പാവം പെണ്‍കുട്ടിയായിരുന്നു ഞാന്‍. പഠിച്ചത് സെന്റ് മേരീസ് ഗേള്‍സ് സ്‌കൂളിലാണ്. ഒരു സിസ്റ്റര്‍ കന്യാസ്ത്രീ ആവുന്നതിനെ പറ്റി കുറേ പറഞ്ഞത് മനസില്‍ കിടപ്പുണ്ടായിരുന്നു. അങ്ങനെ ഒരീസം വീട്ടില്‍ പറഞ്ഞു. വീട്ടില്‍ പറഞ്ഞതേ ഓര്‍മ്മയുള്ളു.'

'പിന്നെ ആ സിസ്റ്ററിനും മനസിലായി. എനിക്ക് അങ്ങനെ വലിയ ആഗ്രഹം ഒന്നും ഉണ്ടായിട്ടില്ല. അത് മോശമാണെന്നല്ല. പക്ഷെ ദൈവവിളി കിട്ടണം. എനിക്കതില്ലെന്ന് നേരത്തെ അറിയാമായിരുന്നു. ദൈവത്തിന് എന്നെ കൊണ്ട് വേദികള്‍ അലക്കി പൊളിക്കാനുള്ള വിധിയായിരിക്കും ഉണ്ടായിരിക്കുക.'


'നാളെ നമ്മള്‍ ഇങ്ങനെയാവും, പത്ത് വര്‍ഷം കഴിഞ്ഞാല്‍ ഇങ്ങനെയായിരിക്കുമെന്ന് മുന്‍കൂട്ടി പ്ലാന്‍ ചെയ്തത് കൊണ്ട് ഒരു കാര്യവുമില്ല. അതൊന്നും നടക്കാന്‍ പോവുന്നില്ല. നമ്മളെ പറ്റിയുള്ള പാന്‍ മുകളില്‍ ഒരാള്‍ എഴുതി വെച്ചിട്ടുണ്ട്. അതേ നടക്കുകയുള്ളു' എന്നാണ് റിമി ടോമി പറയുന്നത്.

  • ദിലീപിന്റെ 'ഭഭബ' 100 ദിവസം ഓടാന്‍ പഴവങ്ങാടി ഗണപതിക്കു 1001 തേങ്ങ നേര്‍ന്നിട്ടുണ്ടെന്ന് കലാമണ്ഡലം സത്യഭാമ
  • ദിലീപിനെതിരെ പറഞ്ഞാല്‍ മുഖത്ത് ആസിഡ് ഒഴിക്കും'; ഡബ്ബിങ് ആര്‍ട്ടിസ്റ്റ് ഭാഗ്യലക്ഷ്മിക്ക് ഭീഷണി
  • ഐഎഫ്എഫ്കെയിലും ആറ് ചിത്രങ്ങള്‍ക്ക് വിലക്ക്
  • പ്രീതിയും താനും വിവാഹമോചിതരായെന്ന് നടന്‍ ഷിജു
  • തിരക്കഥ മോഷണം: മേജര്‍ രവി 30 ലക്ഷം രൂപ റെജി മാത്യുവിന് നല്‍കണം
  • പി ടി കുഞ്ഞുമുഹമ്മദിനെതിരായ ലൈംഗികാതിക്രമ കേസ്; ചലച്ചിത്ര അക്കാദമിക്ക് പൊലീസ് നോട്ടീസ് നല്‍കും
  • ഇത് ഇന്നയാള് തന്നെയാണ് ചെയ്യിച്ചതെന്ന് ഭാമ എന്നോട് പറഞ്ഞതാണല്ലോ, പിന്നീട് മൊഴി മാറ്റി- ഭാഗ്യലക്ഷ്മി
  • ദിലീപിനെ തിരിച്ചെടുക്കുന്നതില്‍ പ്രതിഷേധം; ഫെഫ്കയില്‍ നിന്ന് രാജിവച്ച് ഭാഗ്യലക്ഷ്മി
  • ദിലീപ് അഗ്നിശുദ്ധി വരുത്തി; ജയിലിലിട്ടതിന് ആര് നഷ്ടപരിഹാരം നല്‍കും? സുരേഷ് കുമാര്‍
  • 'അവള്‍ക്കൊപ്പം'; നടിയെ ആക്രമിച്ച കേസില്‍ അതിജീവിതയെ പിന്തുണച്ച് റിമ കല്ലിങ്കല്‍
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions