ലണ്ടന്‍: ബ്രിട്ടനില്‍ ജയിലുകളിലെ തിരക്ക് ലഘൂകരിക്കാനുള്ള അടിയന്തര നടപടികാലുമായി ലേബര്‍ സര്‍ക്കാര്‍. സെപ്റ്റംബര്‍ ആദ്യം ആയിരക്കണക്കിന് തടവുകാരെ മോചിപ്പിക്കുമെന്ന് ജസ്റ്റിസ് സെക്രട്ടറി ഷബാന മഹമൂദ് അറിയിച്ചിരുന്നു. ജയില്‍ സംവിധാനത്തിന്റെ തകര്‍ച്ച ഒഴിവാക്കാനാണ് നടപടി എന്നാണുമന്ത്രി പറഞ്ഞത്.
ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ രാജ്യത്തെ ജയിലുകള്‍ നിറഞ്ഞ് കവിയുമെന്ന് പ്രിസണ്‍ ഗവര്‍ണേഴ്‌സ് അസോസിയേഷന്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു. ബ്രിട്ടനിലെ ജയിലുകള്‍ തിങ്ങിനിറഞ്ഞ് പുതിയ ക്രിമിനലുകളെ ജയിലിലേക്ക് ശിക്ഷ നല്‍കി അയയ്ക്കാന്‍ പോലും കഴിയാത്ത സ്ഥിതിയാണ്. ഈ ഘട്ടത്തില്‍ ജയിലുകളിലുള്ള ക്രിമിനലുകളെ ശിക്ഷ പൂര്‍ത്തിയാക്കുന്നതിന് മുന്‍പ് വിട്ടയ്ക്കാനുള്ള പരിപാടിയും നടക്കുന്നുണ്ട്. ഇതിനിടയിലാണ് യുകെ ജയിലുകളില്‍ 12 ശതമാനം വിദേശ തടവുകാരാണെന്ന് തിരിച്ചറിയുന്നത്.
ഇതോടെ ജയിലുകളിലെ തിരക്ക് കുറയ്ക്കാനായി വിദേശ കുറ്റവാളികളെ നാടുകടത്താനുള്ള നീക്കത്തിലാണ് ലേബര്‍ സര്‍ക്കാര്‍. കിംഗ്‌സ് സ്പീച്ചില്‍ ഈ പദ്ധതി പ്രഖ്യാപനം ഉണ്ടാകും. വിദേശ ക്രിമിനലുകളെ ഫാസ്റ്റ്ട്രാക്ക് രീതിയില്‍ നീക്കം ചെയ്യുന്നത് വഴി 5000 ഇടങ്ങള്‍ സൃഷ്ടിക്കാമെന്നാണ് പദ്ധതി വിഭാവനം ചെയ്യുന്നത്.
വിദേശ കുറ്റവാളികളെ ട്രാന്‍സ്ഫര്‍ ഡീല്‍ വഴിയാണ് സ്വദേശങ്ങളിലേക്ക് കയറ്റി അയയ്ക്കുക. കുറഞ്ഞ ലെവല്‍ കുറ്റവാളികളെ ബ്രിട്ടനില്‍ നിന്നും പുറത്താക്കുകയും ചെയ്യുമെന്ന് ടെലിഗ്രാഫ് റിപ്പോര്‍ട്ട് പറയുന്നു.
ഇതിന് പുറമെ ക്രിമിനലുകളെ ശിക്ഷ പൂര്‍ണ്ണമായി അനുഭവിക്കുന്നതിന് മുന്‍പ് പുറത്തുവിടാനുള്ള നീക്കവും പരിഗണിക്കുന്നുണ്ട്. ജയില്‍ മോചന പദ്ധതി പ്രകാരം, ചില തടവുകാര്‍ ഇംഗ്ലണ്ടിലും വെയില്‍സിലും നിലവിലുള്ള 50% ശിക്ഷയ്ക്ക് പകരം 40% ശിക്ഷ അനുഭവിച്ചതിന് ശേഷം മോചിപ്പിക്കപ്പെടും. സെപ്തംബറില്‍ മോചിതരാകുന്ന ആദ്യ ബാച്ച് തടവുകാര്‍ ആയിരക്കണക്കിന് വരുമെന്നാണ് കരുതുന്നത്. അടുത്ത 18 മാസത്തിനുള്ളില്‍ കൂടുതല്‍ മോചനങ്ങളും മൂന്ന് മാസത്തിലൊരിക്കല്‍ പാര്‍ലമെന്റില്‍ അപ്ഡേറ്റ് ചെയ്യപ്പെടും.
അടുത്ത 18 മാസത്തിനുള്ളില്‍, പുതിയ നടപടികള്‍ക്ക് കീഴില്‍ 4,000 അധിക പുരുഷ തടവുകാരെയും 1,000 ല്‍ താഴെ വനിതാ തടവുകാരെയും മോചിപ്പിക്കുമെന്ന് കണക്കാക്കിയതായി നീതിന്യായ മന്ത്രാലയം (MoJ) ബിബിസിയോട് പറഞ്ഞു.
നാല് വര്‍ഷമോ അതില്‍ കൂടുതലോ നീണ്ടുനില്‍ക്കുന്ന ഗുരുതരമായ അക്രമ കുറ്റകൃത്യങ്ങള്‍ക്കും ലൈംഗിക കുറ്റകൃത്യങ്ങള്‍ക്കുമുള്ള ശിക്ഷകള്‍ മാറ്റത്തില്‍ നിന്ന് സ്വയമേവ ഒഴിവാക്കപ്പെടും, ഗാര്‍ഹിക പീഡനവുമായി ബന്ധപ്പെട്ട കുറ്റകൃത്യങ്ങള്‍ക്ക് ജയിലില്‍ കഴിയുന്ന കുറ്റവാളികളെ നേരത്തേ മോചിപ്പിക്കുന്നതില്‍ ആശങ്കയുണ്ട്.
ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ രാജ്യത്തെ ജയിലുകള്‍ നിറഞ്ഞ് കവിയുമെന്ന് ഇംഗ്ലണ്ടിലെയും, വെയില്‍സിലെയും 95 ശതമാനം പ്രിസണ്‍ ഗവര്‍ണര്‍മാരെയും പ്രതിനിധീകരിക്കുന്ന പ്രിസണ്‍ ഗവര്‍ണേഴ്‌സ് അസോസിയേഷന്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു. ഈ വര്‍ഷം മാര്‍ച്ച് അവസാനം വരെ ബ്രിട്ടീഷ് ജയിലുകളില്‍ 10,422 വിദേശ പൗരന്‍മാരാണുള്ളത്. 12 ശതമാനം വരുന്ന ഈ വിദേശ തടവുകാര്‍ക്ക് നികുതിദായകന് 47,000 പൗണ്ട് ചെലവുണ്ട്.