സിനിമ

തന്നെയും മുകേഷിനെയും ചേര്‍ത്ത് ഗോസിപ്പുകള്‍ പ്രചരിക്കുന്നെന്ന് ലക്ഷ്മി ഗോപാലാസ്വാമി

മലയാള സിനിമയില്‍ ഇപ്പോഴും സിംഗിള്‍ ആയി തുടരുന്ന നടിയാണ് ലക്ഷ്മി ഗോപാലസ്വാമി. എന്നാല്‍ പലപ്പോഴും താരം വിവാഹിതായാകാന്‍ പോകുന്നുവെന്ന തരത്തില്‍ വാര്‍ത്തകള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കാറുണ്ട്. ഇത്തരം ഗോസിപ്പുകളോട് പ്രതികരിച്ചിരിക്കുകയാണ് ലക്ഷ്മി ഗോപാലസ്വാമി ഇപ്പോള്‍. പലപ്പോഴും നടന്‍ മകേഷിന്റെ പേര് ചേര്‍ത്താണ് ഗോസിപ്പുകള്‍ എത്തിയിരുന്നത് എന്നാണ് നടി പറയുന്നത്.

'വിവാഹം ചെയ്യാന്‍ പോകുന്നെന്ന് മൂന്ന് നാല് പ്രാവശ്യം വാര്‍ത്ത വന്നു. എപ്പോഴും എനിക്കിത് തമാശയായാണ് തോന്നാറ്. പാവം മുകേഷേട്ടനെ വെച്ച് അവര്‍ പറയുന്നത് എന്നെ വിവാഹം ചെയ്യാന്‍ പോകുന്നെന്നാണ്. മുകേഷേട്ടന്‍ എന്റെ സഹോദരനെ പോലെയാണ്. അദ്ദേഹത്തിന് എന്നോടും അങ്ങനെയാണ്.'

അദ്ദേഹത്തെ അറ്റാക്ക് ചെയ്യുന്നു. മുമ്പ് എനിക്ക് ദേഷ്യം വരുമായിരുന്നു. ഇപ്പോള്‍ ഞാന്‍ വാര്‍ത്താ പ്രാധാന്യം ഉള്ളയാളാണെന്ന് കരുതും. വാര്‍ത്താ പ്രാധാന്യം ഇല്ലെങ്കില്‍ അവര്‍ നമ്മളെ കുറിച്ച് എഴുതില്ല. ഇതെല്ലാം പ്രചരിപ്പിക്കുന്നത് പ്രധാന പത്രമാധ്യമങ്ങളല്ല.'

'അതിനാല്‍ ഞാന്‍ കാര്യമാക്കുന്നില്ല' എന്നാണ് ലക്ഷ്മി ഗോപാലസ്വാമി ഒരു യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞിരിക്കുന്നത്. താന്‍ വിവാഹം ചെയ്യാത്തതിനെ കുറിച്ചും ലക്ഷ്മി ഗോപാലസ്വാമി സംസാരിക്കുന്നുണ്ട്. വിവാഹം ചെയ്ത് കുട്ടികളായി ജീവിക്കാന്‍ ഇതുവരെ തോന്നിയിട്ടില്ല.

സുഹൃത്തുക്കളില്‍ പലരും വിവാഹിതരല്ല. ചിലപ്പോള്‍ തനിക്ക് ഒറ്റപ്പെടല്‍ തോന്നിയിട്ടുണ്ട്. എന്നാല്‍ പരിഹാരം സ്വയം കാണണമെന്നും ലക്ഷ്മി ഗോപാലസ്വാമി വ്യക്തമാക്കി.

  • ദിലീപിന്റെ 'ഭഭബ' 100 ദിവസം ഓടാന്‍ പഴവങ്ങാടി ഗണപതിക്കു 1001 തേങ്ങ നേര്‍ന്നിട്ടുണ്ടെന്ന് കലാമണ്ഡലം സത്യഭാമ
  • ദിലീപിനെതിരെ പറഞ്ഞാല്‍ മുഖത്ത് ആസിഡ് ഒഴിക്കും'; ഡബ്ബിങ് ആര്‍ട്ടിസ്റ്റ് ഭാഗ്യലക്ഷ്മിക്ക് ഭീഷണി
  • ഐഎഫ്എഫ്കെയിലും ആറ് ചിത്രങ്ങള്‍ക്ക് വിലക്ക്
  • പ്രീതിയും താനും വിവാഹമോചിതരായെന്ന് നടന്‍ ഷിജു
  • തിരക്കഥ മോഷണം: മേജര്‍ രവി 30 ലക്ഷം രൂപ റെജി മാത്യുവിന് നല്‍കണം
  • പി ടി കുഞ്ഞുമുഹമ്മദിനെതിരായ ലൈംഗികാതിക്രമ കേസ്; ചലച്ചിത്ര അക്കാദമിക്ക് പൊലീസ് നോട്ടീസ് നല്‍കും
  • ഇത് ഇന്നയാള് തന്നെയാണ് ചെയ്യിച്ചതെന്ന് ഭാമ എന്നോട് പറഞ്ഞതാണല്ലോ, പിന്നീട് മൊഴി മാറ്റി- ഭാഗ്യലക്ഷ്മി
  • ദിലീപിനെ തിരിച്ചെടുക്കുന്നതില്‍ പ്രതിഷേധം; ഫെഫ്കയില്‍ നിന്ന് രാജിവച്ച് ഭാഗ്യലക്ഷ്മി
  • ദിലീപ് അഗ്നിശുദ്ധി വരുത്തി; ജയിലിലിട്ടതിന് ആര് നഷ്ടപരിഹാരം നല്‍കും? സുരേഷ് കുമാര്‍
  • 'അവള്‍ക്കൊപ്പം'; നടിയെ ആക്രമിച്ച കേസില്‍ അതിജീവിതയെ പിന്തുണച്ച് റിമ കല്ലിങ്കല്‍
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions